Latest News

കുടുംബവിളക്കിലെ ശീതള്‍ വിവാഹിതയായി; നടി മൃദുല മുരളിയുടെ സഹോദരി പാര്‍വ്വതിയെ ജീവിതസഖിയാക്കിയത് കുടുംബവിളക്കിലെ ക്യാമറാമാന്‍

Malayalilife
 കുടുംബവിളക്കിലെ ശീതള്‍ വിവാഹിതയായി;  നടി മൃദുല മുരളിയുടെ സഹോദരി പാര്‍വ്വതിയെ ജീവിതസഖിയാക്കിയത് കുടുംബവിളക്കിലെ ക്യാമറാമാന്‍
  ഷ്യാനെറ്റില്‍ ഇപ്പോള്‍ ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലാണ് കുടുംബവിളക്ക്. കുടുംബ പരമ്പരയായ കുടുംബവിളക്കില്‍ നായിക സുമിത്ര എന്ന ശക്തമായ കഥാപാത്രമായി എത്തിയത് സിനിമാതാരം മീര വസുദേവാണ്. കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്ന കഥാപാത്രമായാണ് സുമിത്ര പ്രേക്ഷകര്‍ക്ക് പരിചിതയാകുന്നത്. സുമിത്ര ഒരു വീട്ടമ്മയാണ്. വലിയ വിദ്യാഭ്യാസമോ, പുറം ലോകവുമായി ഉള്ള ബന്ധമോ അവകാശപ്പെടാനില്ലാത്ത അവള്‍ വിശ്രമം ഇല്ലാതെ വീട്ടു ജോലികളും മറ്റും ചെയ്യുന്നുണ്ട്. ഭര്‍ത്താവും മക്കളുമുള്‍പെടെ എല്ലാവരും അവളെ അവഗണിക്കുകയാണ്. ഇതില്‍ നിന്നുമുള്ള സുമിത്രയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും അവള്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളുമാണ് സീരിയല്‍ പറയുന്നത്.

സീരിയിലില്‍ മൂന്നു മക്കളുടെ അമ്മയായിട്ടാണ് മീര എത്തുന്നത്. സീരിയലില്‍ ഇളയമകള്‍ ശീതളായി എത്തിയ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. പാര്‍വ്വതി വിജയകുമാറാണ് സുമിത്രയുടെ ഇളയമകളായി അഭിനയിക്കുന്നത്. ഭാര്യ സീരിയലില്‍ രോഹിണിയായും, പൂക്കാലം വരവായ് സീരിയലില്‍ സംയുക്തയായും തിളങ്ങുന്ന നടി മൃദുല മുരളിയുടെ സഹോദരിയാണ് പാര്‍വ്വതി എന്നത് അടുത്തകാലത്താണ് പ്രേക്ഷകര്‍ക്ക് വ്യക്തമായത്. ഇപ്പോള്‍ പാര്‍വ്വതി വിവാഹിതയായി എന്ന വാര്‍ത്തയും ചിത്രങ്ങളുമാണ് എത്തുന്നത്. കുടുംബവിളക്ക് സീരിയലിലെ ക്യാമറമാന്‍ അരുണാണ് താരത്തെ വിവാഹം ചെയ്തത്. വീട്ടുകാര്‍ അറിയാതെയുള്ള രഹസ്യവിവാഹമായിരുന്നു ഇവരുടേത് എന്നാണ് പുറത്തുവരുന്ന സൂചനകള്‍. പാര്‍വതിയുടെ ചേച്ചി മൃദുലയുടെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ വീട്ടുകാരുടെ അംഗീകാരമില്ലാതെ ഇരുവരും ഇന്നലെ വിവാഹിതരാകുകയായിരുന്നു. ഇവര്‍ക്ക് ആശംസകള്‍ അറിയിക്കുകയാണ് സീരിയല്‍രംഗം. നേരത്തെ സമാനമായി ഭ്രമണം സീരിയലിലെ ഹരിതയായി എത്തിയ സ്വാതിയും കാമറാമാന്‍ പ്രതീഷിനോടൊപ്പം ഒളിച്ചോടി വിവാഹിതയായിരുന്നു. ഇപ്പോള്‍ സന്തോഷജീവിതം നയിക്കുകയാണ് ഇവര്‍

പാര്‍വ്വതി നര്‍ത്തകിയും പാട്ടുകാരിയും കൂടിയാണ്. തിരുവനന്തപുരമാണ് ഇവരുടെ സ്വദേശം. പാപ്പനംകോട് ദ്വാരകയില്‍ വിജയകുമാറിന്റെയും റാണിയുടെയും മക്കളാണ് മൃദുലയും പാര്‍വ്വതിയും. പ്രശസ്തനായ സിനിമാ എഡിറ്റര്‍ എം. എന്‍. അപ്പുവിന്റെ കൊച്ചുമക്കളുമാണ്. ആദാമിന്റെ വാരിയെല്ല്, നെല്ല്, യവനിക തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്‍!വഹിച്ചത് അപ്പുവാണ്. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും നേടിയിട്ടുണ്ട് അപ്പു.


 

ReplyReply allForward

 
kudumbavilak serial actress parvathy got married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക