Latest News

പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ചികിത്സയില്‍;  പൂക്കാലം സീരിയലില്‍ നിന്ന് പിന്മാറി നായകന്‍; മനുവായി എത്തുന്ന സല്‍മാനുള്‍ ഫാരിസിന് പകരമെത്തുക ആരെന്ന് കാത്ത് ആരാധകരും

Malayalilife
 പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ചികിത്സയില്‍;  പൂക്കാലം സീരിയലില്‍ നിന്ന് പിന്മാറി നായകന്‍; മനുവായി എത്തുന്ന സല്‍മാനുള്‍ ഫാരിസിന് പകരമെത്തുക ആരെന്ന് കാത്ത് ആരാധകരും

വെറും രണ്ടു മാസം മുമ്പ് മാത്രം മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ആരംഭിച്ച സീരിയലാണ് പൂക്കാലം. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ജീവിത സ്വപ്നങ്ങളും പ്രണയവും നിറഞ്ഞ് നില്‍ക്കുന്ന, വ്യത്യസ്തമായ ഈ മെഗാ പരമ്പര മനുവിന്റെയും അഞ്ജലിയുടെയും കഥയാണ് പറയുന്നത്. രണ്ട് വ്യത്യസ്തമായ പ്രണയ ബന്ധങ്ങളില്‍ നില്‍ക്കവെ കുടുംബത്തിന്റെ സമ്മര്‍ദ്ദം മൂലം പരസ്പരം വിവാഹിതരായ അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവബഹുലമായ കാര്യങ്ങളാണ് 'പൂക്കാലം' അവതരിപ്പിക്കുന്നത്. പ്രണയവും, സ്വാഭാവിക നര്‍മ്മങ്ങളും, ഹൃദയസ്പര്‍ശിയായ നിമിഷങ്ങളും ചേര്‍ന്ന ഒരു സമ്പൂര്‍ണ്ണ പരമ്പരയായി മുന്നേറുന്നതിനിടെയാണ് പരമ്പരയില്‍ നായകനായ മനുവായി അഭിനയിച്ചിരുന്ന നടന്‍ സല്‍മാനുള്‍ ഫാരിസ് പരമ്പരയില്‍ നിന്നും പിന്മാറിയിരിക്കുന്നത്.

ഇന്നലെയാണ് നടന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തന്റെ പിന്മാറ്റത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സല്‍മാനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. അതിന്റെ കാരണമെന്താണെന്ന് ഒരു ആരാധിക ചോദിച്ചപ്പോഴാണ് തനിക്ക് ഗുരുതരമായ ഒരു പരിക്ക് പറ്റിയെന്നും ഫിസിയോ തെറാപ്പിയും ചികിത്സകളും ഇനിയും നടത്തേണ്ടതുണ്ടെന്നും നടന്‍ വ്യക്തമാക്കിയത്.പൂക്കാലം വളരെ ബോറിംഗായി മാറുകയാണ്.. മറ്റൊരു നല്ല പ്രൊജക്ട് ചെയ്യൂ എന്ന് മറ്റൊരാള്‍ പറഞ്ഞപ്പോള്‍ പരമ്പരയുടെ കഥ വരും ദിവസങ്ങളില്‍ വളരെ ഇന്‍ട്രസ്റ്റിംഗ് ആയ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും ദയവായി സീരിയല്‍ കാണുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്ന് പറഞ്ഞതിനൊപ്പമാണ് താന്‍ പരമ്പരയില്‍ നിന്നും പിന്മാറിയെന്നും നിലവില്‍ ചികിത്സ നടത്തുകയാണെന്നും നടന്‍ തുറന്നു പറഞ്ഞത്.

തൊട്ടു പിന്നാലെയാണ് പൂക്കാലത്തില്‍ ഇനി എന്നു കാണാന്‍ പറ്റും.. മനു ഇല്ലാഞ്ഞിട്ട് ഒരു രസവുമില്ലായെന്ന് മറ്റൊരു ആരാധിക പറഞ്ഞപ്പോള്‍ താന്‍ ചികിത്സയില്‍ തുടരുന്നതിനാല്‍ പുതിയ മനു ഉടനെ വരുമെന്നാണ് സല്‍മാന്‍ പറഞ്ഞത്. മുന്‍പ് സീ കേരളത്തിലെ മിഴി രണ്ടിലും പരമ്പരയിലെ സഞ്ജുവായി നിറഞ്ഞു നില്‍ക്കവെയാണ് സല്‍മാനെ ആ സീരിയലില്‍ നിന്നും പുറത്താക്കിയത്. പരമ്പരയുടെ ആരാധകരെ വളരെയധികം നിരാശപ്പെടുത്തിയ സംഭവമായിരുന്നു അത്. മറ്റൊരു സീരിയില്‍ കിട്ടിയതോടെ സല്‍മാന്‍ മിഴി രണ്ടിലും പരമ്പര ഉപേക്ഷിച്ചുവെന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചരണം. എന്നാല്‍ പിന്നാലെയാണ് ഡേറ്റ് സംബന്ധമായ പ്രശ്നങ്ങള്‍ മൂലമാണ് തന്നെ പുറത്താക്കിയതെന്ന് സല്‍മാന്‍ പറഞ്ഞത്. സാമ്പത്തികമായ ചില ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ രണ്ടാമതൊരു സീരിയല്‍ ചെയ്തതാണ് പുറത്താക്കാന്‍ കാരണമായത്.

കാസര്‍ഗോഡ് ബേക്കല്‍ സ്വദേശിയായ സല്‍മാന്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത അമ്മയറിയാതെ സീരിയലിലെ ആകാശ് ആയാണ് മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. തുടര്‍ന്ന് തമിഴ് സീരിയലായ വിജയ് ടെലിവിഷനിലെ മൗനരാഗം 2വില്‍ വരുണ്‍ എന്ന കഥാപാത്രവും ചെയ്തിരുന്നു.


 

pookkalam serial acter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES