പഠിപ്പിക്കാന്‍ പോയി തോറ്റു; ഗോപീസുന്ദറിനെ ഡാന്‍സ് പഠിപ്പിച്ച് അഭയഹിരണ്‍മയി

Malayalilife
topbanner
 പഠിപ്പിക്കാന്‍ പോയി തോറ്റു; ഗോപീസുന്ദറിനെ ഡാന്‍സ് പഠിപ്പിച്ച് അഭയഹിരണ്‍മയി

വ്യത്യസ്തമായ ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ സംഗീതജ്ഞരിലൊരാളാണ് ഗോപി സുന്ദര്‍. സുന്ദരമായ പല പാട്ടുകള്‍ക്കും ഗോപി ഈണം പകര്‍ന്നിട്ടുണ്ട്. സരിഗമപ എന്ന റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായും താരം എത്തിയിരുന്നു. ജിംഗിള്‍സില്‍ നിന്നും തുടങ്ങി മുന്‍നിര സംഗീത സംവിധായകരിലൊരാളായി മാറിയ അദ്ദേഹം ഇടയ്ക്ക് അഭിനേതാവായും എത്തിയിരുന്നു. ഏറെ ചര്‍ച്ചയായ വിഷയമാണ് ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുളള ഗോപീസുന്ദറിന്റെ ലിവിങ് ടു ഗെദര്‍.

താന്‍ ഒരു വിവാഹിതനുമായി പ്രണയത്തിലാണെന്നും ഗോപീ സുന്ദറുമായി 9 വര്‍ഷമായി ലിവിങ് റിലേഷനിലാണെന്നും അഭയ തുറന്നു പറഞ്ഞിരുന്നു. ഒന്നിച്ചുളള തങ്ങളുടെ മനോഹരച്ചിത്രങ്ങള്‍ പങ്കുവച്ച് അഭയ എത്താറുണ്ട്. ഇപ്പോള്‍ അഭയ പങ്കുവച്ച പുതിയ ഒരു വീഡിയോ ആണ് വൈറലാകുന്നത്.ഡാന്‍സ് പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ഇവരുടെ വീഡിയോ ആണ്. ഡാന്‍സ് പഠിപ്പിക്കാന്‍ ശ്രമിച്ച് തോല്‍ക്കുന്ന ഞാന്‍ എന്നാണ് വീഡിയോ പങ്കുവച്ച് അഭയ കുറിച്ചു.

വ്യക്തി ജീവിതത്തില്‍ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളില്‍ ഗോപീ സുന്ദറിന്റെ സംഗീതത്തില്‍ അഭയ പാടിയിട്ടുണ്ട്. ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളത്തില്‍ വലിയ ഓളമാണ് സൃഷ്ടിച്ചത്.

ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള അഭയ ഹിരണ്‍മയിയുടെ വെളിപ്പെടുത്തല്‍ വഴിയൊരുക്ക ഒന്നായിരുന്നു. എന്നാല്‍ അഭയയും ഗോപിയും തങ്ങളുടെ ജീവിതം പലരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോട്ടങ്ങള്‍ നടത്തുകയും മുന്‍വിധികള്‍ നടക്കുകയും ചെയ്യുമ്ബോള്‍ ആസ്വദിക്കുകയാണ്
 

Read more topics: # abhaya hiranmayi,# teaching gopi sunder,# dance
abhaya hiranmayi teaching gopi sunder dance

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES