മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സീരിയലാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. സീരിയലിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പാറുക്കുട്ടിയാണ് ഇപ്പോള്‍ സീരിയലിലെ താരം. പാറുക്കുട്ടിയുടെ പുതിയ വീഡിയോകള്‍ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഫോണില്‍ പാട്ടിട്ട് കളിക്കുന്നതിനിടെ ചാടിയിറങ്ങി ഡാന്‍സ് കളിക്കുന്ന പാറുവിന്റെ വീഡിയോ മുടിയന്‍ എന്ന ഋഷി പങ്കുവച്ചിരിക്കയാണ്.
നാലു വര്‍ഷത്തോളമായി ജനപ്രിയ പരമ്പരയായി മുന്നേറുകയാണ് ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയല്‍. ബാലചന്ദ്രന്‍ തമ്പിയും നീലുവും അഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിലെ രസകരമായ സംഭവങ്ങളാണ് സീരിയലില്‍ അവതരിപ്പിക്കുന്നത്. സാധാരണ കണ്ണീര്‍ പരമ്പരകളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നത് കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരമാണ് ഉപ്പും മുളകും. മുടിയനും ലച്ചവും ശിവയും കേശുവും പാറുവുമാണ് മക്കളായി അഭിനയിക്കുന്നത്. ഇപ്പോള്‍ സീരിയലിലെ പ്രധാനം താരം പാറുക്കുട്ടിയാണ് പാറുക്കുട്ടിയുടെ ചിത്രങ്ങളും രസകരമായ വീഡിയോകളുമൊക്കെ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
RECOMMENDED FOR YOU: