Latest News

ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുന്നു; സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് ദേവ

Malayalilife
ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുന്നു; സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് ദേവ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് പാടാത്ത പൈങ്കിളി. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന പരമ്പര സാധാരണ കഥകളില്‍ നിന്നും വേറിട്ട ഒന്നാണ്. പ്രേക്ഷകര്‍ കണ്ട് ശീലിക്കാത്ത പുതിയ മുഖങ്ങളാണ് സീരിയലില്‍ ഏറെയും. സീരിയലിലെ നായകനായി എത്തുന്ന സൂരജും നായിക മനീഷയും പുതുമുഖങ്ങളാണ്.പാടാത്തപങ്കിളിയിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നെടുത്ത പുതുമുഖ താരമാണ് സൂരജ്. കഥയിലെ നായകനായ ദേവ ആയിട്ടാണ് താരം എത്തുന്നത്.

സീരിയലില്‍ എത്തുന്നത്‌നി മുന്‍പ് തന്നെ യൂട്യൂബിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും താരം സുപരിചിതനായിരുന്നു. സീനിയര്‍ താരം നടി അംബിക മോഹന്‍ വഴിയാണ് തന്റെ സീരിയലിലേക്കുള്ള വഴി തുറന്നുകിട്ടുന്നതെന്ന് മുന്‍പ് സൂരജ് വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരയില്‍ സൂരജിന്റെ അമ്മ വേഷം കൈകാര്യം ചെയ്യുന്നതും അംബിക ആണ്. നിരവധി ചിത്രങ്ങളും കുറിപ്പും പങ്കുവച്ചാണ് സൂരജ് എത്താറുളളത്. ഇപ്പോള്‍ സൂരജ് പങ്കിട്ട ഒരു കുറിപ്പാണു ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഞാന്‍ ആഗ്രഹിച്ച ലോകത്ത് ഇപ്പോള്‍ നില്‍ക്കുമ്പോള്‍.... ആ സന്തോഷം അറിയിക്കാന്‍ കഴിയില്ല...എന്റെ ജീവിതത്തില്‍ ഇത്ര സ്വപ്നം കണ്ട ലോകം മറ്റൊന്ന് ഇല്ല... ഞാന്‍ ആസ്വദിക്കുന്നു... ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുന്നു. എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് സൂരജ് ഇന്‍സ്റ്റയിലൂടെ പുതിയ ചിത്രവും പങ്ക് വച്ചത്. നിറഞ്ഞ സ്വീകാര്യതയാണ് സൂരജിന്റെ മിക്ക സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്കും ലഭിക്കുന്നതും.

paadatha painkili actor sooraj latest post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക