ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏവർക്കും സുപരിചിതനായ മത്സരാർഥിയാണ് റിയാസ്.ഏറെ ആവേശകരമായി ഷോ മുന്നോട്ട് പോകുകയാണ്. ഇടയ്ക്കിടെ സ്ത്രീ വിരുദ്ധത മത്സരാര്‍ത്ഥികളില്‍ ചിലരില്‍ നിന്നെങ്കിലും ഉണ്ടാവാറുണ്ട്. ഇക്കുറിയും കുലസ്ത്രീ, പ്യാട്രിയാര്‍ക്കല്‍ സംഭാഷണങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നാൽ ഇപ്പോള്‍ വൈറലാകുന്നത് ഷോയിലെ ഒരു ടാസ്‌കിനിടെ എല്‍.ജി.ബി.ടി കമ്മ്യൂണിറ്റിയെ കുറിച്ച് മത്സരാര്‍ത്ഥി റിയാസ് പറയുന്നതാണ്.
ഒരു ടാസ്‌കിനിടയില്‍ ബ്ലേസ്ലി എന്ന സഹ മത്സരാര്‍ത്ഥി കുലസ്ത്രീ, പ്യാട്രിയാര്‍ക്കല്‍ സംഭാഷണങ്ങളും ചര്‍ച്ചകളും ചോദിക്കുകയും വളരെ സിംപിളായി എല്ലാവര്‍ക്കും മനസിലാകുന്ന തരത്തില്‍ റിയാസ് അതിന് മറുപടി നല്‍കുകയുമാണ് ചെയ്യുന്നത്.
റിയാസിന്റെ വാക്കുകള്‍ ഇങ്ങനെ..’ എല്‍.ജി.ബി.റ്റി.ക്യൂ.ഐ.എ+ കമ്മ്യൂണിറ്റി എന്നാല്‍ പല തരം ലൈംഗികത ഉള്‍പെടുന്ന കമ്മ്യൂണിറ്റിയാണ്, ഇതില്‍ എല്‍ എന്നാല്‍ ലെസ്ബിയന്‍, സ്ത്രീകള്‍ക്ക് സ്ത്രീകളോട് ശാരീരികമായും മാനസികമായും പ്രണയം തോന്നുന്നു. ജി എന്നാല്‍ ഗേ എന്നാണ് പുരുഷന് പുരുഷനോട് ശാരിരകമായും മാനസികമായും പ്രണയം തോന്നുന്നു.
ബി എന്നാല്‍ സ്ത്രീക്ക് സ്ത്രീയോടും, പുരുഷനോടും, പുരുഷന് സ്ത്രീയോടും പുരുഷനോടും പ്രണയം തോന്നുന്നു. ക്യൂ എന്നാല്‍ ക്യൂര്‍ മറ്റ് പദങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹം ഇല്ലാത്തവരോ, അല്ലെങ്കില്‍ ഇതില്‍ ഉള്‍പ്പെടുന്ന എല്ലാവരെയും ചേര്‍ത്ത് പറയാന്‍ ഉപയോഗിക്കുന്ന പദമാണ്. ഐ എന്നാല്‍ ഇന്റര്‍ സെക്സ് രണ്ട് ലൈംഗികത ഒരുമിച്ച് വരുന്ന ആളുകളെ പ്രതിനിധികരിക്കുന്നതാണ്. ഇന്റര്‍ സെക്സ് ജനിക്കുമ്പോള്‍ ഒരു ജന്ററില്‍ മാത്രം ഒതുങ്ങാതെ ചില എക്സ്ട്രാ അവയവങ്ങളോ ചില അവയവങ്ങളില്‍ കുറവോ കുറവ് എന്നാല്‍ അതിന്റെ സെസില്‍ കുറവോ, രണ്ട് ഫിസിക്കാലിറ്റി ഒരുമിച്ച് വരുന്നതിനെയാണ് ഇന്റര്‍ സെക്‌സ് എന്ന് പറയുന്നത്.
എ എന്നാല്‍ അസെക്ഷ്വലായ ആളുകളെ അതായത് ഒരു ജെണ്ടറിലുള്ള മനുഷ്യരോടും ലൈംഗിക താല്‍പര്യങ്ങള്‍ ഉണ്ടാകില്ലാത്ത മനുഷ്യരെ പ്രതിനിധീകരിക്കുന്ന പദമാണ്’, റിയാസ് പറയുന്നു. പ്ലസില്‍ ഉള്‍പ്പെടുന്ന വേറെയും സെക്ഷ്വാലിറ്റി ഉണ്ട് ജെണ്ടര്‍ നോക്കാതെ ബുദ്ധിയുള്ളവരോട് മാത്രം അടുപ്പം തോന്നുന്നവരെ ഡെമി സെക്ഷ്വലെന്ന് പറയും. ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്ത ഒരു സമൂഹത്തില്‍ റിയാസ് പറഞ്ഞതിന് വളരെയധികം പ്രാധ്യാന്യമുണ്ടന്നാണ് വീഡിയോ കണ്ട സോഷ്യല്‍ മീഡിയയുടെ പ്രതികരണം. എന്താണ് എല്‍.ജി.ബി.റ്റി.ക്യൂ.ഐ എന്നത് അറിയാതെ അവരെ പാര്‍ശ്വവത്കരിക്കുന്ന, അവഗണിക്കുന്നവര്‍ വീഡിയോ കണ്ട് മനസിലാക്കട്ടെ എന്ന് പറയുന്നവരും ഉണ്ട്. വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച വിഷയമായി കഴിഞ്ഞു.