ബോളിവുഡിലെ താരസുന്ദരി ആണ് നടി മലൈക അറോറ. 47ാം വയസിലും മലൈക സൗന്ദര്യത്തിന്റെയും ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധ കൊടുക്കാറുണ്ട്. തന്റെ മനോഹരമായ ചിത്രങ്ങള്‍ തന്റെ ശരീര സൗന്ദര്യം ഇത്ര ഭംഗിയായി കാത്തു സൂക്ഷിക്കുന്ന മലൈക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ ചർമ്മ രഹസ്യം ഏറെ ശ്രദ്ധ നേടുകയാണ്. താരം ഏറ്റവും കൂടുതല്‍ തന്റെ ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത് കറ്റാര്‍വാഴയാണ്. താരം ഇതിനായി വീട്ടിലെ തോട്ടത്തില്‍ കറ്റാര്‍വാഴ വളര്‍ത്തുന്നുമുണ്ട്. എങ്ങനെയാണ് താന്‍ കറ്റാര്‍വാഴ ഉപയോഗിക്കുന്നതെന്ന് പറയുകയാണ് മലൈക.
ഒരു ചെറിയ കഷ്ണം കറ്റാര്‍വാഴ മുറിച്ചെടുത്ത് അതിലെ ജെല്‍ മുഖത്ത് തേച്ചു പിടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. കുറച്ചു സമയം കഴിയുമ്ബോള്‍ തണുത്ത വെള്ളത്തില്‍ കഴുകും. ചര്‍മം മോയിസ്ച്യുറൈസ് ചെയ്യാനും മിനുസവും തിളക്കവും ലഭിക്കാനും ഇതു സഹായിക്കും. സെന്‍സിറ്റീവ് ചര്‍മ്മമായതിനാല്‍ വളരെ കരുതലോടെയാണ് സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ കറ്റാര്‍വാഴ ചര്‍മ്മത്തിന് ദോഷം ചെയ്യില്ലെന്നും ഏതു തരം ചര്‍മമുള്ളവര്‍ക്കും ഉപയോഗിക്കാമെന്നും മലൈക പറയുന്നു.