കുഞ്ചാക്കോ ബോബനെ നായകനാക്കി സനല്‍ സംവിധാനം ചെയ്ത 'പ്രിയം' സിനിമയിലെ നായികയാണ് ദീപ നായര്‍. 2000 - ല്‍ തിയറ്ററുകളിലെത്തിയ ഈ ഹിറ്റ് ചിത്രത്തില്‍ ആനി ജോഷ്വ എന്ന കഥാപാത്രമായിരുന്നു ദീപയ്ക്ക്. എന്നാല്‍ അതിനു ശേഷം ദീപ അഭിനയരംഗം വിട്ടു. താരത്തിന്റെ ആദ്യത്തെയും അവസാനത്തെയും സിനിമയായി 'പ്രിയം'.
ഇപ്പോഴിതാ, ദാമ്പത്യ ജീവിതം 23 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം തന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.
ദീപ-രാജീവ്... 23 വര്‍ഷങ്ങള്‍... ആയിരക്കണക്കിന് ഓര്‍മകള്‍. അന്നും ഇന്നും.... ട്രെന്‍ഡിനെ പിന്തുടര്‍ന്ന്... എന്റെ ഭര്‍ത്താവിനൊപ്പം. ഞങ്ങള്‍ 23 വര്‍ഷത്തിലേറെയായി ഒരുമിച്ചാണ്. അന്ന് മുതല്‍ ഇന്നുവരെ ഞങ്ങള്‍ വളര്‍ന്നു. മാറ്റങ്ങള്‍ കണ്ടു. ഞങ്ങള്‍ക്ക് ഇഷ്ടമായ ഒരു ജീവിതം ഒരുമിച്ച് പടുത്തുയര്‍ത്തി. എല്ലായ്‌പ്പോഴും അത് പൂര്‍ണ്ണമായിരുന്നില്ല. പക്ഷെ എല്ലായ്‌പ്പോഴും അത് ഞങ്ങള്‍ ആയിരുന്നു. ഇപ്പോഴെങ്കിലും കപ്പിള്‍ ഗോള്‍സ് എന്ന വിശേഷണം നമുക്ക് അര്‍ഹമായിട്ടുണ്ട്... അല്ലേ ?' എന്നാണ് ദീപ കുറിച്ചത്. ഒപ്പം വിവാഹ സമയം മുതല്‍ ഇപ്പോള്‍ വരെയുള്ള ഫോട്ടോകളും പങ്കുവെച്ചു.
ദീപയുടെ ഭര്‍ത്താവ് രാജീവ് നരയൊന്നും മറക്കാതെയാണ് പുതിയ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്. നിരവധിയാളുകളാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്.അയ്യാള്‍ നല്ല മനുഷ്യനാണെന്ന് അവരെ കണ്ടാലറിയാം, അണ്ണന്‍ മാത്രെ age ആവുന്നുള്ളു...എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മിക്ക കമന്റുകള്‍ക്കും താരം മറുപടി നല്‍കിയിട്ടുണ്ട്.