ചുരുക്കം സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് പൂജ ബത്ര. മോഹന്‍ലാല്‍ നായകനായെത്തിയ ചന്ദ്രലേഖയിലൂടെയാണ് പൂജയെ മലയാളി പ്രേക്ഷകര്‍ ആദ്യമായി കാണുന്നത്. പതിവ് നായിക സങ്കല്പങ്ങൾക്കുമപ്പുറം നായകനേക്കാൾ ഉയരം കൂടുതലായിരുന്നുവെങ്കിലും പൂജ ബദ്രയെ പ്രേഷകർ അംഗീകരിക്കുകയും ചെയ്തു. ഒറ്റ ചിത്രത്തിലൂടെ മലയാളിപ്രേക്ഷകരുടെ ഹൃദയം കവർന്ന താരം പിന്നീട് കുറച്ച് സിനിമകളില്‍ കൂടി മുഖം കാണിച്ച ശേഷം പൂജയെ മലയാള സിനിമകളില്‍ കാണാതെയായി. മേഘം, ദൈവത്തിന്‍റെ മകൻ എന്നീ ചിത്രങ്ങളിലും താരം തിളങ്ങിയിരുന്നു.
പൂജയുടെ പിതാവ് രവി ബത്ര ഒരു സൈനിക ഉദ്യോഗസ്ഥനാണ്. 1971-ലെ മിസ് ഇന്ത്യയായിരുന്ന നീലം ബത്രയാണ് മാതാവ്. പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് എക്കണോമിക്സിൽ ബിരുദവും സിംബിയോസിസ് കോളേജിൽ നിന്ന് എം.ബി.എ ബിരുദവും പൂജ കരസ്ഥമാക്കിയിട്ടുണ്ട്. ആദ്യം താരം ഇന്ത്യൻ എയർ ഫോസിൽ ചേർന്നിരുന്നു. എന്നാൽ പിന്നീട് മോഡലിംഗിൽ അവസരം ലഭിച്ചതു കൊണ്ട് അതിലേക്ക് തിരിയുകയായിരുന്നു. ലിറിൽ സോപ്പിന്റെ പരസ്യത്തിലൂടെ താരം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. പിന്നാലെ 1993-ൽ മിസ്സ് ഇന്ത്യ പട്ടം നേടിയതിന് ശേഷമാണ് ഇന്ത്യയിലെ ഒരു മികച്ച മോഡലായി താരം മാറിയതും.
പൂജ ഇതിനോടകം തന്നെ ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1997-ൽ പുറത്തിറങ്ങിയ വിരാസത് ആണ് താരത്തിന്റെ ആദ്യ ചിത്രം. അനിൽ കപൂർ, തബു എന്നിവർക്കൊപ്പം സഹനടിയുടെ റോളിലെത്തിയ പൂജയുടെ അഭിനയം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. പിന്നീട് നായികാ വേഷങ്ങളും പൂജയെ തേടിയെത്തി. ഇതിൽ സുനിൽ ഷെട്ടിയോടൊപ്പം അഭിനയിച്ച ഭായ് , സഞ്ജയ് ദത്തിനൊപ്പം അഭിനയിച്ച ഹസീന മാൻ ജായേഗി തുടങ്ങിയവ വിജയ ചിത്രങ്ങളായിരുന്നു. ആറടി 2 ഇഞ്ച് ഉയരമുള്ള ഈ നടി മിക്ക ബോളിവുഡ് നടന്മാരെക്കാളും ഉയരമുള്ള നടിയാണ്.ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പൂജ തന്റെ അഭിനയ മികവ് കൊണ്ട് തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ മോഹൻലാലിനൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകൻ എന്നീ ചിത്രത്തിലും പൂജ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
2003 ഫെബ്രുവരി 9-ന് ഓർത്തോ പെയ്‌സി സർജനായ ഡോക്ടർ ആയ സോനു അലുവാലിയയെ വിവാഹം ചെയ്ത പൂജ ഭർത്താവിനൊപ്പം അമേരിക്കയിലെ ലോസ് ആഞ്ചെലെസിൽ താമസമാക്കിയിരുന്നു. എന്നാൽ പൊരുത്തപ്പെടാനാവാത്ത അസ്വാരസ്യങ്ങൾ എന്ന കാരണം കാണിച്ചു കൊണ്ട് 2011 ജനുവരിയിൽ പൂജ വിവാഹമോചനത്തിനുള്ള നിയമനടപടികൾ സ്വീകരിക്കും ഇവർ വേര്പിരിയുകയും ചെയ്തു. ബോളിവുഡ് താരവും മുന്‍ മിസ് ഇന്ത്യയുമായ പൂജ ബത്ര 2019ലായിരുന്നു പുനർ വിവാഹിതയായത്. നടൻ നവാബ് ഷായുമായുള്ള ബന്ധം 2019 ജൂണിൽ ബാത്ര വെളിപ്പെടുതുകയും ജൂലൈ നാലിന് ഇരുവരും വിവാഹിതരാകുകയും ചെയ്തു. ആര്യ സമാജ് പാരമ്പര്യമനുസരിച്ച് ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നതും. നേരത്തെ തന്നെ പൂജാ ബത്ര നവാബ് തന്നോട് വിവാഹാഭ്യാർഥന നടത്തിയ നിമിഷത്തെ കുറിച്ചും എല്ലാം താരം തുറന്ന് പറഞ്ഞിട്ടുമുണ്ട്.
എയ്ഡ്സ് രോഗികൾക്ക് ആയിട്ടുള്ള മുക്തി ഫൗണ്ടേഷന്റെ ഒരു വോളന്റിയർ കൂടിയായ താരം ഭവനരഹിതരായ കുട്ടികൾ, ബോംബെ പോലീസ് ഡിപ്പാർട്ട്‌മെന്റ്, കശ്മീർ യുദ്ധത്തിൽ പരിക്കേറ്റ സൈനികർ എന്നിവരുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സേവനമനുഷ്‌ടിക്കാറുമുണ്ട്. ഇന്ത്യയിലെ പാവപ്പെട്ട കുട്ടികൾക്കായി ധനസമാഹരണത്തിനായി ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ സബ്ടൈറ്റിൽ നൽകിയിട്ടുള്ള മൈ ലിറ്റിൽ ഡെവിൾ (ബാസ് യാരി രാഖോ) എന്ന സിനിമയിൽ പ്രോ ബോണോ വർക്ക് ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ താരം തന്റെ വിശേഷനാണ് ഉൾപ്പെടെ പങ്കുവച്ച് എത്താറുമുണ്ട്.