മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നസ്ലെന്‍. യുവതാരങ്ങള്‍ക്കിടയിലെ സൂപ്പര്‍സ്റ്റാര്‍ എന്നു തന്നെ നസ്ലനെ വിശേഷിപ്പിക്കാം. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ നായകന്റെ കൂട്ടുകാരനായി എത്തിയ നസ്ലന്‍ പിന്നീട് നായകവേഷങ്ങളിലേക്ക് ഉയരുകയായിരുന്നു.ആലപ്പുഴ ജിംഖാനയാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ നസ്ലന്‍ ചിത്രം.
അടുത്തിടെ താന്‍ സിംഗിള്‍ അല്ല കമ്മിറ്റഡ് ആണെന്ന് നസ്ലിന്‍ തുറന്നു പറഞ്ഞതോടെ നടന്റെ പേര് ഗോസിപ്പ് കോളങ്ങളിലും ഇടംപിടിച്ചു. ഇതോടെ, ആരാണ് നസ്ലന്റെ പ്രണയിനി എന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ.
യുവനടി അനാര്‍ക്കലി നാസറുമായി നസ്ലിന്‍ പ്രണയത്തിലാണ് എന്ന് മുന്‍പു അഭ്യൂഹങ്ങളുണ്ടായിരുന്നു. അനാര്‍ക്കലി തന്നെയല്ലേ ആ പ്രണയിനി എന്നാണ് ആരാധകര്‍ തിരക്കുന്നത്.അനാര്‍ക്കലിയ്ക്ക് ഒപ്പമുള്ള നസ്ലന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ മുന്‍പും വൈറലായിട്ടുണ്ട്.
മോഡലായ അനാര്‍ക്കലി മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. 'എന്റെ ഇക്കാക്കൊരു പ്രേമോണ്ടാര്‍ന്നു' എന്ന ചിത്രത്തിലും അനാര്‍ക്കലി അഭിനയിച്ചിട്ടുണ്ട്.