Latest News

അവന്‍ നോക്കി വച്ചതാണെങ്കില്‍ അവന്‍ കൊണ്ടുപോകും; അവന്റെ തൊഴിലാ ചന്ദനമോഷണം; വിലായത്ത് ബുദ്ധ  ഒഫീഷ്യല്‍ ട്രയിലര്‍ എത്തി

Malayalilife
അവന്‍ നോക്കി വച്ചതാണെങ്കില്‍ അവന്‍ കൊണ്ടുപോകും; അവന്റെ തൊഴിലാ ചന്ദനമോഷണം; വിലായത്ത് ബുദ്ധ  ഒഫീഷ്യല്‍ ട്രയിലര്‍ എത്തി

മാസ് എന്‍ട്രി.... ഡബിള്‍ മോഹന്‍....നാട്ടുകാര്‍ പലപേരുംവിളിക്കും....... ഡബിള്‍ മോഹന്‍,സാന്റെല്‍ മോഹന്‍, ചിന്ന വീരപ്പന്‍ ...എനിക്ക് ഡബിള്‍ മോഹന്റെ ഭാര്യയായിമറയൂര്‍ ടൗണില്‍ നെഞ്ചും വിരിച്ചു നടക്കണം.ഇതു ചൈതന്യത്തിന്റെ ഉറച്ച തീരുമാനം.

ഡബിള്‍ മോഹനേ ക്കുറിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ പ്രതികരണങ്ങളായിരുന്നു  നാം കേട്ടത്.വിലായത്ത് ബുദ്ധ എന്ന  ചിത്രത്തിന്റെ ഇന്നു പുറത്തുവിട്ട ഒഫീഷ്യല്‍ ട്രയിലറിലെ ചില രംഗങ്ങളായിരുന്നു മേല്‍ വിവരിച്ചത്.കൊച്ചിയിലെ ലുലു മാളില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ജനപങ്കാളിത്തത്തോടെയാണ് ഈ ചിത്രത്തിലെ നായകകഥാപാത്രമായ ഡബിള്‍ മോഹനെ അവതരിപ്പിക്കുന്ന പ്രഥ്വിരാജ് സുകുമാരന്‍ ട്രയിലര്‍ പ്രകാശനം  ചെയ്തത്.
ഉര്‍മ്മശി തീയേറ്റേഴ്‌സ്, ഏവി.എ. പ്രൊഡക്ഷന്‍സ്, എന്നീ ബാനറുകളില്‍ സന്ധീപ് സേനനും , ഏ.വി.അനൂപും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്നു.

മറയൂറിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തില്‍ പകയും , പ്രണയവും രതിയുമെല്ലാം കോര്‍ത്തിണക്കി ഒരുക്കുന്ന ചിത്രമാണിത്.ഉശിരന്‍ സംഘട്ടനങ്ങളും, ത്രില്ലര്‍ മുഹൂര്‍ത്തങ്ങളും കൊണ്ട് സമ്പന്നമാണ്ഈ ചിത്രം.മറയൂര്‍ ചന്ദനക്കാടുകളില്‍ നിന്നും സാഹസ്സികമായി ചന്ദനം മോഷ്ടിക്കുന്ന ചന്ദന മോഷ്ടാവ് ഡബിള്‍ മോഹന്റെ സാഹസ്സികമായ ജീവിതമാണ് ക്ലീന്‍ എന്റര്‍ടൈനറായി ജയന്‍ നമ്പ്യാര്‍ അവതരിപ്പിക്കുന്നത്.

സാധാരണ ജനങ്ങളുടെ പ്രതീകമായ ഡബിള്‍ മോഹന്‍ എന്ന കഥാപാത്രം പ്രേക്ഷകരെ ഏറെ വേഗത്തില്‍ വശീകരിക്കുവാന്‍ പോന്നതാണ്. പ്രഥ്വിരാജ് സുകുമാരന്‍ ഈ കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നു വലിയ മുതല്‍മുടക്കില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്
 നൂറ്റി യിരുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് വേണ്ടി വന്നത്.

ഷമ്മിതിലകന്റെ ഭാസ്‌ക്കരന്‍ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണമാണ്. ഡബിള്‍ മോഹനും ഭാസ്‌ക്കരന്‍ മാഷും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി.അനുമോഹന്‍, കിരണ്‍ പീതാംബരന്‍, അടാട്ട് ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആര്‍.ഇന്ദു ഗോപനും രാജേഷ്  പിന്നാടനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം ജെയ്ക്ക് ബിജോയ്‌സ്,
ഛായാഗ്രഹണം -അരവിന്ദ് കശ്യപ് - രണദിവെ.
എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്. 
പ്രൊഡക്ഷന്‍ ഡിസൈന്‍ - ബംഗ്‌ളാന്‍.
കലാസംവിധാനം - ജിത്തു സെബാസ്റ്റ്യന്‍.
മേക്കപ്പ് - മനു മോഹന്‍'
കോസ്റ്റ്യും ഡിസൈന്‍-സുജിത് സുധാകരന്‍.
സൗണ്ട് ഡിസൈന്‍- അജയന്‍ അടാട്ട്' - പയസ്‌മോന്‍സണ്ണി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -കിരണ്‍ റാഫേല്‍ .
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിനോദ് ഗംഗ.
ആക്ഷന്‍- രാജശേഖരന്‍, കലൈകിംഗ്സ്റ്റണ്‍,
സുപ്രീം സുന്ദര്‍, മഹേ,ഷ് മാത്യു.
സ്റ്റില്‍സ് - സിനറ്റ് സേവ്യര്‍.
പബ്‌ളിസിറ്റി ഡിസൈന്‍ - യെല്ലോ ടൂത്ത് .
പ്രൊജക്റ്റ് ഡിസൈനര്‍ - മനു ആലുക്കല്‍.
ലൈന്‍ പ്രൊഡ്യൂസര്‍ - രഘു സുഭാഷ് ചന്ദ്രന്‍,
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - സംഗീത് സേനന്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - - രാജേഷ് മേനോന്‍ , നോബിള്‍ ജേക്കബ്ബ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അലക്‌സ് - ഈ. കുര്യന്‍
മറയൂര്‍, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. നവംബര്‍ ഇരുപത്തിയൊന്നിന് ഉര്‍വ്വശി തീയേറ്റേഴ്‌സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തി
ക്കുന്നു.
വാഴൂര്‍ ജോസ്

Vilaayath Budha Official Trailer Prithviraj Sukumaran

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES