വളരെ മികച്ച അഭിപ്രായങ്ങളുമായി ദൃശ്യം 2 പ്രേക്ഷക പ്രീതി നേടുമ്പോൾ ഇക്കുറി ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ജോര്‍ജുകുട്ടിയെ ഇറക്കിക്കൊണ്ടുവരുന്ന വക്കീല്‍. ഇത്തവണ ജോര്‍ജുകുട്ടിയെ കേസിൽ നിന്ന് രക്ഷപെടുത്താനായി എത്തിയ വക്കിൽ വക്കീല്‍ രേണുക യാത്രത ജീവിതത്തിലും വകീലാണ്. അഡ്വക്കേറ്റ് ശാന്തിപ്രീയയാണ് ചിത്രത്തിലും വക്കിൽ കഥാപാത്രമായി എത്തുന്നത്. ശാന്തി മായാദേവി എന്ന പേരിലും താരം അറിയപ്പെടുന്നുണ്ട്. ചിത്രത്തിലെ വക്കിലായി എത്തിയത് ആരാണെന്ന് തിരയുകയാണ് സോഷ്യൽ മീഡിയ. ഗാനഗന്ധര്‍വ്വന്‍ എന്ന മമ്മൂട്ടി ചിത്രത്തിലുംനേരത്തെ വക്കിലായി ശാന്തി പ്രിയ വേഷമിട്ടിരുന്നു.ചുരുങ്ങിയ സമയം കൊണ്ട് മെഗാസ്റ്റാറുകൾക്ക് ഒപ്പമാണ് ശാന്തി സ്‌ക്രീനിൽ വിസ്മയം തീർത്തത്.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശാന്തി പ്രിയ 1990 നവംബർ 12 നാണ് ജനിച്ചത്. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആയിരുന്നു പഠനം. തിരുവനന്തപുരം കേരള ലോ അക്കാഡമിയിൽ നിന്നാണ് എൽഎൽബി പൂർത്തിയാക്കിയത്. കേരളം ഹൈക്കോടതിയിൽ ജോലി നോക്കുന്ന 30 വയസ്സ് കാരിയായ ശാന്തി ഇപ്പോൾ എറണാകുളത്താണ് താമസം. ഇത്രയും സുന്ദരിയായ ശാന്തി വിവാഹിതയാണ്. അതെ സമയം ശാന്തി ഒരു സന്തൂർ മമ്മി കൂടിയാണ്. നാലര വയസ്സായ ആരാധ്യ രാശിക പൗർണമി എന്നൊരു മകൾ കൂടി താരത്തിന് ഉണ്ട്. പണ്ടേ താരം ഒരു ഫാഷൻ ഫ്രീക് ഒന്നും അല്ല. എന്നാൽ സിനിമയിലേക്ക് വരണം എന്ന ആഗ്രഹം പണ്ട് മുതലേ ശാന്തിക്ക് ഉണ്ടായിരുന്നു.
അമൃത ടിവി, ഏഷ്യാനെറ്റിലൊക്കെ അവതാരകയായി തിളങ്ങിയ ശാന്തിയെ രമേശ് പിഷാരടിയും ആയിട്ടുണ്ടായിരുന്ന സൗഹൃദമാണ് ഗാനഗന്ധര്‍വ്വനിലേക്ക് എത്തിച്ചത്. ആ സിനിമയിലും ശാന്തി വക്കീല്‍ വേഷം തന്നെയായിരുന്നു കൈകാര്യം ചെയ്തത്. ഒരു പ്രത്യേക സാഹചര്യത്തില്‍ മമ്മൂട്ടിയുടെ ഉല്ലാസ്സ് എന്ന കഥാപാത്രത്തെ രക്ഷിക്കുന്ന വക്കീല്‍ ആയിരുന്നു അന്ന് ശാന്തി ചെയ്‌തത്. എന്നാൽ ദൃശ്യം രണ്ടിൽ ഒരു സീന്‍ മാത്രമായിരുന്നു ശാന്തിയെ തേടി എത്തിയത്. എന്നാൽ അത് ലാലേട്ടനൊപ്പമായിരുന്നു. തുടർന്നായിരുന്നു ജീത്തു ജോസഫും കുടുംബവുമായി അടുക്കുന്നത്. അതേസമയം ദൃശ്യം 2വിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ കിടക്കവേ ഇതുപോലൊരു കോടതി രംഗമുണ്ടെന്ന് മാത്രമായിരുന്നു എന്നാണ് അപ്പോള്‍ അറിയുമായിരുന്നതെന്നും ശാന്തി പ്രിയ വ്യക്തമാക്കിയത്.
ദൃശ്യം എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രമാണ് താരത്തിന്റെതായി ഇനി പുറത്ത് വരാൻ പോകുന്ന സിനിമ. ഒട്ടും പ്രതീക്ഷിക്കാതെയാണ് താരം സിനിമയിലേക്ക് എത്തുന്നതും. ജീവിതത്തിൽ ഒന്നും പ്ലാൻ ചെയ്യാറില്ല താരം അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് വരുന്ന നല്ല കാര്യങ്ങൾ സ്വീകരിക്കുക മാത്രമാണ് ചെയ്യാറുള്ളതും.