കഴിഞ്ഞ ഒന്നര വര്‍ഷത്തോളം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയാണ് ഗൗരീശങ്കരം. ഇക്കഴിഞ്ഞ ഡിസംബര്‍ 27-ാം തീയതിയാണ് പരമ്പര അവസാനിപ്പിച്ചത്. സീരിയല്‍ അവസാനിച്ചതിനു പിന്നാലെയിതാ, സീരിയലില്‍ ആദര്‍ശ് എന്ന പ്രൊഫസറെ അവതരിപ്പിച്ച നടന്‍ കണ്ണന്‍ ബാലചന്ദ്രന്‍ വിവാഹിതനായെന്ന വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹത്തിന്റെയും അതിനുശേഷം ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന മാലയിടല്‍ ചടങ്ങിന്റെയും എല്ലാം ദൃശ്യങ്ങളാണ് ആരാധകര്‍ക്കു മുന്നിലേക്ക് എത്തുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി വേണിയുടെ ആദര്‍ശായി മിനിസ്‌ക്രീനില്‍ തിളങ്ങിയ നടന്‍ ഇനി ദേവതാരു കൃഷ്ണ എന്ന പെണ്‍കുട്ടിയ്ക്ക് സ്വന്തമായ ചിത്രങ്ങളും വീഡിയോകളും ആശംസകളേയിയാണ് പ്രേക്ഷകരും കണ്ടത്.
ഏഴു മാസം മുമ്പായിരുന്നു കണ്ണന്‍ ബാലചന്ദ്രന്റെയും ദേവതാരുവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്. അതിനു ശേഷം ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഒരുമിച്ച് ട്രെയിന്‍ യാത്ര നടത്തുന്നതും തൃശൂര്‍ വടക്കും നാഥ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്റെയും അടക്കം നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് പങ്കുവെച്ചിട്ടുള്ളത്. ദേവതാരുവിന്റെ പിറന്നാളിന് സര്‍പ്രൈസായി വീട്ടിലെത്തി ഒരുക്കിയ ബെര്‍ത്ത്ഡേ ആഘോഷ വീഡിയോയും ഇവരുടെ സോഷ്യല്‍ മീഡിയയില്‍ കാണാം. പിന്നാലെയാണ് മാസങ്ങള്‍ക്കിപ്പുറം ഇവരുടെ വിവാഹവും വീട്ടുകാര്‍ ചേര്‍ന്ന് ആഘോഷമാക്കിയത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. ആദ്യം കണ്ണനു മുന്നില്‍ താലികെട്ടി തുളസി മാല ചാര്‍ത്തിയ ഇരുവരും ശേഷം ഓഡിറ്റോറിയത്തില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഒരുക്കിയ ചടങ്ങിലേക്ക് എത്തുകയായിരുന്നു. താലികെട്ട് ചടങ്ങില്‍ മുഖത്ത് പുഞ്ചിരിയില്ലാതെ കണ്ട ദേവതാരുവിന്റെ മുഖം കണ്ട് ഈ പെണ്ണിന് കല്യാണത്തിന് താല്‍പര്യമില്ലേ എന്നടക്കമുള്ള കമന്റുകളും വീഡിയോകള്‍ക്കു താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താലികെട്ട് കഴിഞ്ഞ് കണ്ണന്റെ കാലില്‍ തൊട്ട് ദേവതാരു അനുഗ്രഹം വാങ്ങിയപ്പോള്‍ തിരിച്ച് ദേവതാരുവിന്റെ കാലില്‍ തൊട്ടും കണ്ണന്‍ അനുഗ്രഹം വാങ്ങുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. പിന്നാലെ താലികെട്ടില്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഗോള്‍ഡന്‍ സാരിയിലും സ്വര്‍ണാഭരണങ്ങളിലും തിളങ്ങിയാണ് വിവാഹാഘോഷ ചടങ്ങ് നടന്നത്. അവിടെയും വധുവിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുകയായിരുന്നു കണ്ണന്‍.
നിറചിരിയോടെ കണ്ണനെ അനുഗ്രഹിക്കുകയായിരുന്നു ദേവു. ഇത് അധികം കണ്ടിട്ടില്ലല്ലോ എന്നായിരുന്നു കമന്റുകള്‍. ഒന്നിച്ച് റീല്‍സ് ചെയ്യാനിഷ്ടമാണ് ഇരുവര്‍ക്കും. വിവാഹ ശേഷം വീട്ടിലേക്കുള്ള യാത്രയില്‍ കാറില്‍ വെച്ചും ഇരുവരും റീല്‍ എടുക്കുന്നുണ്ടായിരുന്നു. ദേവുവായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ ശേഷമുള്ള വീഡിയോ പങ്കുവെച്ചത്. അതേസമയം, ചന്ദ്രലേഖ, ഓവിയ തുടങ്ങിയവ സീരിയലുകളിലെല്ലാം കണ്ണന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗൗരീശങ്കരത്തിലെ ആദര്‍ശ് എന്ന കഥാപാത്രമാണ് കണ്ണനെ പ്രേക്ഷകര്‍ക്ക് പരിചിതനാക്കിയത്. തുടക്കത്തില്‍ മുരടനെപ്പോലെയായിരുന്നുവെങ്കിലും കഥാഗതി മാറുന്നതിന് അനുസരിച്ച് ആദര്‍ശും മാറുകയായിരുന്നു. അപ്രതീക്ഷിതമായി ആദര്‍ശിന്റെ ജീവിതത്തിലേക്ക് എത്തിയ വേണിയുടെയും ശേഷം പ്രതികാരബുദ്ധിയോടെ ആദര്‍ശ് വേണിയെ വിവാഹം ചെയ്യുന്നതുമായിരുന്നു തുടക്കത്തില്‍. പൊട്ടിപ്പെണ്ണായി എല്ലാവരെയും വെറുപ്പിച്ച് നടന്ന വേണി പിന്നീട് ആകെ മാറിയ ഇവരുടെ കെമിസ്ട്രിക്ക് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്.