Latest News

പൊടിപാറണ തേരാണേ ആവേശത്തേരാണേ; അനിയത്തിക്കൊപ്പം അനുസിത്താരയുടെ കിടിലന്‍ ഡാന്‍സ്

Malayalilife
topbanner
 പൊടിപാറണ തേരാണേ ആവേശത്തേരാണേ; അനിയത്തിക്കൊപ്പം അനുസിത്താരയുടെ കിടിലന്‍ ഡാന്‍സ്

കാവ്യ മാധവനു ശേഷം ശാലീന സൗന്ദര്യം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടന്‍ പെണ്‍കുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്. ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയയായ അനുസിത്താര മമ്മൂട്ടി ദിലീപ്, കുഞ്ചാക്കോബോബന്‍,ജയസൂര്യ, ടൊവിനോ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ സമയത്ത് സ്വന്തമായി യൂട്യൂബ് ചാനലുമായും താരം എത്തിയിരുന്നു. തന്റെ വീട ും നാടും നാട്ടുകാരും വിശേഷങ്ങളും നൃത്തം പാചകം തുടങ്ങി എല്ലാം തന്റെ ആരാധകരുമായി  താരം പങ്കുവയ്ക്കാറുണ്ട്. അനുസിത്താരയുടെ വീട്ടില്‍ ഗോവിന്ദ് പത്മസൂര്യ എത്തിയതിന്റെ വീഡിയോയും ശ്രദ്ധനേടിയുിരുന്നു

ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുതിയ വീഡിയോ പങ്കുവച്ചിരിക്കയാണ് അനുസിത്താര.സഹോദരി അനു സൊനാരയ്ക്ക് ഒപ്പമുള്ള രസകരമായൊരു വീഡിയോ പങ്കുവയ്ക്കുകയാണ് അനു സിതാര ഇപ്പോള്‍. 'ക്വീന്‍' എന്ന ചിത്രത്തിലെ 'പൊടിപാറണ തേരാണേ ആഘോഷത്തേരാണേ' എന്ന പാട്ടുപാടി ഡാന്‍സ് ചെയ്യുകയാണ് ഈ സഹോദരിമാര്‍. 'മിഡ് നൈറ്റ് ഫണ്‍' എന്നാണ് അനു സിതാര വീഡിയോ പങ്കുവച്ച് കൊണ്ട് കുറിക്കുന്നത്.വയനാട്ടുകാരിയായ അനു സിത്താര കലാമണ്ഡലത്തില്‍ പഠിച്ച്, കലോത്സവ വേദികളിലൂടെയാണ് മലയാള സിനിമയില്‍ എത്തിയത്. 2013ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത'പൊട്ടാസ് ബോംബ്' ആയിരുന്നു അനുവിന്റെ ആദ്യ സിനിമ. പിന്നീട് ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. പിന്നീട് ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, അച്ചായന്‍സ്, സര്‍വ്വോപരി പാലാക്കാരന്‍ എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

Read more topics: # ANU SITHARA,# DANCE,# WITH ANU SONARA
ANU SITHARA DANCE WITH ANU SONARA

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES