Latest News

മനു പല ദിവസങ്ങളിലും മദ്യപിച്ച് സെറ്റിലേക്ക് വരുകയും കാരവാനില്‍ ഇരുന്ന് മദ്യപിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു;ഞാന്‍ ഡ്രഗ് ഉപയോഗിക്കുന്നയാളെന്ന നുണ പ്രചരണം അമ്മയോടടക്കം പറഞ്ഞ് പരത്തി; മാനനഷ്ട കേസ് കൊടുക്കേണ്ടതടക്കമുള്ള പ്രശ്‌നങ്ങളാണ് നേരിടേണ്ടി വ്ന്നത്; നാന്‍സി റാണി വിവാദത്തില്‍ അഹാനക്ക് പറയാനുള്ളത്

Malayalilife
മനു പല ദിവസങ്ങളിലും മദ്യപിച്ച് സെറ്റിലേക്ക് വരുകയും കാരവാനില്‍ ഇരുന്ന് മദ്യപിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു;ഞാന്‍ ഡ്രഗ് ഉപയോഗിക്കുന്നയാളെന്ന നുണ പ്രചരണം അമ്മയോടടക്കം പറഞ്ഞ് പരത്തി; മാനനഷ്ട കേസ് കൊടുക്കേണ്ടതടക്കമുള്ള പ്രശ്‌നങ്ങളാണ് നേരിടേണ്ടി വ്ന്നത്; നാന്‍സി റാണി വിവാദത്തില്‍ അഹാനക്ക് പറയാനുള്ളത്

നാന്‍സി റാണി' എന്ന ചിത്രത്തിന്റെ പ്രൊമോഷന് അഹാന കൃഷ്ണ സഹകരിക്കുന്നില്ല എന്ന അന്തരിച്ച സംവിധായകന്‍ മനു ജെയിംസിന്റെ ഭാര്യ നൈന അടുത്തിടെ മാധ്യങ്ങളോട് പങ്ക് വച്ചത് ചര്‍ച്ചയായിരുന്നു.തന്റെ ഭര്‍ത്താവും അഹാനയും തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും അതെല്ലാം നടന്നിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെന്നും മാനുഷിക പരി?ഗണന വച്ച് വരേണ്ടതായിരുന്നുവെന്നും നൈന പ്രസ് മീറ്റില്‍ പറഞ്ഞത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട കുറിപ്പില്‍ ഈ പ്രശ്‌നങ്ങളില്‍ പ്രതികരിക്കുകയാണ് അഹാന കൃഷ്ണ. താനും ചിത്രത്തിന്റെ സംവിധായകനും ഭാര്യയും തമ്മില്‍ നിലനില്‍ക്കുന്നത് ചെറിയ പ്രശ്‌നങ്ങള്‍ അല്ലെന്നാണ് അഹാന പറയുന്നത്. 

സിനിമയുടെ സംവിധായകന്‍ ജോസഫ് മനു ജെയിംസ് ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള വ്യക്തിയായിരുന്നുവെന്നും പലപ്പോഴും മദ്യപിച്ചായിരുന്നു സെറ്റിലെത്തിയിരുന്നതെന്നും അഹാന വെളിപ്പെടുത്തി. സിനിമയെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്ത യാതൊരു പ്രഫഷണലിസവും ഇല്ലാത്ത സെറ്റായിരുന്നു നാന്‍സി റാണിയുടേതെന്നും അഹാന പറയുന്നു. സംവിധായകന്റെ തെറ്റുകള്‍ മറയ്ക്കാന്‍ തനിക്കെതിരെ വാസ്തവരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക പതിവായിരുന്നെന്ന് അഹാന കൃഷ്ണ പങ്കുവച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. 

2023ല്‍ സംവിധായകന്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഭാര്യ നൈനയായിരുന്നു സിനിമയുടെ പ്രൊഡക്ഷനും റിലീസിന്റെ കാര്യങ്ങളും നോക്കിയിരുന്നത്. സിനിമ റിലീസിന് ഒരുങ്ങുന്നതിനിടയില്‍ നായിക അഹാന സിനിമയുടെ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്ന് പരസ്യമായി ആരോപിച്ച് നൈന രംഗത്തു വന്നതോടെയാണ് വിഷയം ചര്‍ച്ചയായത്.

അഹാനയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം:  

നാന്‍സി റാണി വിഷയത്തില്‍ എനിക്ക് പറയാനുള്ളത് ഇതാണ്. വളരെ നീണ്ട പോസ്റ്റാണ് അതിനാല്‍ അതിനെക്കുറിച്ച് അറിയാന്‍ നിങ്ങള്‍ക്ക് ശരിക്കും താല്പര്യമുണ്ടെങ്കില്‍ മാത്രം വായിക്കുക.

ചുരുക്കിപ്പറഞ്ഞാല്‍ സംവിധായകനും അദ്ദേഹത്തിന്റെ ഭാര്യയുമായി പ്രഫഷണലും വ്യക്തിപരവുമായ വിഷയങ്ങളില്‍ എനിക്ക് അസുഖകരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യക്തിപരമായ വിഷയം എന്തെന്നാല്‍ വച്ചാല്‍ ഷൂട്ടിങ്ങിനിടെ അവരുടെ കയ്യില്‍ നിന്നു വന്ന തെറ്റുകള്‍ മറച്ചുവയ്ക്കാന്‍ വേണ്ടി അവര്‍ എന്നെക്കുറിച്ച് വളരെ തെറ്റായതും മോശവുമായ നുണ പ്രചരിപ്പിച്ചു എന്നതാണ്.  ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്റെ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.  മാധ്യമങ്ങള്‍ എന്റെ പ്രസ്താവനയുടെ ചില ഭാഗങ്ങള്‍ മാത്രം എടുത്ത് ക്ലിക്ക്-ബെയ്റ്റ്കള്‍ക്കായി അസുഖകരമായ തലക്കെട്ടുകള്‍ കൊടുത്ത് പ്രചരിപ്പിക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമായിരിക്കും ഇത്.

നാന്‍സി റാണി എന്ന സിനിമയുടെ പ്രമോഷനുമായി ഞാന്‍ സഹകരിക്കുന്നില്ല എന്ന ആരോപണത്തിന് എന്റെ മറുപടിയാണ് ഈ കുറിപ്പ്. ഇത്രയും ദിവസമായി ഞാന്‍ എന്തുകൊണ്ടാണ് മൗനം പാലിച്ചു എന്നതിനെക്കുറിച്ച് വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആത്മാര്‍ഥമായി പറഞ്ഞാല്‍ ഇതിനെക്കുറിച്ച് സംസാരിക്കണോ അതോ ഇതെല്ലാം എന്റെ മനസ്സില്‍ ഇരുന്നാല്‍ മതിയോ എന്നു തീരുമാനിക്കാന്‍ ഇത്രയും ദിവസമെടുത്തു. ഇതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സ്വാഭാവികമായും എനിക്ക് 2023ല്‍ അന്തരിച്ച സംവിധായകന്‍ മനു ജെയിംസിനെക്കുറിച്ചും എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച അദ്ദേഹത്തിന്റെ ഭാര്യ നൈനയെക്കുറിച്ചും പറയേണ്ടി വരും. നിര്‍ഭാഗ്യവശാല്‍ എനിക്ക് അവരെക്കുറിച്ച് പറയാനുള്ള കാര്യങ്ങള്‍ അത്ര സുഖകരമല്ല. അവരുമായി എനിക്ക് പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും മരിച്ച ഒരാളെക്കുറിച്ച് പരസ്യമായി മോശമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. 

നൈനയെക്കുറിച്ച് പറയുമ്പോള്‍ അവര്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാത്ത ഒരാളായതിനാല്‍ അവര്‍ ചെയ്ത കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല. കൂടാതെ, സത്യം എന്നും അതിന്റെ വഴി കണ്ടെത്തുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍, ഇപ്പോള്‍ നൈന പരസ്യമായി എനിക്കെതിരെ നിരവധി നുണകളും തെറ്റായ ആരോപണങ്ങളും ഉന്നയിക്കുകയും എന്നെ ഒരു പ്രഫഷണലല്ലാത്ത, ധാര്‍മികതയില്ലാത്ത, സഹാനുഭൂതിയില്ലാത്ത വ്യക്തിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍, എന്റെ പ്രിയപ്പെട്ടവരും പ്രധാനമായി നാന്‍സി റാണിയില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ചവരും എന്നെപ്പോലെ സമാനമായ മോശം അനുഭവങ്ങള്‍ നേരിട്ടവരുമായ പലരും എനിക്ക് പറയാനുള്ളത് പറയണമെന്ന് എന്നോട് ആവശ്യപ്പെട്ടു. എന്നെ സ്‌നേഹിക്കുന്നവരുടെ അഭിപ്രായത്തില്‍ ഒരു വ്യക്തിക്ക് എനിക്കെതിരെ ഇങ്ങനെ അവര്‍ക്ക് തോന്നുന്ന വിധം നുണകള്‍ പടച്ചുകൊണ്ടിരുന്നാല്‍ എന്നെ ഇഷ്ടപ്പെടുന്ന ആളുകളുടെ മനസ്സില്‍ എന്നെപ്പറ്റി മോശമായ ഒരു പ്രതിരൂപം സൃഷ്ടിക്കപ്പെടും എന്നാണ്. 

2020 ഫെബ്രുവരിയിലാണ് നാന്‍സി റാണിയുടെ ഷൂട്ടിങ് ആരംഭിച്ചത്. തുടക്കം മുതല്‍ തന്നെ ചിത്രത്തിന്റെ സംവിധാനത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കാരണം  നിര്‍ഭാഗ്യവശാല്‍ സംവിധായകനു വേണ്ടത്ര അനുഭവപരിചയമില്ലായിരുന്നു, കൂടാതെ സംവിധാനവും നിര്‍മാണവും സ്വന്തമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചു.  ഞാനും മറ്റു ചില സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടെ ഞങ്ങളില്‍ പലരും മനുവിനോട് പരിചയസമ്പന്നനായ ഒരു അസോഷ്യേറ്റ് ഡയറക്ടറെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും നിയമിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഷൂട്ടിങ്ങിന്റെ കാര്യങ്ങള്‍ ചിട്ടയോടെ ചെയ്യാന്‍ കഴിയുന്ന ഒരു പരിചയസമ്പന്നനായ അസോഷ്യേറ്റ് ഡയറക്ടറെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും നിയമിച്ചാല്‍ പ്രശനം തീരുമായിരുന്നെങ്കിലും എല്ലാം സ്വയം ചെയ്യണം എന്ന് അദ്ദേഹം ആഗ്രഹിച്ചു.  തുടക്കത്തില്‍ തന്നെ നേരിട്ട പല പ്രശ്നങ്ങള്‍ക്കിടയിലും ഇതുവരെ ഞാന്‍ ചെയ്ത എല്ലാ ജോലികളെയും പോലെ സ്‌നേഹത്തോടെയും പ്രതീക്ഷയോടെയും തന്നെ ഈ പ്രോജക്ടിനേയും സമീപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ ചെയ്യുന്ന എല്ലാ വര്‍ക്കുകളും ഞാന്‍ സ്‌നേഹബഹുമാനങ്ങളോടെയാണ് സമീപിക്കുന്നത്. 2020 ഒക്ടോബറില്‍ ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയ സമയത്ത് ഞാന്‍ ഈ സിനിമയോട് കാണിച്ച ആത്മാര്‍ഥത നിങ്ങളേവരും ഓര്‍ക്കുന്നുണ്ടാകും.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കാന്‍ ഞാന്‍ രണ്ട് മുന്‍നിര താരങ്ങളോട് വ്യക്തിപരമായി അഭ്യര്‍ഥിച്ചിരുന്നു. ഇന്ന് നിങ്ങളില്‍ പലര്‍ക്കും ഈ പ്രോജക്ടിനെക്കുറിച്ച് അറിയാമെങ്കില്‍ അതിനു കാരണം ഈ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ അത്ര നന്നായി പ്രമോട്ട് ചെയ്തതുകൊണ്ടാണ്. അതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും, മനുവിനൊപ്പം പ്രവര്‍ത്തിക്കാനും ഇത് ഒരു നല്ല പ്രോജക്ടാക്കി മാറ്റാനും ഞാന്‍ ശ്രമിച്ചു. പക്ഷേ ദിവസം ചെല്ലുന്തോറും, മനുവിനൊപ്പം വര്‍ക്ക് ചെയ്യുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി വരികയായിരുന്നു. ഞാന്‍ ആദ്യം നേരിട്ട പ്രശ്‌നങ്ങളില്‍ ചിലത് ഇവയായിരുന്നു:

1) മനു പല ദിവസങ്ങളിലും മദ്യപിച്ച് സെറ്റിലേക്ക് വരുമായിരുന്നു. മനുവും അദ്ദേഹത്തിന്റെ ചില അസിസ്റ്റന്റ് ഡയറക്ടര്‍മാരും കാരവനില്‍ ഇരുന്ന് മദ്യപിക്കുകയും ആഘോഷിക്കുകയും ചെയ്യും. ആ സമയത്ത് ഞാനും മറ്റു  സാങ്കേതികപ്രവര്‍ത്തകരും മറ്റ് അഭിനേതാക്കളും ഉള്‍പ്പെടുന്ന ഒരു മുഴുവന്‍ സെറ്റ് അവരുടെ ആഘോഷം കഴിഞ്ഞ് ഷൂട്ട് ആരംഭിക്കാന്‍ കാത്തിരിക്കുകയാവും. മറ്റ് ക്രൂ അംഗങ്ങള്‍ക്കൊപ്പം ഞാനും സെറ്റില്‍ കാത്തിരിക്കുകയും ഷൂട്ടിങ് ആരംഭിക്കാന്‍ ആവശ്യപ്പെട്ട് മനുവിനോട് മെസ്സേജ് അയയ്ക്കുകയും ചെയ്ത നിരവധി സന്ദര്‍ഭങ്ങളുണ്ട്. (ഇതിന് എന്റെ കയ്യില്‍ വാട്ട്സ്ആപ്പ് ചാറ്റ് തെളിവുണ്ട്. സെറ്റില്‍ മദ്യപിച്ചിരിക്കുകയാണെന്ന് മനു സമ്മതിച്ചതിന്റെ ചാറ്റ് തെളിവും എന്റെ കയ്യില്‍ ഉണ്ട്.)

2. 2020 ഫെബ്രുവരി മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ കുറെ ദിവസം ഷൂട്ട് ചെയ്തെങ്കിലും ഷൂട്ടിങ് പൂര്‍ത്തിയായില്ല, സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ മനുവിനു വ്യക്തതയോ ഉദ്ദേശ്യമോ ഇല്ലായിരുന്നു. ഷൂട്ടിങ്ങിന്റെ പ്രക്രിയയില്‍ മുഴുവന്‍ തികഞ്ഞ പ്രഫഷണലിസത്തിന്റെ അഭാവമായിരുന്നു നിഴലിച്ചിരുന്നത്. അയാള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ ഷൂട്ടിങ് ആരംഭിക്കുകയും നിര്‍ത്തുകയും ചെയ്യും. മറ്റ് എല്ലാ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും പുള്ളിയുടെ യുക്തിരഹിതമായ ഷെഡ്യൂളുകള്‍ അനുസരിച്ച് വരുകയും വര്‍ക്ക് ചെയ്യുകയും ചെയ്യണം. സാധാരണ സിനിമകള്‍ക്ക് ഒരു ഷെഡ്യൂള്‍ ഉണ്ടാകും - രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ അല്ലെങ്കില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ അല്ലെങ്കില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെ അല്ലെങ്കില്‍ ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ 2 വരെ എന്നിങ്ങനെ. പക്ഷെ ഈ സെറ്റില്‍ ഒരു ഷെഡ്യൂളും  ഉണ്ടായിരുന്നില്ല. മനുവിന് തോന്നുമ്പോള്‍ തുടങ്ങുകയും തോന്നുമ്പോള്‍ നിര്‍ത്തുകയും ചെയ്യുന്ന ഒരു പ്രഫഷണലിസം ഇല്ലാത്ത ഷൂട്ടിങ് സെറ്റ് ആയിരുന്നു അത്.

3. ഷൂട്ടിങ് കാലയളവില്‍ എപ്പോഴും എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു.  കൃത്യമായ കോസ്റ്റ്യൂം ഇല്ലാതെ, എന്താണ് സംഭവിക്കുന്നതെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് വ്യക്തതയില്ലാതെ, കുറെ ആര്‍ടിസ്റ്റുകള്‍ എപ്പോഴൊക്കെയോ വരികയും പോവുകയും ചെയുന്ന, സംവിധായകന് തോന്നുമ്പോള്‍ ഷൂട്ട് ആരംഭിക്കുകയും തോന്നുമ്പോള്‍ നിര്‍ത്തുകയും ചെയ്യുന്ന, പണത്തിനോ സമയത്തിനോ ഒരു ബഹുമാനവുമില്ലാത്ത, അനാവശ്യമായ ഗോസിപ്പുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന അരാജകത്വം നിറഞ്ഞു നിന്ന ഒരു സിനിമാ സെറ്റ് ആയിരുന്നു അത്. 

ഷൂട്ടിങ് എങ്ങനെയാണ് നടന്നത് എന്നതിന്റെ ഒരു ചെറിയ വിവരണമാണ് ഞാന്‍ നല്‍കിയത്. കാര്യം ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഞാന്‍ സിനിമയുടെ പ്രൊമോഷനില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ യഥാര്‍ഥ കാരണം ഇതൊന്നുമല്ല. 2021 ഡിസംബറില്‍ ആണ് ഞാന്‍ അതില്‍ അവസാനമായി അഭിനയിച്ചത്. മനുവുമായുള്ള എന്റെ അവസാനത്തെ സംഭാഷണം അടുത്ത ഷെഡ്യൂള്‍ എപ്പോഴാണെന്ന് എന്നെ അറിയിക്കൂ എന്നതായിരുന്നു. അദ്ദേഹം ഒരിക്കലും അതിനെക്കുറിച്ച് എന്നോട് പ്രതികരിച്ചില്ല. ഏകദേശം ഒരു മാസത്തിനുശേഷം സിനിമയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു സ്ത്രീ വേഷത്തിന് ഡബ്ബിങ് ആര്‍ടിസ്റ്റിനെ തിരയുന്ന ഒരു പോസ്റ്റ് ഞാന്‍ കണ്ടു. അത് എന്റെ വേഷത്തിനാണോ എന്ന് എനിക്ക് സംശയം തോന്നിയതിനാല്‍ ഞാന്‍ ഇതേക്കുറിച്ച് ചോദിച്ച് മനുവിനും നൈനയ്ക്കും മെസ്സേജ് അയച്ചു. എന്നിരുന്നാലും അവര്‍ രണ്ടുപേരും എന്റെ മെസ്സേജ് അവഗണിച്ചു. എനിക്ക് അവര്‍ ഒരു മറുപടിയും നല്‍കിയില്ല. (മുകളില്‍ സൂചിപ്പിച്ച മനുവിനോടും നൈനയോടും ഉള്ള സംഭാഷണങ്ങളുടെ വാട്ട്സ്ആപ്പ് ചാറ്റ് തെളിവും ഡബ്ബിങ് ആര്‍ടിസ്റ്റിനെ തിരയുന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും എന്റെ കൈവശമുണ്ട്.)

