മിനിസ്‌ക്രീനിലെ മമ്മൂട്ടി; നടന്‍ സാജന്‍ സൂര്യയുടെ സൗന്ദര്യ രഹസ്യം ഇതാണ്

Malayalilife
മിനിസ്‌ക്രീനിലെ മമ്മൂട്ടി; നടന്‍ സാജന്‍ സൂര്യയുടെ സൗന്ദര്യ രഹസ്യം ഇതാണ്

ലയാളികളുടെ പ്രിയപ്പെട്ട ടിവി താരമാണ് സാജന്‍ സൂര്യ. നിരവധി സീരിയലുകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സാജന്‍. മിനിസ്‌ക്രീന്‍ രംഗത്തേക്ക് താരം എത്തിയിട്ട് 20 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. കൂടുതലും നായക വേഷങ്ങളില്‍ എത്തുന്ന താരം ഭാര്യ സീരിയലില്‍ വില്ലന്‍ വേഷത്തിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലില്‍ കണ്ടു തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ സാജന്‍ സൂര്യയ്ക്ക് ഒരു മാറ്റവും ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. മിനിസ്‌ക്രീനിലെ മമ്മൂട്ടിയെന്നാണ് സാജന്‍ സൂര്യ അറിയപ്പെടുന്നത്. നിരവധി ആരാധകരാണ് സാജന്റെ മുഖസൗന്ദര്യത്തിന്റെ രഹസ്യം തെരഞ്ഞെത്. മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ സാജന്‍ ഉപയോഗിച്ച പൊടിക്കൈ താരം തന്നെ വെളിപ്പെടുത്തുകയാണ്.

ഇത്രയും കാലം നില്‍ക്കാന്‍ എന്റെതായ വലിയൊരു എഫേര്‍ട്ട് ഞാനെടുത്തിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് സാജന്‍. വളരെ റിലാക്സ്ഡായി ശരിക്കും എന്‍ജോയ് ചെയ്താണ് ഞാന്‍സീരിയല്‍ ചെയ്യുന്നത്. മനസ്സും ശരീരവും നന്നായി ഫ്രഷാക്കി വെയ്ക്കുക എന്നത് എന്റെ രീതിയാണ്. അതുകൊണ്ടായിരിക്കാം ഇങ്ങനെയിരിക്കാനാവുന്നത് എന്നാണ് എന്റെയൊരു ധാരണയന്ന് അദ്ദേഹം പറയുന്നു.

അച്ഛനും അമ്മയുമൊക്കെ നല്ല സുന്ദരനും സുന്ദരിയുമൊക്കെയായിരുന്നു. ജനുസ്സും ദൈവാധീനവും സഹായിച്ചിട്ടുണ്ടാവാം. വലിയ ആര്‍ട്ടിസ്റ്റുകളൊക്കെ ഫോളോ ചെയ്യുന്ന ഡയറ്റും മറ്റ് കാര്യങ്ങളുമൊക്കെ ഉണ്ടാവും. അതെന്താണെന്ന് പോലും എനിയ്ക്കറിയില്ല. ഞാനെന്തായാലും ഇതൊന്നും ഫോളോ ചെയ്യാത്ത ആളാണ്.മുഖ സൗന്ദര്യം നില നിര്‍ത്താനായിട്ട് വീട്ടില്‍ പപ്പായ പഴുത്ത് നില്‍പ്പുണ്ടെങ്കില്‍ പപ്പായയും തേനും കൂടി ചേര്‍ത്തിടും. അല്ലെങ്കില്‍ വല്ലപ്പോഴും വെള്ളരിക്ക വെട്ടി കണ്ണില്‍ വെയ്ക്കും. ശരീരം ഏകദേശം എപ്പോഴും ഒരേ രീതിയില്‍ കാത്തുസൂക്ഷിക്കുകയെന്നതാണ്. അതിനു വേണ്ടിയുള്ള സാധാരണ ശരീരശ്രദ്ധ വെച്ചുപുലര്‍ത്താറുണ്ടെന്നും സാജന്‍ സൂര്യ പറയുന്നു.


 

Read more topics: # sjan surya,# beauty secret
sjan surya beauty secret

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES