മലയാളമ്പിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയാ പ്രവര്‍ത്തകരുടേയും, നിര്‍മ്മാതാക്കളുടേയും ഒക്കെ സാന്നിദ്ധ്യത്തില്‍ യു.കെ. ഓക്കെ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് പ്രകാശനം നടന്നു.ഏപ്രില്‍ ഇരുപത്തിയഞ്ച് വെള്ളിയാഴ്ച്ച കൊച്ചി, കലൂരിലെ ഐ.എം.എ ഹാളിലായിരുന്നുന ഈചടങ്ങ്ഈ ചടങ്ങ് അരങ്ങേറിയത്.
ഫ്രാഗ്രന്റെ നേച്ചര്‍ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളില്‍ ആന്‍ ,സജീവ്, അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം അരുണ്‍ വൈഗയാണ് സംവിധാനം ചെയ്യുന്നത്.ഏറെ ശ്രദ്ധേയമായ ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍ എന്ന ചിത്രത്തിനു ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്
നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്‍, അജിത് വിനായക , മനോജ്.കെ.ജയന്‍, ജോണി ആന്റണി, സിജ്യ വില്‍സന്‍, ഷറഫുദ്ദീന്‍ നടനും ഈ ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ച ശബരീഷ് വര്‍മ്മ,, ഈ ചിത്രത്തിലെ നായകനായ രഞ്ജിത്ത് സജീവ , സംഗീത സംവിധായകന്‍ രാജേഷ് മുരുകേശന്‍എന്നിവരുടെ സാന്നിദ്ധ്യത്തില്‍പ്രശസ്ത സംവിധായകന്‍ ബ്ലെസ്സിയും, നടന്‍ ദിലീപും ചേര്‍ന്നായിരുന്നു പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.
ഈ ചിത്രത്തിലെ നായിക. സാരംഗി ശ്യാംഎന്നിവരും നിരവധി ചലച്ചിത്ര പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യം ഈ ചടങ്ങിനുണ്ടായിരുന്നു.നിര്‍മ്മാതാവ് ആന്‍സജീവ് സ്വാഗതമരുളിക്കൊണ്ടായിരുന്നു ചടങ്ങ് ആരംഭിച്ചത്.തികച്ചും കാലികപ്രാധാന്യമുള്ള ഒരു വിഷയമാണ് താന്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ അരുണ്‍ വൈഗ തന്റെ ആമുഖപ്രസംഗ ത്തില്‍ സൂചിപ്പിച്ചു
തികച്ചും മലയാളത്തനിമയുള്ള ചിത്രമായിരിക്കുമെന്ന് അരുണ്‍ വൈഗ പറഞ്ഞു.
നിരവധി കടമ്പകള്‍ കടന്നാണ്ഈ ചിത്രത്തിലേക്ക് എത്തിയതെന്നും സംവിധായകന്‍ പറഞ്ഞു.കല്‍ക്കട്ടാ ന്യൂസിന്റെ ചിത്രീകരണത്തിനിടയില്‍ ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് ദിലീപുമൊത്ത് റൂമിലേക്കു പോകുമ്പോഴാണ് ദുബായില്‍ നിന്നും സജീവിന്റെ ഫോണ്‍ കോള്‍ വരുന്നത്എനിക്ക് നിങ്ങളുടെ ഏറ്റവും നല്ല സിനിമ ചെയ്തു തരണം എന്നറിയിക്കുന്നത്.
അതാണ മോഹന്‍ലാല്‍ - ജയ പ്രദ എന്നിവര്‍ പ്രധാന വേഷത്തിലഭിനയിച്ചു പ്രണയം എന്ന ചിത്രം. ആ ചിത്രം എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. എല്ലാവരും അതുപോലെയാണോ എന്നറിയില്ല. ദിലീപിന്റെ സാന്നിദ്ധ്യത്തില്‍ ഓര്‍മ്മകള്‍ ഓര്‍ത്ത് ആശംസ അര്‍പ്പിക്കുമ്പോഴായിരുന്നു ബ്ലസ്സിഇതു പറഞ്ഞത്. അതേ നിര്‍മ്മാതാവാണ് യു.കെ. ഓക്കെ എന്ന ചിത്രം നിര്‍മിക്കുന്നത്.പിന്നീടു സംസാരിച്ചു ദിലീപ് പറഞ്ഞത് ഏറെ കൗതുകമായി.
ഏറ്റവും നല്ല സിനിമയുടെ കാര്യം എന്നോടു പറഞ്ഞിരുന്നില്ല. ഞാനും,ആപൊ ഡ്യൂസറും റെഡിയാണിപ്പോഴുംദിലീപിന്റെ വാക്കുകളായിരുന്നു ഇത്.അടുത്ത ഒമ്പതിന് എന്റെ ഒരു സിനിമ ഇറങ്ങുന്നുണ്ട്.അതിന്റെ ഫങ്ഷനൊന്നും നടത്തിക്കണ്ടില്ല.നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇവിടെയുണ്ട്.അതുകൊണ്ട് ഇക്കൂട്ടത്തില്‍ എന്റെ സിനിമയും കാണണമെന്ന് അറിയിക്കുകയാണ്. - ദിലീപ് ഓര്‍മ്മിപ്പിച്ചു.
ലിസ്റ്റിന്‍ സ്റ്റീഫന്‍, അജിത് വിനായക , മനോജ്.കെ. ജയന്‍,ജോണി ആന്റെണി |സംവിധായകന്‍ അരുണ്‍ ഗോപി, സിജു വില്‍സന്‍, ഷറഫുദ്ദീന്‍, ഡോ. റോണി രാജ്,ശബരീഷ് വര്‍മ്മ എന്നിവരും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
നായിക സാരംഗിയും സംഘവും അവതരിപ്പിച്ചനൃത്തവും ഏറെ കൗതുകമായി.
ശബരീഷ് വര്‍മ്മക്കും, സംഗീത സംവിധായകന്‍ രാജേഷ് മുരുകേശും ഇതിലെ ഗാനങ്ങള്‍ ആലപിച്ചതും, ഏറെ കൗതുകമായി.ഓര്‍മ്മയില്‍ ചേര്‍ത്തു വക്കാന്‍ പറ്റുന്ന ഒരു സായംസന്ധ്യയായിരുന്നു ഈ ചടങ്ങ്.മെയ് ഇരുപത്തിമൂന്നിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
വാഴൂര്‍ ജോസ്.