എന്റെ വേഷത്തിന് അവര്‍ മറ്റൊരാളെക്കൊണ്ടു ഡബ്ബ് ചെയ്യിക്കുന്നതായി ഞാന്‍ മറ്റൊരാളില്‍ നിന്ന് അറിഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. കാരണം എന്റെ എല്ലാ സിനിമകള്‍ക്കും ഞാന്‍ ആണ് ഡബ്ബ് ചെയ്യുന്നത്. എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ച് അതില്‍ ഒരു പ്രശ്‌നം തോന്നിയാല്‍ മറ്റൊരു ഡബ്ബിങ് ആര്‍ടിസ്റ്റിന്റെ അടുത്തേക്ക് പോകുന്ന കാര്യം മനസ്സിലാക്കാം. പക്ഷേ എന്നോട് ഒരു വാക്ക് പറയാതെ ഇങ്ങനെ ചെയ്തത് എനിക്ക് മനസിലായില്ല. ഷൂട്ടിങ് സമയത്ത് മനു എപ്പോഴും എന്റെ പ്രകടനത്തെ അഭിനന്ദിച്ചിട്ടുണ്ട്. അതിനാല്‍ ഞാന്‍ നന്നായി ചെയ്യുമോ ഇല്ലയോ എന്നത് അവര്‍ക്ക് പ്രശ്‌നമല്ല. മറിച്ച് അതൊരു ഈഗോ പ്ലേ മാത്രമായിരുന്നു.  മനുവിനൊപ്പം 2 വര്‍ഷത്തെ പരിചയത്തിനിടയില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കിലും മുമ്പ് വളരെ പ്രഫഷണലായ സിനിമകളില്‍ മാത്രം പ്രവര്‍ത്തിച്ചിട്ടുള്ള എന്നെപ്പോലുള്ള ഒരാള്‍ക്ക് ഇക്കാര്യം ഏറെ ആഘാതമുണ്ടാക്കിയെങ്കിലും ഞാന്‍ ഒരു പ്രശ്‌നത്തിനും പോയില്ല. രണ്ടു മാസത്തിനുശേഷം 2022 മാര്‍ച്ചില്‍, മറ്റൊരാള്‍ ഡബ്ബ് ചെയ്തിട്ട് ശരിയാകാത്തതിനെത്തുടര്‍ന്ന് ചിത്രത്തിന് ഡബ്ബ് ചെയ്യാന്‍ ആവശ്യപ്പെട്ട് മനു എന്നെ സമീപിച്ചു. ഒട്ടും പ്രഫഷണല്‍ അല്ലാതെ എന്തുകൊണ്ട് എന്റെ റോളിന് മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിക്കാന്‍ ശ്രമിച്ചു എന്ന കാര്യത്തെക്കുറിച്ച് നേരിട്ട് കണ്ടു ചര്‍ച്ച ചെയ്തതിനു ശേഷം ചിത്രത്തിന് ഡബ്ബ് ചെയ്യാമെന്ന് ഞാന്‍ മനുവിനോട് പറഞ്ഞു.  പക്ഷേ, എന്നെ നേരില്‍ കാണാന്‍ താല്‍പര്യമില്ലെന്നും എന്റെ സിനിമ എങ്ങനെ പൂര്‍ത്തിയാക്കണമെന്ന് എനിക്കറിയാമെന്നുമാണ് മനു എന്നോട് പറഞ്ഞത്.  ഇതായിരുന്നു ഞാനും മനുവുമായി നടന്ന ആദ്യത്തെ വലിയ പ്രശ്‌നം.    

അടുത്തിടെ നൈന ഒരു അഭിമുഖത്തില്‍ പറഞ്ഞതുപോലെ എന്റെ വേഷത്തിന് മറ്റൊരാളെ ഉപയോഗിച്ച് ഡബ്ബ് ചെയുന്ന കാര്യം എന്നെ മനു അറിയിച്ചിട്ടേയില്ല.  അടുത്തിടെ ഈ സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റൊരാള്‍ ഈ സിനിമ ഡബ്ബിങ്ങിന് ശേഷം മുഴുവന്‍ കണ്ടിട്ട് എന്നോട് പറഞ്ഞത് എന്റെ വേഷത്തിന്റെ ഡബ്ബിങ് വളരെ മോശമായി ഒട്ടും പ്രഫഷണലല്ലാത്ത രീതിയിലാണ് ചെയ്തിരിക്കുന്നത് എന്നാണ്. ചില ക്രൂ അംഗങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് സിനിമയുടെ ക്ലൈമാക്സിന്റെ ചില ഭാഗങ്ങളും സിനിമയിലെ മറ്റ് ചില ഷോട്ടുകളും എന്നെപ്പോലെ തോന്നിക്കുന്ന ഒരാളെക്കൊണ്ട് എന്നെ അനുകരിപ്പിച്ച് ചിത്രീകരിച്ചു എന്നാണ്. ഇത് ശരിയാണോ എന്ന് എനിക്കറിയില്ല. പക്ഷേ, അന്ന് സംസാരിച്ചു പിരിഞ്ഞതിന് ശേഷം ഒരു ഘട്ടത്തിലും സിനിമയുടെ ബാക്കി ഷൂട്ട് ചെയ്യാന്‍ അവര്‍ എന്നെ വിളിച്ചിട്ടില്ല.  അതുകൊണ്ടു തന്നെ എനിക്ക് പകരം സിനിമയുടെ ക്ലൈമാക്സില്‍ മറ്റൊരാള്‍ അഭിനയിച്ചോ എന്ന് എനിക്കറിയില്ലെങ്കിലും അങ്ങനെ ഉണ്ടാകാനുള്ള സാധ്യതയാണ് കൂടുതല്‍. 

സിനിമയുടെ ഷൂട്ടിങ് എത്ര കുഴപ്പം പിടിച്ചതായിരുന്നെങ്കിലും ഞാന്‍ എന്റെ ജോലി വളരെ ഭംഗിയായി ചെയ്തിരുന്നു. പക്ഷേ, എന്റെ റോളിന് മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചതും എന്റെ ബാക്കി ഭാഗങ്ങള്‍ മറ്റൊരാള്‍ ചെയ്യുകയും ചെയ്തതുകൊണ്ട് എന്റെ റോളിന് ഒരു പരിഗണനയും നല്‍കാതെ മോശമാക്കി ചെയ്തിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് എന്റെ വിശ്വാസം. അത് ഒരിക്കലും ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ച വര്‍ക്ക് ആയിരിക്കില്ല. ആത്മവിശ്വാസത്തോടെ ഞാന്‍ ചെയ്ത സിനിമയാണ് അതെന്നോ എന്റെ കഥാപാത്രമാണെന്നോ പറയാന്‍ ഇനി എനിക്ക് ഒരിക്കലും കഴിയില്ല.  

ഇതൊക്കെയാണ് ഞാന്‍ നേരിട്ട ഏറ്റവും മോശമായ കാര്യമെന്ന് കരുതി ഇരിക്കുമ്പോഴാണ് ഞാന്‍ വളരെ മാന്യയെന്നു കരുതി ബഹുമാനിച്ചിരുന്ന മനുവിന്റെ ഭാര്യ നൈന അതിലും മോശമായ ചില കാര്യങ്ങളുമായി മുന്നോട്ട് വരുന്നത്. 2022 ഏപ്രിലില്‍ നൈന എന്റെ അമ്മയെ വിളിച്ച് ഞാന്‍ സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യണം എന്ന് പറഞ്ഞു. അപ്പോള്‍ അമ്മ അവരോട് ചോദിച്ചു, 'അഹാന ഡബ്ബ് ചെയ്യണമെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുന്നതിനു മുന്‍പ് അവളോട് അക്കാര്യം പറഞ്ഞില്ല' എന്ന്.

സംസാരിക്കുന്നതിനിടെ ഞാന്‍ സെറ്റില്‍ ഒട്ടും പ്രഫഷണല്‍ ആയിരുന്നില്ല എന്ന് നൈന അമ്മയോടു പറഞ്ഞു. ഞാന്‍ വളരെ പ്രഫഷണലായ വ്യക്തിയാണെന്നും എന്നോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആര്‍ക്കും അതില്‍ വിയോജിപ്പ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നുമാണ് അമ്മ പ്രതികരിച്ചത്. ഒരുപാട് ദിവസങ്ങളില്‍ നിങ്ങളുടെ ഭര്‍ത്താവ് സെറ്റില്‍ മദ്യപിക്കുകയും എല്ലാവരെയും കാത്ത് ഇരുത്തുകയും ചെയ്ത കാര്യം അമ്മ നൈനയെ ഓര്‍മിപ്പിച്ചപ്പോള്‍ ഞങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ആരോപണമാണ് നൈന ഉന്നയിച്ചത്. അവര്‍ പറഞ്ഞത് ഇങ്ങനെയാണ്  എന്റെ ഭര്‍ത്താവ് മദ്യം മാത്രമല്ലേ ഉപയോഗിക്കുന്നുള്ളൂ, നിങ്ങളുടെ മകള്‍ മയക്കുമരുന്നിന് അടിമയാണ്എന്ന്.  മകളെക്കുറിച്ച് ഇത്തരമൊരു വാസ്തവരഹിതമായ ഗുരുതര ആരോപണം ഉന്നയിക്കുന്നത് കേട്ട് ഞെട്ടിപ്പോയ എന്റെ അമ്മ സൂക്ഷിച്ച് സംസാരിക്കണം, ആവശ്യമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുത്എന്ന് അവരോട് പറഞ്ഞിട്ട് അമ്മ കാള്‍ കട്ട് ചെയ്തു. ഇതായിരുന്നു അമ്മയും നൈനയും തമ്മിലുണ്ടായ സംഭാഷണം. 

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ആ ഫോണ്‍ സംഭാഷണത്തില്‍ നടന്നതിനെപ്പറ്റി തികച്ചും വാസ്തവവിരുദ്ധമായ കാര്യമാണ് നൈന പറഞ്ഞത് കാരണം യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് ഒരിക്കലും തുറന്നുപറയാന്‍ കഴിയില്ല. നൈനയും അമ്മയുമായി നടന്ന ഫോണ്‍ കോളിനെക്കുറിച്ചും നൈന എനിക്കെതിരെ ഉന്നയിച്ച ആരോപണത്തെപ്പറ്റിയും കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയെങ്കിലും ഇതേക്കുറിച്ച് മനുവിനോട് താങ്കളുടെ ഭാര്യ എന്തൊക്കെയാണ് ഈ പറയുന്നതെന്ന് ചോദിയ്ക്കാന്‍ എനിക്ക് തോന്നിയില്ല അതിനു കാരണം ഇതാണ്:

1) അതുവരെ അവര്‍ ചെയ്ത കാര്യങ്ങള്‍ നേരിട്ട് കണ്ട വ്യക്തി എന്ന നിലയില്‍ അവര്‍ ഇതും ഇതിനപ്പുറവും പറയുമെന്ന് എനിക്കുറപ്പായിരുന്നു.  
2) ഞാന്‍ എങ്ങനെയുള്ള ആളാണെന്ന് എനിക്ക് പൂര്‍ണ്ണ ബോധ്യമുള്ളതുകൊണ്ട് മറ്റുള്ളവര്‍ എന്നെപ്പറ്റി എന്ത് പറഞ്ഞാലും അത് എന്നെ ബാധിക്കില്ല.  
എന്തായാലും അതിനു ശേഷം മനുവില്‍ നിന്നോ നൈനയില്‍ നിന്നോ എനിക്ക് ഒരു മറുപടിയും ലഭിച്ചിട്ടില്ല. എന്റെ അമ്മ നൈനയോട് 'അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ സൂക്ഷിച്ചു പറയണം' എന്ന് പറഞ്ഞതിനാല്‍, അത്തരം നുണകള്‍ പറഞ്ഞ് നടന്നാല്‍ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് അവര്‍ക്ക് ബോധ്യം വന്നിട്ടുണ്ടാകുമെന്ന് ഞങ്ങള്‍ കരുതി.

അടുത്ത 8-9 മാസത്തേക്ക്, എനിക്ക് അവരുമായി യാതൊരു ബന്ധവുമില്ലായിരുന്നു, ആ സിനിമയില്‍ എന്താണ് സംഭവിക്കുന്നതെന്ന ഒരു അറിവും എനിക്കുണ്ടായിരുന്നില്ല.   2022 ഡിസംബറില്‍, ഒരു പരിപാടിയില്‍ വച്ച് മലയാളം സിനിമയിലെ ഒരു നടിയെ ഞാന്‍ പരിചയപ്പെട്ടു. അവര്‍ പിന്നീട് എന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറിയെങ്കിലും ആ പരിപാടിയില്‍ വച്ചാണ് ഞാന്‍ ആദ്യമായി അവരെ കാണുന്നത്. ആ പരിപാടിയില്‍ വച്ച് കുറെ നേരം ഒരുമിച്ച് ചെലവഴിക്കുകയും സംസാരിക്കുകയും ചെയ്തപ്പോള്‍ എന്നോട് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് അവര്‍ പറഞ്ഞു. മനു ജെയിംസും നൈന മനു ജെയിംസും കുറച്ച് അസിസ്റ്റന്റ് ഡയറക്ടര്‍മാരും മറ്റൊരു പ്രോജക്ടുമായി അവളെ സമീപിച്ചിരുന്നു എന്നും ആ മീറ്റിങ്ങിനിടെ നാന്‍സി റാണിയെപ്പറ്റി സംസാരം ഉണ്ടായെന്നും അവര്‍ പറഞ്ഞു. എന്നെക്കുറിച്ച് മനു അവരോട് പറഞ്ഞത് ഇങ്ങനെയാണ്, അഹാന വളരെ നല്ല നടിയായിരുന്നു, പക്ഷേ അവളുടെ പെരുമാറ്റം വളരെ മോശമാണ്. അവള്‍ ഒട്ടും പ്രഫഷണലല്ലായിരുന്നു, സെറ്റില്‍ എപ്പോഴും വൈകിയാണ് വന്നിരുന്നത്. ഷൂട്ടിങ് ദിവസങ്ങളില്‍ അവള്‍ പലപ്പോഴും ട്രിപ്പുകള്‍ക്ക് പോവുമായിരുന്നു. അവള്‍ മയക്കുമരുന്നിന് അടിമയായതിനാല്‍ അവള്‍ക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്.

എന്നോട് ഇക്കാര്യം പറഞ്ഞ നടി എന്നോട് പറഞ്ഞത്, എന്നോട് ഇത്രനേരം ഇടപെഴകിയതില്‍ നിന്ന് മനു പറഞ്ഞ തരത്തിലുള്ള ആളല്ല ഞാന്‍ എന്ന് മനസ്സിലായെന്നും അതുകൊണ്ട് ഈ ഭര്‍ത്താവും ഭാര്യയും എന്നെക്കുറിച്ച്  എന്തൊക്കെയാണ് പറഞ്ഞു നടക്കുന്നതെന്ന് ഞാന്‍ അറിഞ്ഞിരിക്കണം എന്ന് തോന്നിയതുകൊണ്ടാണ് ഇത് തുറന്നുപറയുന്നത് എന്നാണ്. 

ഞാന്‍ സെറ്റില്‍ എത്ര മാന്യയും പ്രഫഷണലുമാണെന്ന് രണ്ടുപേര്‍ക്കും അറിയാമായിരുന്നിട്ടും യാതൊരു തെളിവുമില്ലാതെ ഇത്രയും അടിസ്ഥാനരഹിതമായ ഒരു നുണപ്രചാരണം എന്നെപ്പറ്റി നടത്തുന്ന അവര്‍ എത്രമാത്രം വൃത്തികെട്ട മനസ്സിന് ഉടമകളാണെന്നോര്‍ത്ത് ഞാന്‍ ഞെട്ടിപ്പോയി. ഞങ്ങളുടെ സെറ്റില്‍ ജോലി ചെയ്തിരുന്ന ആരോട് ചോദിച്ചാലും ഞാന്‍ എത്ര ഉത്സാഹത്തോടെയാണ് ആ സെറ്റില്‍ ഉണ്ടായിരുന്നതെന്നും, ഒരിക്കലും ഞാന്‍ വൈകിയെത്തിയിട്ടില്ല എന്നും, ആവശ്യപ്പെടുന്ന സമയത്തെല്ലാം കൃത്യമായി സെറ്റിലെത്താറുള്ള വളരെ പ്രഫഷണലായി ജോലിയെ സമീപിക്കുന്ന ഒരാളാണ് ഞാനെന്ന് അവര്‍ ഉറപ്പായും പറയുമെന്നാണ് എന്റെ വിശ്വാസം.  ആ നടി എന്നോട് ഇതൊക്കെ പറഞ്ഞിട്ടും ഇതിനോടൊന്നും ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. കാരണം മനുവും അയാളുടെ ഭാര്യയും ഇതിലും വൃത്തികെട്ട കളികള്‍ കളിക്കുന്നവരാണെന്ന് അതിനോടകം തന്നെ എനിക്ക് ബോധ്യമായിരുന്നു. 

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ ഈ രണ്ടു വ്യക്തികള്‍ പറയുന്ന നുണകളോട് പ്രതികരിക്കാതെ എല്ലായ്‌പ്പോഴും സത്യത്തിന്റെ ശക്തിയില്‍ മാത്രം ഞാന്‍ വിശ്വസിച്ചിരുന്നു. ഈ രണ്ടു വ്യക്തികള്‍ അവരുടെ പ്രഫഷണലിസമില്ലായ്മയും വിവരമില്ലായ്മയും മറച്ചുവയ്ക്കാന്‍ സിനിമയിലെ നായികയെത്തന്നെ വ്യക്തിയധിക്ഷേപം ചെയ്യുന്ന നിലയിലേക്ക് അധഃപതിച്ചതിനാല്‍ അത് അങ്ങനെ തന്നെ വിട്ടു.

2023 ജനുവരിയില്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റും എന്റെ അടുത്ത സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ശ്രീമതി സംഗീത ജനചന്ദ്രനില്‍ നിന്ന് എനിക്ക് ഒരു കോള്‍ ലഭിച്ചു. മനുവും നൈനയും സിനിമയുടെ മാര്‍ക്കറ്റിങ്ങിനെ കുറിച്ച് സംസാരിക്കാന്‍ അവരെ കണ്ടെന്നു അവര്‍ പറഞ്ഞു. കൊച്ചിയിലെ ഒരു കഫേയില്‍ വച്ചാണ് അവര്‍ കണ്ടത്. സംഭാഷണത്തിനിടയില്‍, സിനിമ ഇത്രയും മോശമായതിന്റെ കാരണം വിശദീകരിക്കേണ്ടി വന്നപ്പോള്‍ മനുവും നൈനയും ആ പഴയ മയക്കുമരുന്ന് കഥ തന്നെ പുറത്തെടുത്തു. രണ്ടുപേരും ഒരുമിച്ച് ഇക്കാര്യം തന്നെ പറഞ്ഞു കൊണ്ടിരുന്നു. ഇത് കേട്ട സംഗീത ചേച്ചി ഞെട്ടിപ്പോയി, അഹാനയെ തനിക്ക് അറിയാമെന്നും അവള്‍ ഒരിക്കലും ഇങ്ങനെ ചെയ്യുന്ന വ്യക്തിയല്ലെന്നും സംഗീത ചേച്ചി അവരോട് പറഞ്ഞു. മീറ്റിങ് കഴിഞ്ഞയുടനെ തന്നെ സംഗീത ചേച്ചി  എന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചു. നിയമപരമായ ഒരു ആവശ്യം വരികയാണെങ്കില്‍ മനുവും നൈനയും പറഞ്ഞ കാര്യത്തെക്കുറിച്ച് തുറന്നുപറയാന്‍ തയ്യാറാണെന്ന് എന്നോട് ഇക്കാര്യം പറഞ്ഞ നടിയും സംഗീത ചേച്ചിയും തയ്യാറാണ്. പിന്നീട് ഞാന്‍ മനസ്സിലാക്കിയത് മനുവും നൈനയും എനിക്ക് പരിചയമുള്ള മറ്റു രണ്ട് വ്യക്തികളോടും ഈ നുണ പറഞ്ഞതായിട്ടാണ്. ഈ നുണക്കഥ അവര്‍ അപ്പോള്‍ നിരവധിപേരോട് പറയുന്നുണ്ടാകാം എന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ ഇതിനെക്കുറിച്ച് എന്റെ മാതാപിതാക്കളോട് പറഞ്ഞു, അവര്‍ എന്നോട് പറഞ്ഞത് ഞാന്‍ ഇത് മനുവിനോട് സംസാരിക്കണമെന്നും അവന്റെ ഉദ്ദേശ്യം എന്താണെന്ന് ചോദിക്കണമെന്നുമാണ്.

2023 ജനുവരി 26ന് ഞാന്‍ മനുവിനെ ഫോണില്‍ വിളിച്ചു (എന്റെ കൈവശം ഇതിന്റെ മുഴുവന്‍ കോള്‍ റെക്കോര്‍ഡിങ്ങും ഉണ്ട്). ഈ കോളില്‍, അവര്‍ ഇത്തരത്തില്‍ ഒരു നുണ പറഞ്ഞെന്ന് അയാള്‍ സമ്മതിച്ചു, വേണമെങ്കില്‍ ആ നടിയെയും സംഗീതയെയും നേരിട്ട് വിളിച്ച് അത് ഒരു നുണയായിരുന്നു എന്ന് പറയുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങള്‍ ഇത്തരത്തില്‍ എനിക്കെതിരെ നുണ പറഞ്ഞു നടക്കുന്നതിനെതിരെ ഞാന്‍ മാനനഷ്ടത്തിന് മനുവിനും ഭാര്യ നൈനയ്ക്കുമെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് ഞാന്‍ ആ കോളില്‍ മനുവിനോട് പറഞ്ഞിരുന്നു. ഈ കോളിന് ശേഷം അയാള്‍ എന്നോട് ക്ഷമാപണം നടത്തി അയച്ച ഒരു വാട്ട്സ്ആപ്പ് വോയ്സ് സന്ദേശം എന്റെ കയ്യില്‍ ഉണ്ട്. അതില്‍ അയാള്‍ തെറ്റിന് ക്ഷമാപണം നടത്തുകയും അത് തിരുത്താന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. (ഈ വോയ്സ് നോട്ട് എന്റെ പക്കലുണ്ട്).  ഈ സംഭവം നടന്ന് ഏകദേശം 20 ദിവസങ്ങള്‍ക്ക് ശേഷം നിര്‍ഭാഗ്യവശാല്‍ മനു മരിച്ചു.

ഇതൊക്കെയാണ് ശരിക്കും സംഭവിച്ചത്. ഞാന്‍ ചെയ്ത സിനിമ എത്ര മോശമായാലും അതിന്റെ പ്രമോഷന് ഉറപ്പായും സഹകരിക്കും. പക്ഷേ ഇവിടെ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് സംഭവിച്ചത്. ഞാന്‍ ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. സിനിമ ഇപ്പോള്‍ ആരെയൊക്കെയോ കൊണ്ട് അഭിനയിപ്പിച്ചു തീര്‍ത്ത് ഡബ്ബ് ചെയ്യിച്ച് ശരിക്കും ഒരു കോമഡി പീസ് ആക്കി മാറ്റിക്കഴിഞ്ഞു. ഞാന്‍ സമ്മതിച്ചിട്ടില്ലാത്ത എന്റെ അറിവില്ലാത്ത ഒരുപാട് സീനുകള്‍ ഷൂട്ട് ചെയ്തു ചേര്‍ത്തിട്ടുണ്ട് എന്നാണ് ഞാന്‍ അറിഞ്ഞത്.  (സിനിമയുടെ യഥാര്‍ഥ ക്യാമറാമാന്‍ എന്നോട് പറഞ്ഞത് അടുത്തിടെ അദ്ദേഹം ഈ സിനിമ കാണാന്‍ ഇടയായെന്നും അതില്‍ അദ്ദേഹം ഷൂട്ട് ചെയ്തിട്ടില്ലാത്ത നിരവധി ഷോട്ടുകള്‍ ഉണ്ടെന്നുമാണ്).  ഈ സംവിധായകനും ഭാര്യയും എനിക്കെതിരെ മയക്കുമരുന്നിന് അടിമയാണെന്ന തരത്തില്‍ കല്ലുവച്ച നുണ പ്രചരിപ്പിച്ച് എന്നെയും എന്റെ കുടുംബത്തെയും മാസങ്ങളോളം തീ തീറ്റിച്ചു.  അവരുടെ തെറ്റുകള്‍ മറച്ചുവെക്കാന്‍ വേണ്ടി മാത്രം ഞാന്‍ മയക്കുമരുന്നിന് അടിമയാണെന്ന് പറഞ്ഞുണ്ടാക്കി.  

നൈന പത്രസമ്മേളനത്തിലും അഭിമുഖങ്ങളിലും പറഞ്ഞ ചില കാര്യങ്ങളോടുള്ള എന്റെ പ്രതികരണങ്ങള്‍ ഇവയാണ്: 
1. അഹാനയും മനുവിനും ഇടയില്‍ 'ചില' പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. പക്ഷേ അത്തരം പ്രശ്‌നങ്ങളൊന്നും എനിക്കറിയില്ല. എന്തായാലും മൂന്ന് എല്ലാം നടന്നിട്ട് മൂന്നുവര്‍ഷം കഴിഞ്ഞു, അഹാനയ്ക്ക് ക്ഷമിക്കാനും മറക്കാനും കഴിയുമെങ്കില്‍ വന്നു പ്രമോഷനില്‍ പങ്കെടുക്കുക. 
എന്റെ പ്രതികരണം ഇതാണ്:  ഇത് എന്തോപ്രശ്‌നമല്ല. നിങ്ങള്‍ രണ്ടുപേര്‍ക്കും എതിരെ കേസ് ഫയല്‍ ചെയ്യാന്‍ വരെ കാരണമാകുന്ന വളരെ ഗുരുതരമായ പ്രശ്‌നമാണിത്.  പ്രശ്‌നങ്ങള്‍ എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ലെന്ന് നിങ്ങള്‍ പറഞ്ഞത് നുണയാണ്. നിങ്ങളും മനുവും ഈ വിഷയത്തില്‍ ഒരുപോലെ ഉള്‍പ്പെട്ടിരുന്നതിനാല്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നന്നായി അറിയാമായിരുന്നു.  നിങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ വളരെ എളുപ്പത്തില്‍ മറക്കാന്‍ കഴിയുമെങ്കില്‍ എനിക്ക് അതിനു കഴിയില്ല കാരണം ഇത്രയും വര്ഷം കൊണ്ട് ഞാന്‍ എന്തൊക്കെയാണ് അനുഭവിച്ചതെന്ന് എനിക്ക് നന്നായി അറിയാം.  നിങ്ങള്‍ക്കോ ??നിങ്ങളുടെ സഹോദരിക്കോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കോ ആണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ ഇങ്ങനെ എളുപ്പത്തില്‍ ഇത് മറക്കാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. 

2. ഞാന്‍ ഒരു മാനുഷിക പരിഗണനയും കാണിക്കുന്നില്ലെന്ന് നൈന പറഞ്ഞു.  
എന്റെ പ്രതികരണം: എനിക്ക് ഒരു മാനുഷിക പരിഗണന ഉള്ളതുകൊണ്ടാണ് 2023 സെപ്റ്റംബറില്‍ സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ അത് എന്തുകൊണ്ട് പ്രമോട്ട് ചെയ്തില്ല എന്ന് ആളുകള്‍ ചോദിച്ചപ്പോള്‍ ഞാന്‍ മൗനം പാലിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇത് പ്രമോട്ട് ചെയ്യാത്തതിന് എന്നെ കുറേപേര്‍ കുറ്റപ്പെടുത്തിയപ്പോള്‍ ഞാന്‍ ഒന്നും തുറന്നുപറയാതെ ആ കുറ്റപ്പെടുത്തലുകള്‍ എല്ലാം നേരിടുകയായിരുന്നു. എനിക്ക് മാനുഷിക പരിഗണന ഉള്ളത് കൊണ്ടാണ് മനുവും നിങ്ങളും എനിക്കെതിരെ ചെയ്തതിനെക്കുറിച്ച് എവിടെയും ഇതുവരെ വെളിപ്പെടുത്താതിരുന്നത്. അതേ മാനുഷിക പരിഗണന കൊണ്ട് മാത്രമാണ് സിനിമയുടെ ആദ്യ പത്രസമ്മേളനത്തിനു ശേഷം നിങ്ങള്‍ എനിക്കെതിരെ ഈ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ എനിക്ക് പറയാനുള്ളത് തുറന്നു പറയാതെ ഇതുവരെ മിണ്ടാതിരുന്നത്.

ആവര്‍ത്തിച്ചുള്ള നുണ പ്രചരണങ്ങളും വിഡിയോകളും വരുന്നത് കണ്ടപ്പോഴാണ് ഇത്തരത്തിലുള്ള അപവാദ പ്രചരണങ്ങള്‍ കണ്ടു മിണ്ടാതെ ഇരിക്കരുത് എന്ന്  എന്നെ സ്‌നേഹിക്കുന്നര്‍ പറയുന്നത് ചെവിക്കൊള്ളണമെന്ന് എനിക്ക് തോന്നിയത്. മനു മരിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷം യാദൃച്ഛികമായി നിങ്ങളെ കണ്ടുമുട്ടിയപ്പോള്‍, നിങ്ങള്‍ എന്നെക്കുറിച്ച് അത്തരം നുണകള്‍ പ്രചരിപ്പിക്കുന്നതില്‍ പങ്കാളിയായിരുന്നിട്ടും, ഞാന്‍ നിങ്ങളെ കെട്ടിപ്പിടിച്ചു, ആശ്വസിപ്പിച്ച് നിങ്ങളോട് വളരെ മാന്യമായി സംസാരിക്കുകയാണ് ഉണ്ടായത്. ആ ദിവസം പോലും നമ്മള്‍ ഈ മയക്കുമരുന്ന് കഥയെപ്പറ്റി ചര്‍ച്ച ചെയ്തെങ്കിലും നിങ്ങള്‍ക്ക് സ്വയം ന്യായീകരിക്കാന്‍ പോലും പറയാന്‍ ഒന്നുമില്ലായിരുന്നു. നിങ്ങള്‍ എന്റെ മുന്നില്‍ നിശബ്ദയായി നിന്നു. എന്നിട്ടും, ഈ അഭിമുഖങ്ങളില്‍ എനിക്കെതിരെ ഇത്തരത്തില്‍ വാസ്തവവിരുദ്ധമായ കഥകള്‍ പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നിഎന്നോര്‍ത്ത് ഞാന്‍ ശരിക്കും അദ്ഭുതപ്പെടുന്നു.

3. ആ സിനിമ ഒരുപാട് കഷ്ടപ്പാടുകള്‍ക്കിടയിലാണ് ചിത്രീകരിച്ചത് എന്ന നിങ്ങളുടെ കമന്റിനോട് എന്റെ എന്റെ പ്രതികരണം: 

ആയിരക്കണക്കിന് സിനിമാ സംവിധായകര്‍ ഒരു നിര്‍മ്മാതാവിനെ കണ്ടെത്താന്‍ പാടുപെടുമ്പോള്‍ ഈ സിനിമയുടെ പ്രാരംഭ ഷെഡ്യൂളുകളില്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് പണത്തിന്റെയും സമയത്തിന്റെയും ദുരുപയോഗമായിരുന്നു. ഇത്തരം ദുരുപയോഗങ്ങള്‍ ഒരുപക്ഷേ ഷൂട്ടിങിന്റെ പിന്നീടുള്ള ദിവസങ്ങളില്‍ നിങ്ങളെ ബുദ്ധിമുട്ടുകളിലേക്ക് നയിച്ചിട്ടുണ്ടാകും.

4. അഭിമുഖങ്ങളില്‍ നൈന പറയുന്നത് പോലെ ഈ സിനിമയുടെ പ്രമോഷന്‍ ചെയ്യാന്‍ നിയമപരമായി എന്നെ ബാധ്യസ്ഥനാക്കുന്ന ഒരു കരാറിലും ഞാന്‍ ഒപ്പിട്ടിട്ടില്ല. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ പണം ലഭിച്ചിട്ടുണ്ട്, സമ്മതിച്ച ഡേറ്റ് തീര്‍ന്നിട്ടും വിളിക്കുമ്പോഴെല്ലാം ഞാന്‍ ഷൂട്ടിങിന് പോയിട്ടുണ്ട്. എല്ലാ സിനിമകളിലും ചെയ്യുന്നത് പോലെ സാധാരണയായി അവര്‍ എന്നെ സിനിമയ്ക്ക് ഡബ്ബ് ചെയ്യാന്‍ വിളിച്ചിരുന്നെങ്കില്‍ ഞാന്‍ പൂര്‍ണ മനസ്സോടെ സിനിമയ്ക്ക് ഡബ്ബ് ചെയ്യുമായിരുന്നു. ഈ പ്രശ്നങ്ങളൊന്നും സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഒരു കരാറില്ലാതെ പോലും ഇല്ലാതെ സിനിമയെ ഞാന്‍ പ്രമോട്ട് ചെയ്യുമായിരുന്നു.

കാര്യങ്ങള്‍ എനിക്ക് സഹിക്കാവുന്നതിനുമപ്പുറം കുഴപ്പത്തിലാക്കുകയും പിന്നീട് ഒന്നും സംഭവിച്ചിട്ടില്ലെന്ന് നടിക്കുകയും മറ്റുള്ളവരും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്താല്‍, അത് എല്ലാവര്ക്കും സാധിക്കില്ല!

ഭര്‍ത്താവിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്ന ഒരു ഭാര്യയായി ആളുകളുടെ മുന്നില്‍ നൈന അഭിനയിക്കുന്നത് കാണുമ്പോള്‍ ഒരുപക്ഷേ 2 വര്‍ഷം മുമ്പ് ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുന്നതിനു മുന്‍പ് ആയിരുന്നെങ്കില്‍ ഞാന്‍ അവരുടെ ഉദ്ദേശ്യത്തെ സംശയിക്കില്ലായിരുന്നു.  പക്ഷേ, 2023 സെപ്റ്റംബര്‍ 5 ന് വാട്ട്സ്ആപ

ahaana krishna reasons nancy rani movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES