Latest News

ഞാന്‍ ഉദ്ഘാടനത്തിന് പോയ റോഡിന് അടുത്ത് പരിചയക്കാര്‍ താമസിക്കുന്നതിന് അടുത്താണ് മിസൈല്‍ വീണതും കത്തിയതും;'അത് അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഡൗണ്‍ ആണ്'; എല്ലാം ശാന്തമാവട്ടെ;  രേണു സുധി 

Malayalilife
ഞാന്‍ ഉദ്ഘാടനത്തിന് പോയ റോഡിന് അടുത്ത് പരിചയക്കാര്‍ താമസിക്കുന്നതിന് അടുത്താണ് മിസൈല്‍ വീണതും കത്തിയതും;'അത് അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഡൗണ്‍ ആണ്'; എല്ലാം ശാന്തമാവട്ടെ;  രേണു സുധി 

ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ ഗള്‍ഫ് മേഖലയെ സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്. ബഹ്‌റൈനിലെ ഹൂറ എക്‌സിബിഷന്‍ റോഡിന് സമീപം മിസൈല്‍ പതിച്ചുവെന്നും, താന്‍ പങ്കെടുത്ത ഉദ്ഘാടനത്തിന് തൊട്ടടുത്തും തനിക്കറിയാവുന്നവര്‍ താമസിക്കുന്ന സ്ഥലത്തുമായിരുന്നു സ്‌ഫോടനമെന്നും വൈറല്‍ താരം രേണു സുധി വെളിപ്പെടുത്തി. 

കഴിഞ്ഞ ദിവസമാണ് മിസൈല്‍ ആക്രമണത്തെക്കുറിച്ച് താന്‍ അറിഞ്ഞതെന്ന് രേണു സുധി പറഞ്ഞു. അത് അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഡൗണ്‍ ആണ് വലിയൊരു സ്‌ഫോടനമാണ് അവിടെയുണ്ടായത്. അത് കണ്ടപ്പോള്‍ എനിക്ക് ഭയങ്കര സങ്കടമായി അവര്‍ പറഞ്ഞു. തനിക്കറിയാവുന്നവരാണ് ആ പ്രദേശത്തുള്ളതെന്നതിനാല്‍ സംഭവത്തില്‍ കടുത്ത ദുഃഖവും ആശങ്കയുമുണ്ടെന്നും, ആര്‍ക്കും ഒന്നും സംഭവിക്കരുതെന്ന് പ്രാര്‍ത്ഥിക്കുന്നതായും അവര്‍ വ്യക്തമാക്കി. 

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാര്‍ത്ഥന യുദ്ധം അവസാനിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഉണ്ടാകണമെന്നും രേണു സുധി ആഹ്വാനം ചെയ്തു. യുദ്ധം ആര്‍ക്കും സന്തോഷം നല്‍കുന്ന ഒന്നല്ലെന്നും അത് ഒരുപാട് പേരുടെ കണ്ണീരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ പ്രവാസികളൊക്കെ പേടിച്ച് കഴിയുകയാണ് സത്യം പറഞ്ഞാല്‍. അത് കണ്ടിട്ട് എനിക്ക് വിഷമമാണ് തോന്നുന്നത്. നമുക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥയാണ്. നമുക്ക് ഇവിടെയിരുന്ന് ദൈവത്തോട് പ്രാര്‍ഥിക്കാനേ സാധിക്കൂ. എല്ലാം ശാന്തമാവട്ടെ', രേണു സുധി പറയുന്നു. 

Read more topics: # രേണു സുധി
renu sudhi about israel attack

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES