Latest News

കണ്ണനും രാധയുമായി പ്രണിതയും വരനും; നടി പ്രണിത സുഭാഷ് വിവാഹിതയായി

Malayalilife
കണ്ണനും രാധയുമായി പ്രണിതയും വരനും; നടി പ്രണിത സുഭാഷ് വിവാഹിതയായി

ടി പ്രണിത സുഭാഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശിയായ വ്യവസായി നിധിന്‍ രാജുവാണ് വരന്‍. മെയ് 30നായിരുന്നു വിവാഹം. കോവിഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹം.

പ്രണിത തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവാഹചടങ്ങുകള്‍ നിശ്ചയിച്ച ദിനം തന്നെ നടക്കുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് നേരത്തേ കൂട്ടി പറയാതിരുന്നതെന്നും പ്രണിത കുറിച്ചു.

കൊവിഡ് വ്യാപനത്തില്‍ കുറവ് വന്ന ശേഷം ഗംഭീരമായ രീതിയില്‍ വിവാഹ സല്‍ക്കാര ചടങ്ങ് നടത്തുമെന്നും പ്രണിത അറിയിച്ചു. പ്രണിതയും നിഥിനും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന അമ്പതില്‍ താഴെ ആളുകള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

സൂര്യ നായകനായ മാസ്സ് (മാസ്സ് എങ്കിറ മാസ്സിലാമണി) എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്കും സുപരിചിതയായ നായികയാണ് പ്രണിത. ബെംഗളൂരൂ സ്വദേശിയായ പ്രണിത കന്നട ചിത്രം പോകിരിയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കന്നടയിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തു. സൂര്യയുടെ മാസ്, കാര്‍ത്തിയുടെ ശകുനി എന്നീ ചിത്രങ്ങളിലും നായികയായി എത്തി.

തമിഴിലും തെലുങ്കിലും കന്നഡയിലും നിരവധി ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള പ്രണിത സുബാഷ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹാംഗാമ 2 വിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രണിത. ചിത്രം റിലീസ് ആയിട്ടില്ല. അജയ് ദേവ്ഗണ്‍ നായകനാകുന്ന ബുജ് - ദ പ്രൈഡ് ഒഫ് ഇന്ത്യ എന്ന ബോളിവുഡ് ചിത്രവും പ്രണിതയ്ക്ക് കരാറായിട്ടുണ്ട്.
 

Read more topics: # Actress pranitha subash ,# married
Actress pranitha subash married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക