തമിഴിലും മലയാളത്തിലും ഉള്‍പ്പെടെ സിനിമാലോകത്ത് നിരവധി ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് സിന്ധു മേനോൻ. ബാലതാരമായാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. തുടർന്ന് നിരവധി സിനിമകളിൽ നായികയായും , സഹനടിയായും , വില്ലത്തിയായും എല്ലാം തന്നെ താരത്തിന് തിളങ്ങാൻ സാധിക്കുകയും ചെയ്തു. നിരവധി ആരാധകരായിരുന്നു താരത്തിന് ഉള്ളത്. താരത്തിന്റെ മലയാള ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയവയായിരുന്നു.
ബാംഗ്ലൂരിലെ ഒരു മലയാളികുടുംബത്തിലാണ് സിന്ധു ജനിച്ചതും വളർന്നതുമെല്ലാം തന്നെ. താരത്തിന് ഒരു സഹോദരനും രണ്ട് സഹോദരിയുമാണ് ഉള്ളത്. സഹോദരൻ കാർത്തിക്ക് ആകട്ടെ കന്നഡ മ്യൂസിക് ചാനലായ വി ജെ യിൽ നോക്കിവരയുകയാണ്. എന്നാൽ ഇപ്പോൾ താരസഹോദരനും സിനിമ മേഖലയിലേക്ക് ചേർക്കേരിയിരിക്കുകയാണ്. ചെറിയ പ്രായത്തിൽ തന്നെ സിന്ധു ഭരതനാട്യം അഭ്യസിച്ചു തുടങ്ങിരുന്നു. എന്നാൽ സിന്ധുവിന്റെ സിനിമ മേഖലയിലേക്ക് ഉള്ള അരങ്ങേറ്റം എന്ന് പറയുന്നത് ഒരു ഭരതനാട്യം മത്സരത്തിൽ വിധികർത്താക്കളിൽ ഒരാളായി എത്തിയ ഭാസ്‌കർ ഹെഗ്‌ഡെ 1994 ൽ കന്നഡ ചലച്ചിത്ര സംവിധായകൻ കെ. വി. ജയറാമിനെ പരിചയപ്പെടുത്തിയതുവഴിയായിരുന്നു.
1994ൽ രാഷ്മി എന്ന കന്നഡ ചിത്രത്തിലൂടെ ബാലതാരമായി ആണ് സിന്ധു അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു സിന്ധുവിനെ തേടി സിനിമ മേഖലയിൽ നിന്നും എത്തിയിരുന്നത്. സിന്ധു തന്റെ 13 മത്തെ വയസ്സിലാണ് ഒരു മുഴുനീള കഥാപാത്രമായി ഒരു നായികയായി അഭിനയിക്കുന്നത്. അതും 1999 ൽ പുറത്തിറങ്ങിയ പ്രേമപ്രേമ പ്രേമ എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് 15 വയസ്സിൽ തെലുങ്ക് മലയാളം തമിഴ് ചിത്രങ്ങളിലേക്ക് താരം ചുവട് മാറ്റം നടത്തുകയും ചെയ്തു. ജയറാം നായകനായ ഉത്തമൻ എന്ന സിനിമയിലാണ് സിന്ധു ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്. മി.ബ്രഹ്മചാരി, വേഷം, തൊമ്മനും മക്കളും, രാജമാണിക്യം, പുലിജന്മം, പതാക, വാസ്തവം, ഡിറ്റക്ടീവ്, സ്കെച്ച്, ആയുര്‍രേഖ, പകൽ നക്ഷത്രങ്ങള്‍, ആണ്ടവൻ, താവളം, ട്വന്‍റി 20, ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, രഹസ്യപോലീസ്, മഞ്ചാടിക്കുരു എന്നീ മലയാളം സിനിമകളിലും സിന്ധു അഭിനയിച്ചിട്ടുണ്ട്. . മലയാളത്തിൽ മഞ്ചാടിക്കുരു എന്ന സിനിമയും തെലുങ്കിൽ സുഭദ്ര എന്ന സിനിമയുമാണ് സിന്ധു മേനോൻ ഒടുവിൽ അഭിനയിച്ച ചിത്രങ്ങൾ. സമുദ്രമാണ് സിന്ധുവിന്റെ ആദ്യ തമിഴ് ചിത്രമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് കടല്‍ പൊങ്കാല്‍ എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ സിനിമ വിട്ട ശേഷം സോഷ്യൽമീഡിയയിൽ പോലും അതിധകം ആരും തന്നെ താരത്തെ കണ്ടിരുന്നില്ല. അതേസമയം മിനിസ്‌ക്രീനിലെ താരം ഒരു വേള സജീവമായിരുന്നു. ശ്രീമാന്‍ ശ്രീമതി എന്ന റിയാലിറ്റി ഷോയുടെ അവതാരക കൂടിയായിരുന്നു സിന്ധു.
ഐടി ജീവിനക്കാരനായ ഡൊമനിക് പ്രഭുവാണ് സിന്ധു മേനോന്റെ ഭർത്താവ്. ഇവര്‍ക്ക് രണ്ടു മക്കളാണ് ഉള്ളത്. ബംഗളുരു സ്വദേശിയായ സിന്ധു ഇപ്പോള്‍ കുടുംബത്തോടൊപ്പം യു.കെയിലാണുള്ളത്. 36 വയസ്സുള്ള താരം സിനിമാലോകത്തു നിന്നും വിട്ട് ഇപ്പോള്‍ പൂര്‍ണ്ണ സമയവും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് കഴിഞ്ഞു പോരുന്നത്. അതെ സമയം സിന്ധുവിന് നേരെ ഒരു വിവാദവും ഉയർന്നിരുന്നു. 2018ൽ സിന്ധുവിനെതിരെ ഒരു സാമ്പത്തിക തട്ടിപ്പു കേസ് ഫയല്‍ ചെയ്തിരുന്നത് ഏറെ ശ്രദ്ധ നേടിയവയായിരുന്നു. ബാങ്ക് ലോണ്‍ തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് കേസ് എടുത്തിരുന്നത്. എന്നാൽ ഒരുവേള സിന്ധു ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നുള്ള വാർത്തയും പുറത്ത് വന്നിരുന്നു. വിവാഹബന്ധത്തിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സിന്ധുമേനോന്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്നുതരത്തിലുള്ള വാർത്തകളായിരുന്നു സോഷ്യൽ മീഡിയ ഏറ്റെടുത്തതും. എന്നാൽ ഇത് വാസ്തവവിരുദ്ധമാണെന്നും താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല എന്നും സിന്ധു തുറന്ന് പറഞ്ഞിരുന്നു. അതിനുശേഷം സോഷ്യൽമീഡിയയിലൊന്നും സജീവമല്ലാതിരുന്ന സിന്ധു അടുത്തിടെയാണ് സോഷ്യൽമീഡിയയിൽ വീണ്ടും സജീവമായി തുടങ്ങിയത്.