സോഷ്യല്‍മീഡിയ നിരന്തരമായി ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതയാണ് ബ്യൂട്ടി വ്‌ലോഗറായ ഗ്ലാമി ഗംഗ. തിരുവനന്തപുരം സ്വദേശിനിയായ ഇരുപത്തിയാറുകാരിയായ ഗംഗ കഴിഞ്ഞദിവസമാണ്താന്‍ ആരെയാണ് വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന് വെളിപ്പെടുത്തിയത്. പുട്ടുകുറ്റി എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ വിഷ്ണു എന്ന അപ്പുവാണ് വരന്‍.
വര്‍ഷങ്ങളായി പരിചയമുണ്ട്, പക്ഷേ വിവാഹം ഇരു വീട്ടുകാരും ആലോചിച്ച് നടത്തിയതാണെന്നാണ് ഗ്ലാമി തുടക്കം മുന്‍പേയുള്ള വീഡിയോയില്‍ പറഞ്ഞിരിയ്ക്കുന്നത്.ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷ്ണുവിന്റെ കഴിഞ്ഞ ജീവിതത്തെ കുറിച്ചാണ്. താന്‍ വിവാഹിതനാണ് എന്നും ഒരു മകളുണ്ട് എന്നും നേരത്തെ പുട്ടുകുറ്റിയുടെ ഒരു ക്യു ആന്റ് എ വീഡിയോയില്‍ ഗ്ലാമി ഗംഗയോട് തന്നെ അപ്പു പറയുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അപ്പുവിനെ ജഡ്ജ് ചെയ്ത് വീഡിയോകള്‍ വരുന്നത്.
പുട്ടുകുറ്റി എന്ന യുട്യൂബ് ചാനലിലെ ബോയ്‌സ് ഗ്യാങ്ങിലെ അംഗമായ അപ്പുവെന്ന് അറിയപ്പെടുന്ന വിഷ്ണുവാണ് വരന്‍.മുമ്പും ഗംഗയുടെ വീഡിയോകളില്‍ വിഷ്ണു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിഷ്ണു ജീവിതത്തിലേക്ക് വരും മുമ്പ് ഗംഗയ്ക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു. ആ ബന്ധം പെണ്ണുകാണല്‍ വരെ എത്തിയതുമായിരുന്നു. പക്ഷെ പിന്നീട് അത് ബ്രേക്കപ്പായി. അന്നത്തെ പ്രണയതകര്‍ച്ച മാനസീകമായും ഗംഗയെ വളരെ അധികം ബാധിച്ചിരുന്നു. എഡിറ്ററാണ് വിഷ്ണു.
ഫ്രീലാന്‍സായി വര്‍ക്ക് ചെയ്യുന്നുണ്ട്. സ്ഥലം ബാലരാമപുരത്ത് അടുത്ത് ഉച്ചക്കടയാണ്. ഗംഗയുടെ വീട്ടില്‍ നിന്നും രണ്ട് മണിക്കൂര്‍ യാത്രയുണ്ട് വിഷ്ണുവിന്റെ വീട്ടിലേക്ക്. ഗ്ലാമി ഗംഗയെക്കാള്‍ ഒരു വയസ് കൂടുതലാണ് വിഷ്ണുവിന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയിലാണ് ഇരുവരുടേയും വിവാഹനിശ്ചയം. വിവാഹവും ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നും ഗംഗ പറഞ്ഞു.