Latest News

പ്രേമം ഉണ്ടായിരുന്നു തേച്ച് ഒട്ടിച്ചുവെന്ന് കണ്‍മണി; ഭാവി വരന്‍ ഇങ്ങനെയാകണമെന്നും മനീഷ

Malayalilife
പ്രേമം ഉണ്ടായിരുന്നു തേച്ച് ഒട്ടിച്ചുവെന്ന് കണ്‍മണി; ഭാവി വരന്‍ ഇങ്ങനെയാകണമെന്നും മനീഷ

ന്നും പുതുമയാര്‍ന്ന സീരിയലുകള്‍ മലയാളികള്‍ക്ക് സമ്മാനിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റില്‍ പുതിയതായി ആരംഭിച്ച പാടാത്ത പൈങ്കിളി എന്ന സീരിയലും വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. ഓമനത്തിങ്കള്‍പ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കര്‍ ആണ് പാടാത്ത പൈങ്കിളി ഒരുക്കുന്നത്. സെപ്റ്റംബര്‍ ഏഴിനാണ് പരമ്പര സംപ്രേഷണം ആരംഭിച്ചത്. ദിനേഷ് പള്ളത്തിന്റേതാണ് കഥ. കണ്‍മണി എന്ന അനാഥപെണ്‍കുട്ടിയുടെ കഥയാണ് സീരിയല്‍ പറയുന്നത്. പുതുമുഖങ്ങളാണ് സീരിയലില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായിക കണ്‍മണിയായി എത്തുന്നത് നടി മനീഷ മഹേഷാണ്. നായകന്‍ ദേവയായി എത്തുന്നതാകട്ടെ സൂരജ് സണും. സീരിയലിലേക്ക് ആദ്യമായിട്ടാണ് എങ്കിലും ടിക്ടോക്കിലൂടെയും തന്റെ യൂട്യൂബ് ചാനലിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് സൂരജ്. നടി മനീഷയും സീരിയലിലേക്ക് പുതുമുഖമായി എത്തിയ താരമാണ്.

പത്തനംതിട്ട കോന്നി അരുവാപ്പുലം സ്വദേശിനിയാണ് മനീഷ മഹേഷ്. എവിഎച്എസ്എസിലായിരുന്നു സ്‌കൂള്‍ പഠനം.അമ്മുവെന്നാണ് സ്‌നേഹത്തോടെ ബന്ധുക്കളും നാട്ടുകാരുമൊക്കെ മനീഷയെ വിളിക്കുന്നത്. യാതൊരു അഭിനയ പാരമ്പര്യവുമില്ലാതെ നടിയായ ത്രില്ലിലാണ് ഇപ്പോള്‍ മനീഷ. കുട്ടിക്കാലം മുതല്‍ക്ക് തന്നെ അഭിനയം ഏറെ ഇഷ്ടമാണ് മനീഷയ്ക്ക്. പാട്ടും ഡാന്‍സുമൊക്കെ വഴങ്ങാറുള്ള മനീഷ ടിക്ടോക്കിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സിലിടം നേടിക്കഴിഞ്ഞു താരം. തന്റെ പ്രണയത്തെക്കുറിച്ചുളള മനീഷയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. താന്‍ പ്രണയിച്ച് നടന്നിട്ടില്ലെന്നാണ് മനീഷ പറയുന്നു. തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും തേച്ചുവെന്ന് താരം പറയുന്നു. ആരാണ് തേച്ചതെന്ന ചോദ്യത്തിന് താന്‍ തേച്ച് ഒട്ടിച്ചുവെന്നാണ് താരം പറയുന്നത്. ഒപ്പം ഭാവി വരനെക്കുറിച്ചുളള ഇഷ്ടങ്ങലും താരം പറയുന്നുണ്ട്. ജിമ്മനും താടിയുളളതുമായിട്ടുളള ആളെയാണ് ഇഷ്ടം. ആരെ കല്യാണം കഴിച്ചാലും സ്വഭാവം നല്ലതല്ലെങ്കില്‍ പോയില്ലേ എന്നും താരം പറയുന്നു. കുക്കിങ്ങില്‍ അത്ര എക്സ്പേര്‍ട്ട് ഒന്നുമല്ല. തനിക്ക് ഇപ്പോള്‍ പ്രണയമില്ലെന്നും താരം പറയുന്നു.  

മധുര അന്നൈ ഫാത്തിമ കോളേജില്‍ ബിഎസ്ഇ എയര്‍ലൈന്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി കൂടിയായ താരം ലീവെടുത്താണ് അഭിനയിക്കാനായി എത്തിയിരിക്കുന്നത്. കോളേജിലെ ടീച്ചേര്‍സും ഇക്കാര്യത്തില്‍ പിന്തുണനല്‍കുന്നുണ്ട്. അമ്മയും സഹോദരിയുമാണ് ഉള്ളത്. എന്റെ അമ്മയുടെ കഷ്ടപാടാണ് താനിവിടം വരെയെത്തിയതിന് കാരണമെന്നാണ് മനീഷ പറയുന്നത്. സഹോദരി പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി പഠനത്തിന് തയ്യാറെടുക്കുകയാണ്. പ്രണയമുണ്ടോ ലവര്‍ ഉണ്ടോ എന്നീ ചോദ്യങ്ങള്‍ക്ക് താന്‍ കട്ട സിംഗിളാണെന്നാണ് മനീഷയുടെ ഉത്തരം. അതേസമയം അത്ര ഡീപ്പായല്ലാത്ത ഒരു പ്രണയത്തില്‍ താന്‍ തേച്ചിട്ടുണ്ട് എന്നും ധൈര്യസമേതം മനീഷ വെളിപ്പെടുത്തുന്നു. നല്ലൊരു ഗായിക കൂടിയാണ് മനീഷ. അതിനാല്‍ തന്നെ യഥാര്‍ഥ ജീവിതത്തില്‍ പാടുന്ന പൈങ്കിളി തന്നെയാണ് മനീഷ. യാതൊരു ജാഡയുമില്ലാ അടുത്ത വീട്ടിലെ കുട്ടിയായി തന്നെയാണ് മനീഷയുടെ സംസാരമെല്ലാം തന്നെ.


 

paadatha painkili maneesha about her love story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക