ഷെയ്ന്‍ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാല്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി. വിവിധ ഉപാധികളോടെയാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയത്. ധ്വജ പ്രണാമത്തിലെ 'ധ്വജയും, താടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. കണക്ക് ആധികാരികതയില്ലാത്തത് കൊണ്ടാണ് ഈ തീരുമാനമെന്ന് ഹൈക്കോടതി അറിയിച്ചു.
കൂടാതെ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സെന്‍സര്‍ ബോര്‍ഡ് തീരുമാനം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി നിര്‍ദേശിച്ച രണ്ട് മാറ്റങ്ങളും വരുത്തിയ ശേഷം സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാവുന്നതാണ്. സിനിമയുടെ പ്രദര്‍ശനാനുമതിയില്‍ രമാവധി രണ്ടാഴ്ചയ്ക്കകം സെന്‍സര്‍ ബോര്‍ഡ് തീരുമാനമെടുക്കണമെന്നും കോടതി അറിയിച്ചു.
എന്നാല്‍ ഹാല്‍' സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹൈക്കോടതിയുടെ ചില നിര്‍ദേശങ്ങള്‍ ചോദ്യം ചെയ്ത് അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്യും. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിലും ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമായി സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
സിനിമയില്‍ നിര്‍ദ്ദേശിച്ച രണ്ട് മാറ്റങ്ങള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് സമ്മതമാണെന്ന പരാമര്‍ശം അഭിഭാഷകന്റെ ഭാഗത്തു നിന്ന് ഉണ്ടാകുകയും തുടര്‍ന്ന് ഇവ മാറ്റി വീണ്ടും സെന്‍സര്‍ ബോര്‍ഡിന് അപേക്ഷ നല്‍കാനും നിര്‍മാതാക്കളോട് കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഇത് അണിയറപ്രവര്‍ത്തകരുടെ അഭിഭാഷകന്റെ പക്കല്‍ നിന്നുള്ള പിഴവാണ് എന്ന് വ്യക്തമാക്കുകയാണ് സിനിമയുടെ സംവിധായകന്‍.