Latest News

ഉള്ളിയുടെ നിറമുള്ള നായിക; 17-ാം വയസില്‍ സമ്പാദിച്ചു തുടങ്ങി; നായികയായി തിളങ്ങിയപ്പോള്‍ മണിക്കുട്ടന്റെ അമ്മയായി; ലക്ഷ്മി ഗോപാലസ്വാമിയുടെ 51 കൊല്ലത്തെ ജീവിതം

Malayalilife
ഉള്ളിയുടെ നിറമുള്ള നായിക; 17-ാം വയസില്‍ സമ്പാദിച്ചു തുടങ്ങി; നായികയായി തിളങ്ങിയപ്പോള്‍ മണിക്കുട്ടന്റെ അമ്മയായി; ലക്ഷ്മി ഗോപാലസ്വാമിയുടെ 51 കൊല്ലത്തെ ജീവിതം

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 2000-ൽ റിലീസായ അരയന്നങ്ങളുടെ വീട് ആണ് ആദ്യ മലയാള സിനിമ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ നായകന്മാർക്കൊപ്പം നായികയായി തിളങ്ങാനുള്ള ഭാഗ്യവും താരത്തെ തേടി എത്തിയിട്ടുമുണ്ട്. താരം ഇന്നും ഒരു അവിവിവാഹിത കൂടിയാണ്. മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഇപ്പോള്‍ ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ച് കഴിഞ്ഞു, അവസാനം ഇറങ്ങിയ അരുവിയിലും ഗംഭീര പ്രകടനമാണ് ലക്ഷ്മി കാഴ്ച വെച്ചത്.

കർണാടകയിലെ ബാംഗ്ലൂരിൽ എം.കെ.ഗോപാലസ്വാമിയുടേയും ഡോ.ഉമയുടേയും മകളായി 1970 നവംബർ ഏഴിന് ജനിച്ചു. അർജുൻ ഏക സഹോദരനാണ്. അമ്മ കർണാടക സംഗീതത്തിൽ വിദുഷി കൂടിയാണ്. മകൾക്കായി ചെറിയ കോമ്പോസിഷൻ ഒക്കെ ചെയ്തു നൽകാറുമുണ്ട് 'അമ്മ.  അവിവാഹിതയായി തുടരുന്ന ഭരതനാട്യ കലാകാരിയായ ലക്ഷ്മിയുടെ ആദ്യ മലയാള പടം ലോഹിതദാസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച 2000-ൽ റിലീസായ അരയന്നങ്ങളുടെ വീട് എന്ന സിനിമയാണ്. ഒരു അരയന്നമായി  താരം മലയാള സിനിമയിലേക്ക്  പറന്ന് എത്തുകയായിരുന്നു. ഈ സിനിമയിൽ സഹ നടി വേഷം ചെയ്ത ലക്ഷ്മിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചിരുന്നു. നിലവിൽ താരം ഇരുപത്തിയഞ്ചോളം മലയാള സിനിമകളിൽ വേഷമിടും ചെയ്തിട്ടുണ്ട്. താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചിട്ട് ഇപ്പോൾ ഇരുപത് വർഷങ്ങൾ തികയുകയാണ്.

നൃത്തത്തിന് ഏറെ പ്രാധാന്യം നൽകിയ ചിത്രങ്ങളും താരം ചെയ്തിട്ടുണ്ട്. ഒരു കലാകാരിയെ സംബന്ധിച്ചടത്തോളം ഒരു നർത്തകിയായതുകൊണ്ട് ഒരു നല്ല നടിയാകാനോ നല്ല നടിയായതു കൊണ്ട് ഒരു നർത്തകിയാകാനോ സാധിക്കില്ല. നർത്തകി പലപ്പോഴായി പുരിക ചലനങ്ങൾ കൂടുതലും ചെയ്യുന്നവരാണ്. എന്നാൽ സിനിമയെ സംബന്ധിച്ചത്തോളം അത് ഒരിക്കലും സാധ്യമാകില്ല എന്നും താരം ഒരുവേള തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ലക്ഷ്മിയെ സംബന്ധിച്ചിടത്തോളം സിനിമയും നൃത്തവും രണ്ടും രണ്ടായി തന്നെ നിന്നിരുന്നു. ‘ദാസ സാഹിത്യം’ എന്ന വിഷയത്തിൽ  മണിപ്പാൽ യൂണിവേഴ്സിറ്റിക്ക് വേണ്ടി ലക്ഷ്മി ഇതിനോടകം തന്നെ ഒരു  പ്രോജക്ട് ചെയ്തു. ഡാൻസും തിയറ്ററും മറ്റ് ആർട്ട് ഫോംസുമാണ് ഇന്ന് ലക്ഷ്മി ഏറെ  പ്രിയപ്പെട്ടവ. അത് കൊണ്ട് തന്നെ തിയറ്ററിൽ ഒരു കാഴ്ചക്കാരിയായി ഒതുങ്ങാനാണ് താരത്തിന് ഏറെ ഇഷ്‌ടവും. എഴുത്തിന്റെ വായനയുടെയും
ലോകത്ത് സജീവമായതിനാൽ തന്നെ ഒരു ഡാൻസ് സ്കൂൾ തുടങ്ങുക എന്നിവയോട് ഒന്നും തന്നെ താരത്തിന് തല്പരയാവും കുറവാണ്.

പതിനേഴാമത്തെ വയസ്സ് മുതലാണ് ലക്ഷ്മി സ്വന്തമായി അധ്വാനിക്കാൻ തുടങ്ങിയത്. മോഡലിംഗിലൂടെയാണ് ലക്ഷ്മി ആദ്യമായി വരുമാനം ഉണ്ടാക്കി തുടങ്ങിയത്. ലേഖമിയുടെ ഇന്നത്തെ ജീവിതം വളരെ ലളിതമാണ്.  തനിക്ക് ആഢംബര ജീവിതമില്ല തനിക്ക് സന്തോഷം നൽകുന്നത് മാത്രമാണ് വാങ്ങാറുള്ളത്. സോഷ്യൽ സ്റ്റാറ്റസിനായി ഒന്നും ചെയ്യാറില്ല. തന്റെ ഹോണ്ട സിറ്റി കാർ 10 വർഷം പഴക്കമുള്ളതാണ്. ഒരു കുഴപ്പവുമില്ല. എന്താണ് വിവാഹം കഴിക്കാത്തത് എന്ന് ചോദിക്കുന്നവരോട് ലക്ഷ്മിക്ക് ഒന്നേ പറയാൻ ഉള്ളു.  ഈ ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്.

സിനിമയില്‍ അല്ലാതെ, ജീവിതത്തില്‍ എന്തോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ഞാന്‍. അതിനിടയില്‍ ജീവിതത്തില്‍ ഒരു പുരുഷന്‍ അത്രയേറെ പ്രാധാന്യത്തോടെ വന്നാല്‍ വിവാഹം ചെയ്യാം എന്നായിരുന്നു. ഇപ്പോള്‍ ഞാന്‍ കരുതുന്നു അത് സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ എന്ന്. എന്റെ ജീവിതത്തില്‍ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയില്‍ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോള്‍ നടക്കും.

ഞാന്‍ വളരെ അധികം തിരക്കിലായിരുന്നു ആ സമയത്ത് എന്നതും ഒരു കാരണമാണ്. ആ തിരക്ക് ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയ്യോ ഒന്നിനും സമയമില്ല എന്ന് വളരെ ആസ്വദിച്ചാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാല്‍.. ചിലപ്പോള്‍ വന്നിരിയ്ക്കും... എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയതായിരിക്കും. അല്ലെങ്കില്‍ ഇനി വരുമായിരിക്കും എന്നും ലക്ഷ്മി ഗോപാലസ്വാമി ഒരുവേള വെളിപ്പെടുത്തിയിരുന്നു.
 

Actress lekshmi gopala swami realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക