സിബി മലയാളി സംവിധാനം ചെയ്ത ചിത്രമായ ആകാശദൂത് മലയാളി പ്രേക്ഷകർക്ക് ഏറെ നൊമ്പരങ്ങൾ നൽകുന്ന ഒന്നാണ്. സിനിമ കണ്ട എല്ലാവരും കണ്ണീരോടെ ഓർക്കുന്ന ഒരു കഥാപാത്രമായിരുന്നു മീനു എന്ന പെൺകുട്ടിയെ. സിനിമയിൽ ബാലതാരമായി വേഷമിട്ടത് സീന ആന്റണി എന്ന താരമാണ്. ആകാശദൂതും സോപാനവും അടക്കം ചില ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. 1992ൽ അഭിനയം തുടങ്ങിയ സീന ആന്റണി ഇപ്പോൾ പരമ്പരകളിൽ സജീവമാണ്.
ചലച്ചിത്രമേഖലയുമായി ബന്ധമൊന്നുമില്ലാത്ത ഒരു കുടുംബത്തിൽ നിന്നുമാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥനായ ആന്റണിയുടെയും അനിമൽ ഹസ്ബൻഡറി വകുപ്പിൽ ഫീൽഡ് ഓഫീസറായ സെലിന്റെയും മകളായി തിരുവനന്തപുരത്താണ് താരത്തിന്റെ ജനനം. താരത്തിന് സിബി, സിജോ എന്നിങ്ങനെ രണ്ട് സഹോദരങ്ങളാണ് ഉള്ളത്. താരം രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അച്ഛൻ സ്വന്തമായി ഒരു വീട് വയ്ക്കുന്നത്. അത് വരെ അമ്മച്ചിയുടെ വീട്ടിലും ആയിരുന്നു. അന്ന് അടിത്തറയിൽ നിന്നും തൂണുകൾ ഉയർന്നു മേൽക്കൂര വാർത്ത് ഒരു വീട് ഉയരുന്ന കാഴ്ച താരത്തെ സംബന്ധിച്ചിടത്തോളം ഏറെ കൗതുകം നൽകുന്ന ഒന്നായിരുന്നു. എന്നാൽ താരത്തെ സംബന്ധിച്ചിടത്തോളം വിവാഹത്തിന് മുന്നേ ഉള്ള അച്ഛന്റെ വേർപാട് ഏറെ പ്രയാസകരമായ മാറുകയും ചെയ്തു.
സിനിമ മേഖലയിൽ സജീവമാകുന്നതിന് മുന്നേ തന്നെ സീന തന്റെ ബിരുദം പൂർത്തിയാക്കുകയും പിന്നാലെ ഒരു ന്യൂസ് റീഡിംഗ് കോഴ്‌സ് പഠിക്കുകയും അധികം താമസിയാതെ സൂര്യ ടിവിയിൽ ഒരു ന്യൂസ് റീഡറായി ജോലി നോക്കുകയുമായിരുന്നു. അങ്ങനൊരു കോഴ്‌സ് ചെയ്തില്ലായിരുന്നെങ്കിൽ സുവോളജി പഠിച്ച എനിക്ക് ഒരിക്കലും ഈ രംഗത്തേക്ക് വരാൻ വഴിയൊരുങ്ങുമായിരുന്നില്ല എന്നും തുടർന്ന് ആകാശവാണിയുടെ ന്യൂസ് റീഡർ പാനലിൽ എത്തിഎന്നും താരം ഒരുവേള തുറന്ന് parayukayum ചെയ്തു. മലയാളത്തിലെ ഹിറ്റ് ചിത്രമായ 'തകര'യുടെ തമിഴ് റീമേക്കായ' അവരം പൂ 'എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം ബിഗ് സ്ക്രീനിലേക്ക് ചുവട് വച്ചത്. 1993 ൽ' പുറത്തിറങ്ങിയ ആകാശാദൂത്ത് 'എന്ന സിനിമ താരത്തിന്റെ ജീവിതത്തിൽ നേടിക്കൊടുത്ത പ്രശസ്തിയും അംഗീകാരവും ഏറെയായിരുന്നു. തുടർന്ന് തുടർന്ന് ഭരതന്റെ വെങ്കലം , ഹിറ്റ്ലർ, ഞങ്ങൾ സന്തുഷ്ടരാണ് തുടങ്ങിയ സിനിമകളിൽ തിളങ്ങുകയും ചെയ്തു.
അതേസമയം താരത്തിന്റെ അഭിനയത്തിലേക്കുള്ള രണ്ടാംവരവ് ടിവി സീരിയൽ വഴിയായിരുന്നു. ‘കന്യാധനം' എന്ന പാരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്ക് ഇടയിൽ വീണ്ടും സജീവയാകുന്നത്. സീനയുടെ സരയു എന്ന പരമ്പര ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ഹാർഡ് വെയർ ടെക്‌നീഷ്യനായ ജോൺ ആണ് താരത്തിന്റെ ഭർത്താവ്. നല്ലൊരു ഫോട്ടോഗ്രാഫർകൂടിയാണ് ജോൺ. രണ്ടു മക്കൾ ആണ് ഈ ദമ്പതികൾക്കു ഉള്ളത്. അന്ന, ആര്യൻ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. മകൾ അന്ന സീരിയലുകൾക്കുവേണ്ടി ഡബ്ബിങ് ചെയ്യാനും തുടങ്ങിയിരിക്കുകയാണ്. വിവാഹത്തിന് പിന്നാലെ ഈ ദമ്പതികൾ തിരുവനന്തപുരം സിറ്റിക്കടുത്തുള്ള കുടുംബവീട്ടിലേക്ക് ആണ് താമസം ആക്കിയിരിക്കുന്നത്. എന്നാൽ രണ്ടാമത്തെ കൺമണിയുടെ വരവോടെ താരം വട്ടിയൂർക്കാവിൽ ഒരു വാടക വീട്ടിൽ ആണ് കഴിഞ്ഞ് പോരുന്നത്. അതേസമയം സ്വന്തമായി ഒരു വീട് എന്ന സ്വപ്നംവുമായി മുന്നോട്ട് പോകുകയാണ് താരം. അധികം ആഡംബരമില്ലാത്ത നോക്കി നടത്താൻ എളുപ്പമുള്ള ഒരു കൊച്ചുവീട് ആണ് ഈ ദമ്പതികളുടെ സ്വപ്നം എന്ന് തന്നെ പറയാം. ബാലതാരം എന്ന നിലയിൽ നിന്ന് ചലച്ചിത്ര മേഖലയിലും ടെലിവിഷൻ മേഖലയിലും ശ്രദ്ധ നേടിയ താരത്തിന്റെ നാൾവഴികൾ ഏറെ പ്രശംസാർഹവുമാണ്.