തിലകന്‍ എന്ന മഹാനടന്‍ മണ്‍മറഞ്ഞ് പോയെങ്കിലും അദ്ദേഹം സമ്മാനിച്ച കഥാപാത്രങ്ങള്‍ ഇന്നും അനശ്വരമായി നിലനില്‍ക്കുന്നു.അച്ഛനോളം പ്രശസ്തിയിലേക്ക് എത്തിയില്ലെങ്കിലും മക്കളായ ഷോബി തിലകനും ഷമ്മി തിലകനും അഭിനയ ലോകത്ത് സജീവമാണ്.പിതാവ് തിലകനെക്കുറിച്ച് ഷോബി തിലകന്‍ പങ്ക് വച്ച വക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
നടന്‍ എന്നതിനേക്കാള്‍ ഉപരി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലാണ് ഷോബി തിലകന്‍ ശ്രദ്ധേയന്‍. അച്ഛന്‍ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞത് കാരണം മകനായ തനിക്ക് സിനിമയില്‍ അവസരം നഷ്ടപ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ താനതിനെ മറ്റൊരു രീതിയിലാണ് കാണുന്നതെന്ന് ഷോബി തിലകന്‍ പറയുന്നു. കിട്ടാതെ പോയ അവസരങ്ങള്‍ എനിക്കുള്ളതല്ല. ഓരോ അരിമണിയിലും അത് കഴിക്കേണ്ടവന്റെ പേരെഴുതി വെച്ചിട്ടുണ്ടെന്ന് പറയും. എനിക്ക് വന്ന കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യേണ്ടതാണെന്നാണ് ഷോബി പറയുന്നത്.
എന്നിലേക്ക് വന്നില്ലെങ്കില്‍ അത് ഞാന്‍ ചെയ്യേണ്ടതല്ല. അങ്ങനെ ചിന്തിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് അച്ഛന്റെ തുറന്ന് പറച്ചിലുകളിലൂടെ അവസരം നഷ്ടപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് ഞാന്‍ ചിന്തിക്കാറില്ല. ആരെയും കുറ്റം പറയുന്നില്ല. അച്ഛന്‍ അച്ഛന്റെ രീതിയിലാണ് ജീവിച്ചത്. അതില്‍ ഞാനൊരിക്കലും അച്ഛനോട് വിയോജിച്ചിട്ടില്ലെന്നും ഷോബി തിലകന്‍ വ്യക്തമാക്കി.
താന്‍ ഇപ്പോഴും വാടകവീട്ടിലാണ് താമസിക്കുന്നത്. ഡബ്ബിങ്ങിലാണ് കൂടുതല്‍ അവസരങ്ങള്‍ വന്നുചേര്‍ന്നത്. ഡബ്ബിങ്ങിലൂടെ തന്റെ സ്വപ്ന വീട്ടിലേക്ക് എത്താന്‍ ബുദ്ധിമുട്ടാണ്. കുറച്ചുകൂടി വരുമാനം ലഭിച്ചതിന് ശേഷം വീട് വെക്കാമെന്ന അവസ്ഥ വന്നപ്പോള്‍ ആ പണം മകളുടെ പഠനത്തിനായി ചെലവാക്കി. ഇപ്പോള്‍ സ്വന്തമായൊരു വീട് എന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. അതിനാല്‍ തത്കാലം വാടകയ്ക്ക് താമസിക്കാമെന്ന് തീരുമാനിച്ചു.
അച്ഛന്‍ നാലഞ്ച് വീടുകള്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്. ചാലക്കുടി, എറണാകുളം, കൊല്ലം, തിരുവനന്തപുരം, ബാം?ഗ്ലൂരുമായാണ്. പക്ഷെ ഇതൊന്നും ഭാ?ഗം വെച്ചിട്ടില്ല. എല്ലാം അച്ഛന്റെ പേരില്‍ തന്നെയാണ്. എന്റെ പേരില്‍ കിട്ടിയാലല്ലേ എനിക്ക് വീട് വെക്കാന്‍ പറ്റൂ. ഷെയറിം?ഗ് പൂര്‍ത്തിയാകട്ടെ അതിന് ശേഷം എന്തെങ്കിലും ചെയ്യാമെന്ന് വിചാരിച്ചിരിക്കുകയാണ്. ചിലപ്പോള്‍ ഉടനെ ശരിയാകുമായിരിക്കുമെന്നും ഷോബി തിലകന്‍ പറയുന്നു.
അച്ഛനും ചേട്ടനും സിനിമാ നടനായതിനാല്‍ എനിക്ക് പെട്ടെന്ന് അവസരം കിട്ടുമെന്ന് ആളുകള്‍ വിചാരിക്കുന്നുണ്ട്. അത് അവരുടെ കുറ്റം കൊണ്ടല്ല. സ്വാഭാവികമായും അങ്ങനെ തോന്നും. എന്നാല്‍ അതൊരു ബാധ്യതയാണെന്ന് ഷോബി തിലകന്‍ പറയുന്നു. സാധാരണ ഒരാളാണെങ്കില്‍ ആരുടെയടുത്തെങ്കിലും പോയി എനിക്ക് അവസരം തരണം സര്‍ എന്ന് പറയാം. പക്ഷെ എന്റെ പേരിന്റെ കൂടെ തിലകന്‍ എന്ന പേരുള്ളത് കൊണ്ട് എനിക്കങ്ങനെ പോയി ചോദിക്കാന്‍ പറ്റില്ല. അങ്ങനെ അവസരം ചോദിക്കുന്ന ആളല്ല താനെന്നും ഷോബി തിലകന്‍ വ്യക്തമാക്കി. ഷമ്മി തിലകന്‍, ഷോബി തിലകന്‍ എന്നിവരുള്‍പ്പെടെ ആറ് മക്കളാണ് തിലകനുള്ളത്. 2012 ല്‍ തന്റെ 77ാം വയസിലാണ് തിലകന്‍ അന്തരിച്ചത്. ഷമ്മി തിലകന്റെ മകനും തിലകന്റെ കൊച്ചുമകനുമായ അഭിമന്യു അഭിനയ രം?ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ്. മാര്‍ക്കോ എന്ന സിനിമയിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.