മലയാളികള്‍ക്ക് പ്രിയങ്കരയിയായ നടിയാണ് വിന്ദുജ മേനോന്‍. 1994ല്‍ പുറത്തിറങ്ങിയ പവിത്രം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷം അവതരിപ്പിച്ചുകൊണ്ടാണ് വിന്ദുജ പ്രേക്ഷക ശ്രദ്ധനേടുന്നത്. അഭിനേത്രിയെന്നതിനപ്പുറം നൃത്ത അധ്യാപികയും കൂടിയാണ് വിന്ദുജ.
സിനിമകളിലും സീരിയലുകളിലും സജീവമായിരുന്ന മീനാക്ഷി ഇപ്പോള്‍ അഭിനയരംഗത്തു നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. നര്‍ത്തകി എന്ന രീതിയിലും പ്രശസ്തയാണ് താരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും അഭിനേതാക്കളുടെ വേതനം കൂട്ടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെക്കുറിച്ചുമൊക്കെ അഭിമുഖത്തില്‍ പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്. സീരിയലുകള്‍ സെന്‍സര്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്ും നടി പങ്ക് വ്ച്ചു.
സിനിമ കാണുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ നിത്യവും കാണുന്ന ഒന്നാണ് മലയാളം സീരിയലുകള്‍ എന്നും മലയാളം സീരിയലുകള്‍ കൂടുതല്‍ സാമൂഹികമായ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ടെന്നുമാണ് വിന്ദുജ പറയുന്നത്. സീരിയലുകള്‍ക്ക് തീര്‍ച്ചയായും സെന്‍സര്‍ഷിപ്പ് ആവശ്യമാണ്. വാസ്തവത്തില്‍, സിനിമകളേക്കാള്‍ കൂടുതല്‍, ആളുകള്‍ നിത്യവും കാണുന്നത് സീരിയലാണ്. മലയാള സിനിമ കഥയിലെ വൈവിധ്യം, സാങ്കേതിക വൈഭവം എന്നിവ കൊണ്ട് ശ്രദ്ധ നേടുമ്പോള്‍, നമ്മുടെ സീരിയലുകള്‍ ഇപ്പോഴും കാലഹരണപ്പെട്ട വിഷയങ്ങളും അമിത നാടകീയതും തുടരുകയാണ്. ഈ ഷോകളില്‍ പലതും സമൂഹത്തിന് തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നതെ ന്നും നടി പറയുന്നു.
മലയാളം ടിവി സീരിയലുകളില്‍ കുട്ടികളെ ചിത്രീകരിക്കുന്ന രീതിയും എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. കുട്ടികള്‍ പ്രതികാരം ചെയ്യുന്നു, മറ്റുള്ളവര്‍ക്ക് വിഷം കൊടുക്കുന്നു! അത് സ്വീകാര്യമല്ല. ഇത്തരം രംഗങ്ങള്‍ ഒരിക്കലും ടെലിവിഷനില്‍ കാണിക്കരുത്. നെഗറ്റീവായതും അനുചിതവുമായ അത്തരം ഉള്ളടക്കം ഒഴിവാക്കാന്‍ സെന്‍സര്‍ഷിപ്പ് ആവശ്യമാണ്,' അഭിമുഖത്തില്‍ വിന്ദുജ മേനോന്‍ പറഞ്ഞു.
എല്ലാ അമ്മായിയമ്മമാരും മരുമകളും പോരടിക്കുന്നവരല്ല. സീരിയലുകള്‍ സമൂഹത്തില്‍ അമ്മായിയമ്മമാരെക്കുറിച്ച് പക്ഷപാതപരമായ ധാരണകള്‍ സൃഷ്ടിക്കുന്നു. മലയാള സീരിയലുകള്‍ പരിണമിക്കുകയും അവ അവതരിപ്പിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തുടങ്ങുകയും ചെയ്യേണ്ടതുണ്ടെന്നും വിന്ദുജ കൂട്ടിച്ചേര്‍ത്തു. ഈ കാരണങ്ങള്‍ കൊണ്ടു തന്നെയാണ് സീരിയല്‍ ഓഫറുകള്‍ സ്വീകരിക്കാന്‍ മടിക്കുന്നതെന്നും വിന്ദുജ പറഞ്ഞു.
''സിനിമയില്‍ മാത്രമാണ് ഇങ്ങനെയുള്ള പ്രശ്‌നങ്ങളെന്ന് പറയാനാകില്ല. പക്ഷേ ഹേമ കമ്മിറ്റി സിനിമക്കുള്ളിലെ പ്രശ്‌നങ്ങളാണല്ലോ പഠിച്ചത്. എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. അത്രയും സുരക്ഷിതമായ സാഹചര്യങ്ങളിലാണ് ഞാന്‍ ജോലി ചെയ്തിട്ടുള്ളത്. എന്നുകരുതി ഇങ്ങനെയുള്ള സംഭവങ്ങള്‍ നടന്നിട്ടില്ല എന്ന് പറയാന്‍ സാധിക്കില്ല. എന്റെ അറിവിലോ കണ്‍മുന്‍പിലോ ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ ഇടപെടും. പിന്നെ ഇതൊക്കെ ഓക്കെ ആയിട്ടുള്ളവരും ഉണ്ട്. അതല്ലാത്ത പക്ഷം നിര്‍ത്തേണ്ടിണ്ടടത്ത് നിര്‍ത്താനും നോ പറയാനും ഉള്ള ധൈര്യം എല്ലാവരും കാണിക്കണം'', എന്ന് വിന്ദുജ മേനോന്‍ പറഞ്ഞു.
ആക്ഷന്‍ ഹീറോ ബിജു'വില്‍ അഭിനയിച്ചതിന് താന്‍ പൈസ വാങ്ങിയിട്ടില്ലെന്നും വിന്ദു മേനോന്‍ പറഞ്ഞു. നിവിന്‍ തരാഞ്ഞിട്ടോ, ഷൈന്‍ ചോദിക്കാത്തതുകൊണ്ടോ ഒന്നുമല്ല, അത് വളരെ ചെറിയൊരു റോള്‍ ആയിരുന്നു. സുരാജിന്റെ ഒരു സീന്‍ കണ്ട് ഇംപ്രസ്ഡ് ആയിട്ടാണ് ആ സിനിമ ചെയ്തത്. നിവിന്റെ പ്രൊഡക്ഷനാണ് അത്. ഞാന്‍ പൈസ ചോദിച്ചിട്ടില്ല. അത് എനിക്ക് ഇഷ്ടമുള്ളതുകൊണ്ട് ചെയ്തതാണ്. ഇങ്ങനെ ഒരുപാട് ആര്‍ടിസ്റ്റുകള്‍ ചെയ്യുന്നുണ്ട്. പക്ഷേ എല്ലാ സിനിമയും അങ്ങനെ ഫ്രീയായി ചെയ്യാന്‍ പറ്റില്ല. അങ്ങനെ ഭയങ്കരമായി ഡിമാന്‍ഡ് ചെയ്യുന്ന ആളുകളൊന്നും ഇവിടെയില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്'', വിന്ദുജ കൂട്ടിച്ചേര്‍ത്തു.