ലോകസുന്ദരി ഐശ്വര്യ റായിക്ക് പ്രായം 45 ആയെങ്കിലും ഇപ്പോഴും യുവത്വം വിട്ട് പോയിട്ടില്ലാത്ത സൗന്ദര്യമാണ് താരത്തിന്. മലയാളത്തിന്റെ മമ്മൂട്ടിയെ പോലെ ഐശ്വര്യയ്ക്കും പ്രായം റിവേഴ്‌സ് ഗിയറിലാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന്റെ രഹസ്യമെന്തെന്ന് ഒളിഞ്ഞും തെളിഞ്ഞുമെല്ലാം പലരും ആഷിനോട് ചോദിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഐശ്വര്യയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്ത്രീകളോട് ഐശ്വര്യ തന്റെ വാക്കുകൾ പങ്കുവച്ചത്.
കരിയറില്‍ വന്‍ നേട്ടങ്ങള്‍ കൈവരിച്ച ഐശ്വര്യ സ്ത്രീകള്‍ ജീവിതത്തില്‍ വിജയിക്കുന്നതിനാവശ്യമായ ചില ഉപദേശങ്ങളും നല്‍കിയിരുന്നു. നോ പറയാന്‍ പഠിക്കുന്നതാണ് സ്ത്രീകളുടെ ജീവിത വിജയത്തിനാവശ്യം എന്നാണ് ഐശ്വര്യ അഭിപ്രായപ്പെട്ട്. യെസ് പറയുക എളുപ്പമാണെന്നും ഐശ്വര്യ ചൂണ്ടിക്കാട്ടി. ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ആസ്വദിക്കുക. പൂര്‍ണമായും ഇന്നില്‍ ജീവിക്കുക. ജീവിതത്തില്‍ തിരക്കു കൂട്ടാതിരിക്കുകയെന്നും ഐശ്വര്യ അഭിപ്രായപ്പെട്ടു.
ഐശ്യര്യ റായ് ബച്ചനും മകള്‍ ആരാധ്യയും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഐശ്വര്യ റായ് പങ്കെടുക്കുന്ന ചടങ്ങുകളിലും ഫാഷന്‍ ഷോകളിലുമെല്ലാം സ്ഥിരം സാന്നിധ്യമാണ് ആരാധ്യ. ബച്ചന്‍ കുടുംബത്തിലെ ഓരോ ചലനങ്ങളും എന്നും വാര്‍ത്തകളാണ്. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും ഐശ്വര്യും മകളും എന്നും വാര്‍ത്തകള്‍ക്ക് വിരുന്നാണ്. ഫാഷന്‍ റാംപുകളിലും താരങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഐശ്വര്യയ്‌ക്കൊപ്പം മകളും ഉണ്ടാകാറുണ്ട്.