ബിഗ് ബോസ് മലയാളം സീസണ്‍ 6-ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗബ്രി ജോസിന് ഗുരുതര വാഹനാപകടം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിന്നും ആരാധകരില്‍ നിന്നും അപ്രത്യക്ഷനായ താരം, താന്‍ വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തി. ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഗബ്രി അപകടവിവരം ആരാധകരെ അറിയിച്ചത്.
ജനുവരി 26-നാണ് തനിക്ക് ഗുരുതരമായ അപകടം സംഭവിച്ചതെന്ന് ഗബ്രി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. എന്നാല്‍ അപകടം എങ്ങനെയാണ് സംഭവിച്ചതെന്നോ അതിന്റെ സ്വഭാവമെന്താണെന്നോ താരം വ്യക്തമാക്കിയിട്ടില്ല. ശാരീരികമായും മാനസികമായും താന്‍ വലിയൊരു പോരാട്ടത്തിലാണെന്നും ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഗബ്രി കുറിച്ചു.
'ഓട്ടത്തിന്റെ വേഗത കുറയ്ക്കാനും ശരീരം പറയുന്നത് കേള്‍ക്കാനുമുള്ള സമയമായിരുന്നു കഴിഞ്ഞ ആഴ്ചകള്‍. ഓരോ ദിവസവും ഓരോ ചുവട് വെച്ച് മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ്. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം,' ഗബ്രി കുറിച്ചു.
'എന്തൊക്കെ സംഭവിച്ചാലും ഞാന്‍ കൂടെയുണ്ടെന്ന് മറക്കരുത്' എന്ന കുറിപ്പോടെ ഗബ്രിക്കൊപ്പമുള്ള ചിത്രം ജാസ്മിന്‍ പങ്കുവെച്ചു. ഗബ്രി വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും ജാസ്മിന്‍ ആശംസിച്ചു.ഗബ്രിയും ജാസ്മിനും തമ്മില്‍ അത്ര രസത്തിലല്ലെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ജാസ്മിന്‍ ജാഫിറിന്റെ വൈകാരികമായ പ്രതികരണം എത്തിയത്.
ബിഗ് ബോസ് വീടിനുള്ളിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട 'ജാസ്മിന്‍-ഗബ്രി' കോമ്പോ പുറത്തിറങ്ങിയ ശേഷവും സജീവമായിരുന്നു. എന്നാല്‍ അടുത്തിടെ ഗബ്രി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ജാസ്മിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തത് ഇരുവരും വേര്‍പിരിഞ്ഞോ എന്ന സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ അപകടവാര്‍ത്ത പുറത്തുവന്നതോടെ തങ്ങള്‍ക്കിടയിലെ ആത്മബന്ധം ഇപ്പോഴും ശക്തമാണെന്ന് ജാസ്മിന്‍ തെളിയിച്ചിരിക്കുകയാണ്.
അപകടവിവരം അറിഞ്ഞതോടെ ഗബ്രിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെ പ്രാര്‍ത്ഥനകളുമായി ആരാധകര്‍ നിറയുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട 'ഗബ്രി-ജാസ്മിന്‍' കോമ്പോ വീണ്ടും പഴയതുപോലെ ഒന്നിക്കണമെന്നും താരം വേഗത്തില്‍ സുഖം പ്രാപിച്ച് മടങ്ങിവരണമെന്നുമാണ് ആരാധകരുടെ ആഗ്രഹം.
കഴിഞ്ഞ രണ്ട് ആഴ്ചയില്‍ ഏറെയായി താരം സോഷ്യല്‍മീഡിയയില്‍ അത്ര ആക്ടീവായിരുന്നില്ല. അതിനാല്‍ തന്നെ നിരവധി ചോദ്യങ്ങളും ഫോളോവേഴ്‌സില്‍ നിന്നും ഉയര്‍ന്നിരുന്നു.
ജാസ്മിനും അപകടത്തെക്കുറിച്ച് പങ്ക് വച്ചത് ഇങ്ങനെയാണ്.നിങ്ങള്‍ കേട്ടത് ശരിയാണ്. ജനുവരി 26 ന് ഗബ്രിക്ക് ഒരു അപകടത്തില്‍ പരിക്കേറ്റു. അവന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. വേഗത്തില്‍ സുഖം പ്രാപിക്കാനും ശക്തി പ്രാപിക്കാനും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ അവനേയും ഉള്‍പ്പെടുത്തുക.
ആദ്യ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവന്റെ ആരോ?ഗ്യസ്ഥിതി ഒരുപാട് മെച്ചപ്പെട്ടുവെന്ന് വേണം പറയാന്‍. പക്ഷെ നിങ്ങള്‍ അയക്കുന്ന ഓരോ മെസേജിനും മറുപടി നല്‍കാന്‍ കഴിയുന്ന ആരോ?ഗ്യസ്ഥിതിയില്‍ അല്ല അവന്‍. നിങ്ങള്‍ക്ക് എല്ലാം മനസിലാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എല്ലാ സ്‌നേഹത്തിനും കരുതലിനും വളരെ നന്ദി എന്നാണ് ജാസ്മിന്‍ കുറിച്ചത്.