എൺപതുകളിൽ തിളങ്ങിയ നായിക; ഇപ്പോൾ അമ്മ വേഷങ്ങളിലും സജീവം; തമിഴിലൂടെ പിന്നണി ഗാനരംഗത്തേക്ക്; രണ്ട് വിവാഹം കഴിച്ച് നടി ശരണ്യ

Malayalilife
എൺപതുകളിൽ തിളങ്ങിയ നായിക; ഇപ്പോൾ അമ്മ വേഷങ്ങളിലും സജീവം; തമിഴിലൂടെ പിന്നണി  ഗാനരംഗത്തേക്ക്; രണ്ട് വിവാഹം കഴിച്ച് നടി ശരണ്യ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ശരണ്യ പൊൻവണ്ണൻ. കഴിഞ്ഞ മുന്ന് പതിറ്റാണ്ടായി അഭിനയ മേഖലയിൽ തുടരുന്ന താരം സിനിമയിലും സീരിയലിലും എല്ലാം തന്നെ സജീവമാണ്. മണിരത്നം സംവിധാനം ചെയ്ത നായകൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. ഇപ്പോൾ 'അമ്മ വേഷങ്ങളിൽ ഉൾപ്പെടെ താരം സജീവമാണ് ആരാധകർക്കിടയിൽ.

കേരളത്തിലെ ആലപ്പുഴയിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ഏപ്രിൽ 26, 1970  നാണ്  ഷീല ക്രിസ്റ്റീന രാജ് എന്ന ശരണ്യ പൊൻവണ്ണൻ ജനിച്ചത്. 75 ലധികം ചിത്രങ്ങൾ സംവിധാനം ചെയ്ത മലയാള ചലച്ചിത്ര സംവിധായകൻ എ. ബി. രാജിന്റെ മകൾ കൂടിയാണ്. ണിരത്നം സംവിധാനം ചെയ്ത നായകൻ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം 980-കളിൽ ചലച്ചിത്രരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു. പിന്നീട് ഒരു ഇടവേളക്ക് ശേഷം വീണ്ടും അവർ ചലച്ചിത്രവേദിയിൽ മടങ്ങിയെത്തി. മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്ക്കാരം രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട്. 2010-ൽ സീനു രാമസ്വാമി സംവിധാനം ചെയ്ത 'തെന്മേർക്ക് പരുവക്കാറ്റ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. 1988 ൽ നീരാജനം എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഒരു വർഷത്തിനുശേഷം 1989 ൽ മാമുതിയ്‌ക്കൊപ്പം അഭിനയിച്ച അർത്ഥം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന്റെ അരങ്ങേറ്റം. 1996 ൽ ഒരു നടി എന്ന നിലയിലുള്ള തന്റെ കരിയറിന്റെ അവസാനത്തിൽ അപ്പാജിയിലെ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

സീനു രാമസ്വാമി സംവിധാനം ചെയ്ത ‘തെൻമേർക്ക് പറുവക്കാട്ര്’ ശരണ്യയുടെ അഭിനയ മികവ് എടുത്തു കാട്ടിയ ചിത്രമായിരുന്നു. ഉൾനാടൻ തമിഴ് ഗ്രാമങ്ങളിലെ സ്ത്രീകളുടെ പെരുമാറ്റരീതിയിൽ എല്ലാം അവതരിപ്പിച്ചു കൊണ്ട്  ആയിരുന്നു ശരണ്യ പൊൻവണ്ണൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡും ശരണ്യയ്ക്ക് അർഹയായി. 80 കളില്‍ മലയാളം സിനിമകളിൽ നായിക വേഷങ്ങളിൽ തിളങ്ങിയ ശരണ്യ, ഇടവേളയ്ക്ക് ശേഷം മറ്റൊരു കരുത്തയായ കഥാപാത്രവുമായി മലയാളത്തിലേക്ക് തിരിച്ചെത്തിയത് മധുപാൽ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യനി’ലൂടെയാണ്.

നടനും സംവിധായകനുമായ എസ്. രാജശേഖറിനെ ആണ് താരം ആദ്യം  വിവാഹം കഴിച്ചത്. തുടർന്ന് ഒന്നിച്ചു പോകാൻ കഴിയാത്ത സാഹചര്യത്തിൽ ഇരുവരും വിവാഹ മോചിതരാകുകയും ചെയ്തു. 1995 ൽ നടനും സംവിധായകനുമായ പൊൻ‌വണ്ണനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ താരത്തിന് രണ്ട് മക്കളാണ് ഉള്ളത്. പ്രിയദർശിനി, ചാന്ദിനി എന്നിവരാണ് മക്കൾ.

Actress saranya ponvannan realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES