ദി കേരള സ്റ്റോറി' (2023), 'ബസ്തര്‍: ദി നക്‌സല്‍ സ്റ്റോറി' (2024) ചിത്രങ്ങള്‍ക്ക് താന്‍ നേരിട്ട ഭീഷണികളെയും വിവാദങ്ങളെയും കുറിച്ച് നടി ആദ ശര്‍മ്മയുടെ വെളിപ്പെടുത്തല്‍. ''രാജ്യത്തിന്റെ പകുതിയും എന്നെ സംരക്ഷിക്കാന്‍ ആഗ്രഹിച്ചു, ബാക്കി പകുതി എന്നെ കൊല്ലാന്‍ ആഗ്രഹിച്ചു, രണ്ട് ഗ്രൂപ്പുകളും ഒരുപോലെ പ്രതിബദ്ധതയുള്ളവരായി തോന്നി,'' അവര്‍ പറയുന്നു, ഇത് ധീരമോ വിചിത്രമോ ആയി എന്റെ കരിയറിനെ മൂല്യവത്താക്കുന്നതായും നടി കൂട്ടിച്ചേര്‍ത്തു...
ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും ഒപ്പം കയ്യടികള്‍ക്കും വിധേയമായ സിനിമയായിരുന്നു 2024 ല്‍ പുറത്തിറങ്ങിയ സുദിസ്‌തോ സെന്നിന്റെ 'ദി കേരള സ്റ്റോറി'. മലയാളി പെണ്‍കുട്ടികളെ മതം മാറ്റുന്നതും മറ്റുമായിരുന്നു സിനിമയിലുണ്ടായിരുന്നത്. ആദ ശര്‍മ്മയാണ് ഈ ഹിന്ദി ചിത്രത്തില്‍ നായികയായെത്തിയത്. ബസ്തര്‍: ദി നക്‌സല്‍ സ്റ്റോറി (2024) യിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു.
ആ ചിത്രത്തില്‍ അഭിനയിച്ചതിന് അവര്‍ തന്നെ കൊല്ലാന്‍ ആഗ്രഹിച്ചു എന്നാണ് താരം പറയുന്നത്. തന്നെ സംബന്ധിച്ച് 'ദി കേരള സ്റ്റോറി' ഒരു ഹൊറര്‍ സിനിമയായിരുന്നുവെന്നും താരം പറയുന്നു.
താരത്തിന്റെ വാക്കുകള്‍
'രാജ്യത്തെ പകുതിപ്പേര്‍ എന്നെ കൊല്ലാന്‍ ആഗ്രഹിച്ചു, ബാക്കിയുള്‌ലവര്‍ സംരക്ഷിക്കാനും ശ്രമിച്ചു. രണ്ട് ഗ്രൂപ്പുകളും ഒരുപോലെ പ്രതിബദ്ധതയുള്ളവരായി തോന്നി. വെല്ലുവിളിയില്ലെങ്കില്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ?'.'1920' എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ആരംഭിച്ചത്. അത് എന്റെ ഏറ്റവും ധീരമായ സിനിമയാണെന്നാണ് ഇപ്പോഴും കരുതുന്നത്.
ലോകം എന്നെ ആദ്യമായി കണ്ടത് ആ ചിത്രത്തിലൂടെയാണ്. 1920ല്‍ സാങ്കേതികപരമായ കാര്യങ്ങള്‍ ചെയ്യാന്‍ ബഡ്ജറ്റ് ഉണ്ടായിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ എല്ലാം ചെയ്യേണ്ടിവന്നു ഭിത്തിയില്‍ കയറുന്നതും, പടിക്കെട്ടുകളില്‍ നിന്ന് പിറകോട്ട് നടക്കുന്നതെല്ലാം ഞങ്ങള്‍ സ്വയം ചെയ്യേണ്ടി വന്നു. എന്നെ സംബന്ധിച്ച് 'ദി കേരള സ്റ്റോറി'യും ഒരു ഹൊറര്‍ സിനിമയായിരുന്നു, മനുഷ്യ പ്രേതം.'