Latest News

ഹരിചന്ദനത്തിലെ ഉണ്ണിമായ; ഭർത്താവ് നിർമ്മാതാവ്; അനിയൻ സംവിധായകൻ; നാത്തൂൻ നടി കാവേരി; തമിഴിന്റെ മരുമകൾ; നടി സുചിതയുടെ കുടുംബം

Malayalilife
topbanner
ഹരിചന്ദനത്തിലെ ഉണ്ണിമായ; ഭർത്താവ് നിർമ്മാതാവ്; അനിയൻ സംവിധായകൻ; നാത്തൂൻ നടി കാവേരി; തമിഴിന്റെ മരുമകൾ; നടി സുചിതയുടെ കുടുംബം

രിചന്ദനം എന്ന മിനിസ്ക്രീൻ പരമ്പരയിലെ ഉണ്ണിമായയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് നടി സുജിത ധനുഷ്. തുടർന്ന് ഒരുപിടി ഹിറ്റ് സീരിയലുകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ താരമാകട്ടെ വിരലിൽ എണ്ണാവുന്ന മലയാളം പരമ്പരകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. എന്നാൽ അന്യ ഭാഷ പാരമ്പരകയിലും താരം സജീവയായാണ്. എന്നാൽ താരത്തിന് മലയാളികളുടെ മനസ്സിൽ ഒരു  സ്ഥാനം നേടിയെടുക്കാൻ സാധിക്കുകയും ചെയ്തു.

 1983  ജൂലൈ 12, ജനിച്ച താരം ഒരു മലയാളി കൂടിയാണ്. എന്നാൽ താരം തന്റെ കുട്ടികാലം ചെലവഴിച്ചിരുന്നത് ചെന്നൈയിലായിരുന്നു. താരത്തിന്റെ മാതാപിതാക്കൾ മലയാളികളായ  ടി എസ് മണി രാധ എന്നിവരാണ്. പ്രശസ്ത ദക്ഷിണേന്ത്യൻ ചലച്ചിത്ര നടി കല്യാണിനെ വിവാഹം കഴിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ സൂര്യ കിരൺ ആണ്  താരത്തിന്റെ സഹോദരൻ,.മലയാള സിനിമയിൽ ആദ്യമായി പൂവിനു പുതിയ പൂന്തെന്നൽ എന്ന മമ്മുട്ടി സിനിമയിലെ ഊമയായ ആൺകുട്ടിയായി വേഷം ചെയ്താണ് സുജിത രംഗപ്രവേശം ചെയ്യുന്നത്.  സുജിതക്ക് നിരവധി അവാർഡുകളും ഈ വേഷത്തിനു പ്രശംസാപത്രങ്ങളും ലഭിച്ചിരുന്നു. മുന്താണെ മുടിച്ച് എന്ന ചിത്രത്തിൽ ഭാഗ്യരാജിനും ഉർവശിക്കും ഒപ്പം ബാലതാരമായി തിളങ്ങാനും താരത്തിന് സാധിച്ചു.  പൂവിഴി വാസലിലെ, പസിവാടീ പ്രണാം, ഹറ്റ്യ, തല്ലി തഡ്രുലും അഴകൻ എന്നീ സിനിമകൾ എല്ലാം തന്നെ താരത്തിന്റെ ഹിറ്റ് സിനിമകൾ ആണ്.

 ഒരു ബാലതാരമായാണ് താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. എങ്ങനെ ഒരു നിലപക്ഷി എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ ജോഡിയായിട്ടാണ് താരം എത്തുന്നത്. തുടർന്ന് ആയിരത്തിൽ ഒരുവൻ, കൊട്ടേഷൻ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ചെറുപ്രായം മുതൽക്കേ അഭിനയത്തോട് തല്പര്യം ഉണ്ടായിരുന്ന സുജിതയുടെ പ്രധാന സഹായിയായി പ്രവർത്തിച്ചത് നസീറീനേയും ഷീലയേയും ഇഷ്ടപ്പെട്ടിരുന്ന സ്വന്തം അമ്മയാണ്.  ഈ ചെറിയ പ്രായത്തിൽ തന്നെ നൂറോളം സിനിമകളിലും ടെലി. പരമ്പരകളിലും താരത്തിന് അഭിനയിക്കാനുള്ള ഭാഗ്യവും സിദ്ധിച്ചു. ദക്ഷിണേന്ത്യൻ സിനിമകളിൽ മാത്രമല്ല ഹിന്ദിയിലും അഭിനയിക്കാൻ താരത്തെ തേടി ഭാഗവും എത്തിയിരുന്നു. നിർമ്മാതാവായ  ധനുഷ് ആണ് സുജിതയുടെ പ്രിയതമൻ. ഇരുവർക്കും കൂടി ഒരു മകൻ ഉണ്ട്. രണ്ടുപേരും തമിഴ്നാട്ടിലെ പൊള്ളാച്ചിയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.  നിലവിൽ സുജിത ഇപ്പോൾ മലയാളത്തിന്റെ മരുമകൾ ആണ്. അഭിനയ മേഖലയിൽ എത്തി ഏറെ വർഷങ്ങൾ പിന്നിട്ടിട്ടും താരത്തിന് യാതൊരു വിധ മാറ്റവും നിലവിൽ വന്നിട്ടില്ല. സമൂഹമാധ്യമങ്ങളിൽ സജീവയായ താരം  തനി നാടൻ ലുക്കിലുള്ള ചിത്രങ്ങളാണ് പങ്കുവച്ച് എത്താറുള്ളത്. നിലവിൽ പാണ്ട്യൻ സ്റ്റോർ എന്ന തമിഴ് പരമ്പരയിൽ അഭിനയിച്ചു പോരുകയാണ് താരം .

 

 

Read more topics: # Actress Suchitha,# realistic life
Actress Suchitha realistic life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES