ആദ്യ വിവാഹം തകർന്നു; രണ്ടാം കെട്ടുകാരായ സീരിയൽ നടിമാരും അവരുടെ ഭർത്താക്കന്മാരും

Malayalilife
ആദ്യ വിവാഹം തകർന്നു; രണ്ടാം കെട്ടുകാരായ സീരിയൽ നടിമാരും അവരുടെ ഭർത്താക്കന്മാരും

ലയാള മിനിസ്‌ക്രീനിൽ പ്രേക്ഷകർക്ക് താരങ്ങളും അവരുടെ വിശേഷങ്ങളും എല്ലാം തന്നെ അറിയാൻ ഉള്ള ആകാംഷ ഏറെയും. നിരവധി താരങ്ങളാണ് മിനിസ്ക്രീൻ പ്രേമികൾക്ക് ഉള്ളത്. എന്നാൽ ഇവരുടെ വിവാഹ ജീവിതം പരമ്പര കാണുന്നത് പോലെ അത്ര സുഖകരമാകണമെന്നില്ല. മലയാള മിനിസ്‌ക്രീനിൽ രണ്ടാമതും വിവാഹിതമാരായ താരങ്ങൾ ആരൊക്കെ എന്ന് നോക്കാം.

അമ്പിളി ദേവി

മലയാള സിനിമാ സീരിയൽ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ ഒരു അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവിയെ തേടി കൈനിറയെ അവസരങ്ങളായിരുന്നു എത്തിയിരുന്നു. 2009 മാർച്ച് 27 ന് തിരുവനന്തപുരം സ്വദേശിയും സിനിമാ-സീരിയൽ ക്യാമറാമാനായിരുന്ന ലോവലുമായി വിവാഹം നടന്നുവെങ്കിലും പിന്നീട് വിവാഹ മോചിതയായി. തുടർന്ന് സീരിയൽ നടൻ ആദിത്യൻ ജയനെ വിവാഹം ചെയ്തു കൊണ്ട് സുന്ദരമായ ഒരു ദാമ്പത്യ ജീവിതം നയിക്കുകയാണ് താരം.

ശ്രീലയ

കുട്ടി മണി എന്ന കഥാപാത്രത്തിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ സിനിമാ സീരിയല്‍ ആര്‍ട്ടിസ്റ്റാണ് ശ്രീലയ. മൂന്നു മണി എന്ന പരമ്പരയിലാണ് ശ്രീലത കുട്ടി മണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. നടി ശ്രുതി ലക്ഷ്മിയുടെ സഹോദരികൂടിയാണ് ശ്രീലയ. അമ്മ ലിസിയും സിനിമാ താരമാണ്. കഴിഞ്ഞ ജനുവരിയിലാണ് നടി പുനർ വിവാഹിതയായത്. ബഹ്‌റൈനില്‍ താമസമാക്കിയ റോബിനാണ് താരത്തിന്റെ ഭർത്താവ്. ദുബായിൽ എൻജിനീയറായ  നിവിൻ ചാക്കോയാണ് താരത്തിന്റെ ആദ്യ ഭർത്താവ്.

യമുന

ചന്ദന മഴയിലെ പാവം അമ്മായിയമ്മയായി മധുമതിയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് യമുന. വില്ലത്തി വേഷങ്ങളാണ് ഏറെയും ചെയ്തതെങ്കിലും ചന്ദനമഴയിലെ മധുമതി എന്ന കഥാപാത്രം താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു. മലയാളിത്തമുളള അമ്മയായും അമ്മായി അമ്മയായുമൊക്കെ തിളങ്ങുന്ന യമുന ശരിക്കും അരുണാചല്‍പ്രദേശ് സ്വദേശിനിയാണ്. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായത്. യുഎസ്എയില്‍ സൈക്കോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ദേവന്‍ അയ്യങ്കേര്‍ ആൺ താരത്തിന്റെ രണ്ടാമയത് വിവാഹം കഴിച്ചിരിക്കുന്നത്.

സോനു സതീഷ്

സ്ത്രീധനം എന്ന പരമ്പരയിലൂടെ വേണി എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് സോനു സതീഷ്. നിരവധി സീരിയലുകളുടെ ഭാഗമായ താരം ഒരു മികച്ച നർത്തകി കൂടിയാണ്. എന്നാൽ താരം ഒരു പുനര്വിവാഹിത  കൂടിയാണ് . ബെംഗലുരൂ ഐടി എന്‍ജിനീയറായ ആന്ധ്ര സ്വദേശി അജയ് ആണ് താരത്തിന്റെ ഇപ്പോഴത്തെ ഭർത്താവ്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഗുരുവായൂർ അമ്പല നടയിൽ വച്ചായിരുന്നു വിവാഹം. നടൻ ജയന്‍റെ സഹോദരി പുത്രൻ  ആദിത്യനാണ് സോനുവിനെ ആദ്യം വിവാഹം കഴിച്ചത്.

രശ്മി  സോമൻ

സിനിമാരംഗത്ത് നിന്നും സീരിയല്‍ രംഗത്ത് എത്തിയ നടിയാണ് രശ്മി സോമന്‍. പതിനേഴോളം ചലചിത്രങ്ങളില്‍ രശ്മി വേഷമിട്ടിട്ടുണ്ട്. നിരവധി സീരിയലുകളിലും തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു പരമ്പരകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ എഎന്‍ നസീറും രശ്മിയും വിവാഹിതരായത്. രശ്മി നായികയായ സീരിയലുകളിലെ സംവിധായകനായിരുന്നു നസീര്‍. എന്നാല്‍ വൈകാതെ താരദമ്പതികള്‍ വിവാഹമോചിതരായി. തുടര്‍ന്ന് എംബിഎ പഠനം പൂര്‍ത്തിയാക്കിയ ശേഷവും താരം സീരിയല്‍ അഭിനയം തുടര്‍ന്നിരുന്നു. ടി എസ് സജി സംവിധാനം ചെയ്ത പെണ്‍മനസ്സില്‍ രശ്മി അഭിനയിച്ചിരുന്നു. വീട്ടുകാര്‍ ആ സമയത്ത് താരത്തിന് വിവാഹം ആലോചിച്ചിരുന്നു. അങ്ങനെയാണ് താരം വീണ്ടും വിവാഹിതയാവുന്നത്.ഗള്‍ഫില്‍ ഉദ്യോഗസ്ഥനായ ഗോപിനാഥിനെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ രശ്മി വിവാഹം കഴിച്ചത്.


സ്നേഹ ശ്രീകുമാർ

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം ഓരോ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടതാണ്. സീരിയലിന് പുറമേ മറിമായത്തിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സീരിയലില്‍ ശ്രദ്ധേയരാണ് മണ്ഡോദരിയും ലോലിതനും. മിനി സ്‌ക്രീനില്‍ ഈ കഥാപാത്രങ്ങളായി തിളങ്ങുന്നത് സ്നേഹയും ശ്രീകുമാറുമാണ്. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായവരാണ്. സ്നേഹയുടെ ഇത് രണ്ടാം വിവാഹമാണ്.

മീര വാസുദേവ്

മോഹന്‍ലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം തന്മാത്രയിലൂടെ മലയാള സിനിമയിലേക്ക് ചുവട് വച്ച താരമാണ് മീര വാസുദേവ്.  ഇപ്പോൾ കുടുംബവിലേക്ക് എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. വിശാല്‍ അഗര്‍വാളായിരുന്നു മീരയുടെ ആദ്യ ഭര്‍ത്താവ്.2012 ല്‍ രണ്ടാമത് മീര പ്രണയിച്ച് വിവാഹിതയായി. നടന്‍ ജോണ്‍ കോക്കനായിരുന്നു മീരയുടെ രണ്ടാം ഭര്‍ത്താവ്. ഇതില്‍ ഇവര്‍ക്ക് ഒരു മകനുണ്ടായി. എന്നാല്‍ അധികംവൈകാതെ ഈ ബന്ധവും പിരിഞ്ഞു.

മായ മൗഷ്മി

മായാ  മൗഷ്മി എന്ന പേര് സീരിയല്‍ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. ദൂരദര്‍ശനുകളിലെ സീരിയലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് മായാ മൗഷ്മി. സിനിമകളിലും താരം സജീവമായിരുന്നു. പകിട പകിട പമ്പരം കണ്ടവര്‍ ആരും മായാ മൗഷ്മിയെ മറക്കില്ല. ഇത് മാത്രമല്ല 45 ഓളം സീരിയലുകളിലാണ് മായ എത്തിയത്. ഇതില്‍ മിക്കതും പ്രധാവവേഷത്തില്‍ തന്നെയായിരുന്നു. സിനിമകളിലും സജീവ സാനിധ്യമായിരുന്നു മായാ മൗഷ്മി. ഉദയകുമാറുമായാണ് താരം രണ്ടാമതും വിവാഹ മോചിതയായത്. രണ്ട് തവണ വിവാഹ മോചിതയായ മായ ഇപ്പോൾ വിപിന്‍ എന്ന മാര്‍ക്കറ്റിങ്ങ് ഹെഡിനെ വിവാഹം ചെയ്തു സന്തോഷകരമായ ഒരു കുടുംബ ജീവിതം  നയിക്കുകയാണ്.

നീന കുറുപ്പ്

മലയാള സിനിമ/ടെലിവിഷൻ അഭിനേത്രിയാണ് നീന കുറുപ്പ്. കോഴിക്കോടുകാരിയായ ഈ താരം നിരവധി സിനിമകളിലും സീരിയലുകളിലും തിളങ്ങി നിന്നിരുന്നു. മലയാളത്തിന്റെ സൂപ്പർ സ്റ്റാർസിനൊപ്പം അഭിനയിക്കാനുള്ള അവസരവും താരത്തെ തേടി എത്തിയിരുന്നു. തന്നേക്കാൾ പ്രായം കുറഞ്ഞ ഷിനിലിനെ വിവാഹം കഴിച്ച അവർ പിന്നീട് വിവാഹമോചനം നേടി.പിന്നീട് കണ്ണൻ എന്ന ആളെ വിവാഹം കഴിച്ചു. എന്നാൽ ആ വിവാഹ ബന്ധവും വേർപിരിഞ്ഞു. ദമ്പതികൾക്ക് പവിത്ര എന്ന മകളുണ്ട്.

സീനത്ത്

മലയാള സിനിമയ്ക്ക് ഒരു പിടി മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ നടിയാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തി. നിരവധി സീരിയലുകളിലും വേഷമിടും ചെയ്തിട്ടുണ്ട്.   18ാം വയസിലാണ് സീനത്ത് 54 വയസുള്ള കെ ടി മുഹമ്മദിനെ വിവാഹം ചെയ്തത്. എന്നാൽ ആ ബന്ധത്തിന് 16  വർഷത്തെ മാത്രം ആയുസിസ്സേ ഉണ്ടായിരുന്നുള്ളു. പിന്നാലെ അനിൽകുമാർ എന്ന ആളെ വിവാഹം ചെയ്തു.

Read more topics: # Serial actress,# second marriage
Serial actress second marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES