Latest News

ഭൂമി പിളര്‍ന്ന് അടിയിലേക്ക് പോയാല്‍ മതി എന്ന് ചിന്തിച്ചു; വീട്ടിലെത്തിയപ്പോള്‍  വന്ന കോളുകളില്‍ ഭീഷണികളും ഭരണിപ്പാട്ടും; നാലുവര്‍ഷം മുന്‍പത്തെ അനുഭവം വെളിപ്പെടുത്തി പാടാത്ത പൈങ്കിളിയിലെ സൂരജ്

Malayalilife
ഭൂമി പിളര്‍ന്ന് അടിയിലേക്ക് പോയാല്‍ മതി എന്ന് ചിന്തിച്ചു; വീട്ടിലെത്തിയപ്പോള്‍  വന്ന കോളുകളില്‍ ഭീഷണികളും ഭരണിപ്പാട്ടും; നാലുവര്‍ഷം മുന്‍പത്തെ അനുഭവം വെളിപ്പെടുത്തി പാടാത്ത പൈങ്കിളിയിലെ സൂരജ്

പാടാത്ത പൈങ്കിളിയിലെ ദേവയായി പ്രേക്ഷകര്‍ ഏറ്റെടുത്ത താരമാണ് സൂരജ്. സീരിയലില്‍ എത്തുന്നതിന് മുന്‍പ് തന്നെ താരം ടിക്ടോക്കിലൂടെയും യൂട്യൂബിലൂടെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മോട്ടിവേഷണല്‍ വീഡിയോകളും കുറിപ്പുകളുമായിട്ടാണ് താരം പലപ്പോഴും എത്താറുളളത്. നാലുവര്‍ഷം മുന്‍പ് തനിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്നും അന്ന് സംഭവിച്ചതും പറഞ്ഞ് എത്തിയിരിക്കയാണ് താരം ഇപ്പോള്‍. 

നാലു വര്‍ഷം മുന്നേ ഒരു സീരിയലില്‍ ചാന്‍സ് കിട്ടിയിരുന്നു അവിടെനിന്ന് ഡയലോഗ് എഴുതിയ പേപ്പര്‍ കണ്ടപ്പോള്‍ ആദ്യം തന്നെ ബോധം പോയി ശരീരത്തില്‍ ഷുഗര്‍ കുറയുന്നുണ്ടോ എന്നൊരു സംശയം, അമിതമായ ദാഹം.. പേടികൊണ്ട് കയ്യും കാലും വിറക്കാന്‍ തുടങ്ങി എനിക്കുറപ്പായിരുന്നു ഈ സീരിയലില്‍ എന്നെ ഫിക്‌സ് ചെയ്തു എന്ന്.

അടുത്തഘട്ടം ഓഡിഷന്‍ ആണ്. ഭൂമി പിളര്‍ന്ന് അടിയിലേക്ക് പോയാല്‍ മതി എന്ന് ഞാന്‍ ചിന്തിച്ചു ഒരു രക്ഷയും ഇല്ല എങ്ങനെ ഇവിടെ നിന്ന് ചാടാം എന്ന് ചിന്തിച്ചു തുടങ്ങി അപ്പോഴാണ് എനിക്കൊരു ഐഡിയ തോന്നിയത് ഞാനൊരു ലൈം കുടിച്ച് പെട്ടെന്ന് വരാമെന്ന് പറഞ്ഞു പക്ഷെ അവര്‍ വിട്ടില്ല എനിക്ക് അവിടെനിന്നുതന്നെ ലൈം കൊണ്ടുവന്നു. വീണ്ടും പെട്ടു അവര്‍ എല്ലാം സെറ്റ് ചെയ്യാന്‍ തുടങ്ങി.

ഞാന്‍ മരിച്ചുപോകും എന്ന തോന്നല്‍ എനിക്കായി,, പിന്നെ എനിക്ക് ഒന്നും നോക്കാന്‍ ഇല്ലായിരുന്നു ഞാനിപ്പം വരാം എന്നു പറഞ്ഞു അവിടെ ഗേറ്റ് കടന്നു ഒരോട്ടോ വിളിച്ച് ഒറ്റ പോക്ക് റെയില്‍വേ സ്റ്റേഷന്‍.. ഇനി അഭിനയിക്കാന്‍ ഞാനില്ല വല്ല ഊമയായ അഭിനയിക്കാമെന്ന് ഞാന്‍ കരുതി.. പലരോടും ഞാന്‍ പറഞ്ഞായിരുന്നു.. 'സിനിമയില്‍ മരിച്ചുപോയ ഉണ്ണി എന്റെ മകന്‍ എന്നൊക്കെ പറയാറില്ലേ അപ്പോള്‍ ഒരു ഫോട്ടോ കാണിക്കാറില്ല സിനിമയില്‍' അങ്ങനെ ഫോട്ടോയുടെ ആവശ്യം വരുമ്പോള്‍ എന്റെ ഫോട്ടോ വെച്ചോളൂ.

എന്റെ ആഗ്രഹം അങ്ങനെയെങ്കില്‍ ഞാന്‍ മാറ്റും.. അന്ന് സീരിയല്‍ സെറ്റില്‍നിന്ന് ഞാന്‍ പോയ കഥ അധികം ആര്‍ക്കും അറിയില്ല. വീട്ടിലെത്തിയപ്പോള്‍ എനിക്ക് വന്ന കോളുകളില്‍ ഭീഷണികളും ഭരണിപ്പാട്ടും ആയിരുന്നു.. തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്.. അതുകൊണ്ട് എല്ലാം കേട്ട് മിണ്ടാതെ നിന്നു... അങ്ങനെ അവര്‍ വീണ്ടും എന്നെ കണ്ടു നാലു വര്‍ഷങ്ങള്‍ക്ക് ശേഷം.. പറഞ്ഞതു മുഴുവന്‍ അവര്‍ തിരിച്ച് പറഞ്ഞു.

നീ വലിയ നടന്‍ ആകും എന്ന് എനിക്ക് അറിയാമായിരുന്നു പിന്നെ കുറച്ച് യേശുദാസിന്റെ കഥകളൊക്കെ എന്നെ പറഞ്ഞു മനസ്സിലാക്കി. എന്നെ ചീത്ത വിളിച്ചത് ഞാന്‍ മറന്നില്ല എന്നപോലെതന്നെ അവരും മറന്നില്ല ആയിരുന്നു... പക്ഷേ അവര്‍ക്ക് ഒരുപാട് സന്തോഷമായി,.. എനിക്ക് അതിലുപരി ഒരുപാട് സന്തോഷം തോന്നി..... ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിരിവരും..

എന്റെ ജീവിതത്തില്‍ ഇങ്ങനെ തീരാതെ ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്.. സമയം പോലെ ഇതുപോലെ നിങ്ങളെ അറിയിക്കാം.....ഇന്ന് എന്റെ ജീവിതത്തില്‍ എന്റെ ഗുരുനാഥന്‍ സുധീഷ് ശങ്കര്‍ സര്‍.. എന്നെ ഒരു നടന്‍ ആക്കി മാറ്റി.. എന്റെ ഉള്ളില്‍ കഴിവുകള്‍ ഉണ്ടെന്നും അത് നീ പുറത്തെടുക്കണം എന്നും.. നിനക്ക് നന്നായി അഭിനയിക്കാന്‍ പറ്റുമെന്ന് കോണ്‍ഫിഡന്‍സ് തോന്നുന്നു... ആദ്യമായി ഹിന്ദി ക്ലാസില്‍ പോയ പോലെ ഒരു അനുഭവം ഉണ്ടായി.. അടിക്കുന്ന മാഷ് അടുത്ത് വരുമ്പോള്‍ ഉണ്ടാവുന്ന പേടി... പക്ഷേ സ്‌നേഹംകൊണ്ട് സുധീഷ് ശങ്കര്‍ സര്‍ എന്നെ തോല്‍പ്പിച്ചുവെന്നുമായിരുന്നു സൂരജ് കുറിച്ചത്.

paadatha painkili sooraj says about his experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക