മൊത്തം 7000 സ്‌ക്വയര്‍ ഫീറ്റ്; ഒരുക്കിയിട്ടുള്ളത് പഴയ കൊളോണിയല്‍ ശൈലിയില്‍; ഭൂരിഭാഗം ഫര്‍ണീച്ചറുകളും നിര്‍മ്മിച്ചിരിക്കുന്നത് തടികളില്‍;ചെന്നൈയിലെ വീനസ് കോളനിയില്‍ നയന്‍താരയും വിഘ്‌നേശും ചേര്‍ന്നൊരുക്കിയ ആഡംബര സ്റ്റുഡിയോയിലെ കാഴ്ച്ചകള്‍ ഇങ്ങനെ

Malayalilife
 മൊത്തം 7000 സ്‌ക്വയര്‍ ഫീറ്റ്; ഒരുക്കിയിട്ടുള്ളത് പഴയ കൊളോണിയല്‍ ശൈലിയില്‍; ഭൂരിഭാഗം ഫര്‍ണീച്ചറുകളും നിര്‍മ്മിച്ചിരിക്കുന്നത് തടികളില്‍;ചെന്നൈയിലെ വീനസ് കോളനിയില്‍ നയന്‍താരയും വിഘ്‌നേശും ചേര്‍ന്നൊരുക്കിയ ആഡംബര സ്റ്റുഡിയോയിലെ കാഴ്ച്ചകള്‍ ഇങ്ങനെ

സിനിമയ്ക്ക് പുറമേ, നയന്‍താര ബിസിനസ് രംഗത്തും ചുവടുറപ്പിച്ചത് അടുത്തിടെയാണ്. സിനിമാ പ്രൊഡക്ഷന് പിന്നാലെ ബ്യൂട്ടി പ്രോഡ്ക്ട് രംഗത്താണ് താരം ചുവടുറപ്പിച്ചത്. ഭര്‍ത്താവ് വിഗ്‌നേഷ് ശിവന്റെ ഒപ്പം അനവധി ബിസിനസുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതില്‍ പലതും നാട്ടിലും വിദേശത്തും വേരുകളുള്ള സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞു. ഇപ്പോളിതാ താരങ്ങള്‍ ചൈന്നൈയിലെ ഒരുക്കിയ ഓഫീസിന്റെയും സ്റ്റുഡിയോയുടെയും വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

7000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഒരുക്കിയിട്ടുള്ള സ്റ്റുഡിയോയിലെ കാഴ്ച്ചകളാണ് വീഡിയോയായി പുറത്ത് വരുന്നത്. ഒരു പഴയ കൊളോണിയല്‍ ശൈലി ഈ ബംഗ്‌ളാവില്‍ നിലനിര്‍ത്തിയിരിക്കുന്നു.  കളിമണ്ണ് കൊണ്ടുള്ളതും അല്ലാത്തതുമായ പരമ്പരാഗത കലാശൈലീ രൂപങ്ങള്‍ ഇവിടെ അലങ്കാരത്തിനായി അണിനിരക്കുന്നു. നിറയെ കാറ്റും വെളിച്ചവും കടന്നുവരത്തക്ക വേണം ഇതിന്റെ നിര്‍മിതി എന്ന നിര്‍ബന്ധം ഈ കെട്ടിടത്തിന്റെ മുക്കിലും മൂലയിലും കാണാം.

ചെന്നൈ നഗരത്തിലെ വീനസ് കോളനിയിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുമായി ഇണങ്ങുന്ന നിറങ്ങളാണ് ഈ കെട്ടിടത്തിന് നല്‍കിയിട്ടുള്ളത്. ഇതിനു പുറമേ, തേക്ക്, ഫൈബര്‍, ലിനന്‍, രത്തന്‍ തുടങ്ങിയവയുടെ സമ്മിശ്രവും കാണാം. ഡിസൈനര്‍ നിഖിത റെഡ്ഡിയാണ് ബംഗ്ലാവിനെ ഈ കാണുന്ന രൂപത്തിലും ഭാവത്തിലും മാറ്റിയെടുത്തത്. ഒരു റീമോഡലിംഗ് പ്രൊജക്റ്റ് എന്നാണ് നിഖിത പറയുക. ടെറസ് ഉള്‍പ്പെടെ വളരെ കുറച്ചു മാത്രമേ പുതുതായി പണിയേണ്ടി വന്നുള്ളൂവത്രെ.

വിശാലമായ ടെറസില്‍ കയറിയാല്‍ നഗരഭംഗി ആസ്വദിക്കാം. ബംഗ്ലാവിന്റെ സത്ത അതുപോലെ നിലനിര്‍ത്തി, സ്വാഭാവികമായ വെളിച്ചം കടത്തി, കെട്ടിടത്തെ കൂടുതല്‍ പ്രകാശമാനമാക്കാന്‍ ആഗ്രഹിച്ചതായി നയന്‍താര പറയുന്നു. നയന്‍താര, വിഗ്‌നേഷ് ശിവന്‍ ദമ്പതികളുടെ പുതിയ സ്റ്റുഡിയോ ആണ് ആഡംബര ബംഗ്ലാവിനെക്കാള്‍ മനോഹരമായി കാണപ്പെടുന്നത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഇവിടെ പൂജ നടത്തുന്ന ചിത്രങ്ങളും, പ്രാരംഭ പ്രവര്‍ത്തികള്‍ നടക്കുന്ന ദൃശ്യങ്ങളും നയന്‍താര അവരുടെ ഇന്‍സ്റ്റഗ്രാം ഹാന്ഡിലില്‍ പോസ്റ്റ് ചെയ്തിരുന്നു.

നിഖിത റെഡ്ഡിയുടെ പക്കല്‍ കേവലം 40 ദിവസങ്ങള്‍ മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. ഡിസൈന്‍ മുതല്‍ നിര്‍മാണം വരെ ഇക്കാലയളവില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. പുറമേയുള്ള കെട്ട് അതുപോലെ നിലനിര്‍ത്തി അകത്തെ ചുമരുകള്‍ ഇടിച്ചു കളഞ്ഞു. ഇത് കൂടുതല്‍ വിസ്താരവും വെളിച്ചവും ഉറപ്പു വരുത്താന്‍ വേണ്ടി ചെയ്തതാണ്. തടി കൊണ്ടുള്ള തൂണുകള്‍ അതേപടി നിലനിര്‍ത്തിയിരുന്നു. ടെറസ് കഫെ ലോഞ്ചും വിഗ്‌നേഷ് ശിവന്റെ സ്റ്റുഡിയോയും ചേര്‍ന്ന ഭാഗമാണ് കൂടുതല്‍ ഇഷ്ടമെന്നു നയന്‍താര. ഇവിടെ സ്ഥിരമായി അതിഥികള്‍ വന്നുപോകാറുണ്ടത്രേ.

കോണ്‍ഫറന്‍സ് റൂം, അതിഥികളെ സ്വീകരിക്കാനും പാര്‍ട്ടി നടത്താനുമുള്ള ലോഞ്ച് സ്പെയ്സ്, ചുറ്റിനടക്കാന്‍ ലാന്‍ഡ്‌സ്‌കേപ് ചെയ്ത ഔട്ട്‌ഡോര്‍ ഏരിയ, പിന്നാമ്പുറത്തെ തീന്‍മേശാ സംവിധാനം എന്നിവയും നയന്‍താരയുടെ സ്റ്റുഡിയോയില്‍ കാണാം. അതിഥികളെ സ്വീകരിക്കാനുള്ള ലിവിങ് റൂം, വര്‍ക്ക് ടീമിനെ ഉള്‍ക്കൊള്ളിക്കാനുള്ള ബെഡ്റൂം, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക മീറ്റിംഗ് റൂം, നയന്‍താരയ്ക്കും വിഗ്‌നേഷ് ശിവനും അവരുടെ ആവശ്യാനുസരണം മീറ്റിംഗ് നടത്താനുള്ള ഏരിയ എന്നിവയും സ്റ്റുഡിയോയുടെ ഭാഗമാണ്. ഉയരമുള്ള രണ്ടു ഗ്ലാസ് ഹൗസുകളും സ്റ്റുഡിയോ ബംഗ്ലാവിന്റെ ഭാഗമാണ്. ഇവ രണ്ടും പുതുതായി പണികഴിപ്പിച്ചവയാണ്. 

 

Read more topics: # നയന്‍താര
Nayanthara Vignesh Shivan Launch New Home Studio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES