കന്യാദാനത്തിലും മാംഗല്യത്തിലും ഒരുമിച്ച് അഭിനയിച്ചു വന്നിരുന്ന നടിയായിരുന്നു അര്‍ച്ചന കൃഷ്ണ. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് അപ്രതീക്ഷിതമായാണ് അര്‍ച്ചനയെ മാംഗല്യത്തില്‍ നിന്നും പുറത്താക്കിയത്. പിന്നീട് കന്യാദാനത്തില്‍ മാത്രമായിരുന്നു അഭിനയിച്ചിരുന്നത്. ആഴ്ചകള്‍ക്കു മുമ്പ് കന്യാദാനം സീരിയലും അവസാനിച്ചതോടെ ദൈനംദിന ചെലവുകള്‍ക്കു പോലും കാശില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് നടി. തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭക്ഷണമെല്ലാം തെറ്റിയ അവസ്ഥയിലായിരുന്നു. വര്‍ക്കൗട്ടിനായി ജിമ്മില്‍ പോയിരുന്ന വ്യക്തി കൂടിയായതിനാല്‍ കൃത്യസമയത്ത് അളവനുസരിച്ച് ഭക്ഷണം കഴിക്കണം. എന്നാല്‍, കാശില്ലാതായതോടെ അതിനു സാധിക്കുന്ന അവസ്ഥയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ കഴിക്കാന്‍ ഒന്നുമില്ലാതിരുന്നതിനാല്‍ വെള്ളം കുടിച്ച് ജിമ്മിലെത്തിയപ്പോഴാണ് നടിയുടെ കണ്ണുനിറയിച്ച സംഭവം ഉണ്ടായത്. അതിന്റെ വീഡിയോയാണ് നടി പങ്കുവച്ചത്.
സ്വന്തമായി വരുമാനം ഉണ്ടായപ്പോള്‍ മുതല്‍ തനിച്ചാണ് അര്‍ച്ചന താമസിക്കുന്നത്. അതുകൊണ്ടുതന്നെ ഒന്നിനു വേണ്ടിയും വീട്ടുകാരെ ആശ്രയിച്ചിരുന്നില്ല. സീരിയല്‍ ഇല്ലാതായപ്പോള്‍ വരുമാനവും ഇല്ലാതായതോടെയാണ് നടി ബുദ്ധിമുട്ടിലായത്. തുടര്‍ന്ന് ഇന്ന് രാവിലെ ഭക്ഷണം കഴിക്കാതെ ജിമ്മിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി അര്‍ച്ചനയുടെ കണ്ണുകളിലേക്ക് നോക്കി ഒരു ചേച്ചി നീ ഇന്ന് ഭക്ഷണം കഴിച്ചില്ലേ.. വാ.. എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോവുകയും അക്കൗണ്ടില്‍ പണവും ഇട്ടു നല്‍കിയത്. അപ്രതീക്ഷിതമായി ചിലര്‍ തങ്ങളോടു കാട്ടുന്ന സ്നേഹത്തില്‍ ഹൃദയം നിറഞ്ഞായിരുന്നു നടിയുടെ ഈ വീഡിയോ.
സീ കേരളത്തില്‍ സംപ്രേക്ഷണം ആരംഭിച്ച് മാസങ്ങള്‍ക്കകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ പരമ്പരയാണ് മാംഗല്യം. അതില്‍ അനഘ എന്ന കഥാപാത്രം ചെയ്ത് ശ്രദ്ധ നേടിയ താരമാണ് അര്‍ച്ചനാ കൃഷ്ണ. മുന്‍പ് റാണി രാജയിലും സാന്ത്വനത്തിലും എല്ലാം അഭിനയിച്ച അര്‍ച്ചന കന്യാദാനത്തില്‍ അഭിനയിച്ചു വരവേയാണ് മാംഗല്യം സീരിയലിലേക്ക് എത്തിയത്. അതിനിടയില്‍ മോഡലിംഗും ജിമ്മിലെ ട്രെയിനറും ഒക്കെയായി വര്‍ക്ക് ചെയ്തു വരുന്നുണ്ട്.
മിസ് ട്രിവാന്‍ഡ്രം പട്ടം വരെ നടിയെ തേടിയെത്തിരുന്നു. അതിനിടെയാണ് മാംഗല്യത്തിലെ അര്‍ച്ചന എന്ന കഥാപാത്രത്തിലേക്ക് എത്തിയത്. മറ്റൊരു കുട്ടി ചെയ്തു കൊണ്ടിരുന്ന കഥാപാത്രമാണ് അര്‍ച്ചന ഏറ്റെടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം പരമ്പരയുടെ ഷൂട്ടിംഗിന് എത്തിയ നടി കണ്ടത് താന്‍ അഭിനയിച്ചു പൂര്‍ത്തിയാക്കിയ സീനുകള്‍ മറ്റൊരു കുട്ടിയെ വച്ച് ഷൂട്ട് ചെയ്യുന്നതാണ്. തുടര്‍ന്ന് സെറ്റില്‍ ചോദ്യങ്ങളുയര്‍ത്തിയ നടിയെ പരമ്പരയില്‍ നിന്നും പുറത്താക്കിയെന്ന് അറിയിക്കുകയായിരുന്നു,