സീരിയല്‍ രംഗത്ത് നിന്നും സിനിമയിലേക്ക് ചുവടുറപ്പിച്ച നടിയാണ് ദേവി ചന്ദന. മികച്ച നര്‍ത്തകി കൂടിയായ ദേവി ചന്ദന വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോര്‍ വര്‍മയെയാണ്. കലാരംഗത്തും സജീവമാണ് ഇരുവരും. ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവില്‍ കൂടുതലും വില്ലത്തി കഥാപാത്രങ്ങളിലാണ് ദേവി ചന്ദന അഭിനയിച്ചിരിക്കുന്നത്. ദേവിയുടേയും കിഷോറിന്റേയും പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മനോഹരമായ ദാമ്പത്യമാണ് ഇരുവരും നയിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ സോഷ്യല്‍ മീഡിയയിലും ഇരുവരും ഇപ്പോള്‍ സജീവമാണ്.
എപ്പോഴും ചിരിച്ചു കൊണ്ട് നല്ല വിശേഷങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ദേവി ചന്ദനയുടെ വീഡിയോകള്‍ കാണുന്നവര്‍ക്കും അതൊരു സന്തോഷം നല്‍കുന്ന അനുഭവമായിരിക്കും. എപ്പോഴും ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടപ്പെടുന്ന ദേവിയുടെ ജീവിതത്തിലും കണ്ണുനീരിന്റെ നനവ് പടര്‍ന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരു മരണ വാര്‍ത്തയും ഉണ്ട്. മനസു നിറഞ്ഞ് ചിരിച്ച ദിവസങ്ങള്‍ക്കൊടുവില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ മരണ വാര്‍ത്ത അറിയേണ്ടി വന്ന ദുരന്ത നിമിത്തെ കുറിച്ച് ദേവി പറഞ്ഞതാണ് ഇപ്പോള്‍ ആരാധകരെയും വേദനപ്പിക്കുന്നത്.
കിഷോറുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കവേയാണ് അതു സംഭവിച്ചത്. അന്നൊക്കെ ദേവിയുടെ കൂടെ പ്രോഗ്രാമുകള്‍ക്ക് എല്ലാം ഒപ്പം വരുന്നത് അച്ഛന്‍ അല്ലെങ്കില്‍ അമ്മയാണ്. അങ്ങനെ ഒരിക്കല്‍ അമ്മ അസോസിയേഷന്റെ പരിപാടി നടക്കുന്നതിന്റെ റിഹേഴ്സലും കാര്യങ്ങളും എല്ലാമായി നടക്കുന്നതിനാല്‍ കൂടെ വന്നത് അച്ഛനാണ്. റിഹേഴ്സല്‍ നടന്നുകൊണ്ടിരിക്കെ അച്ഛന്‍ ദേവിയോട് പറഞ്ഞു, ഞാന്‍ അത്യാവശ്യമായി വീട്ടിലേക്ക് ഒന്ന് പോകുകയാണ്.. നിനക്ക് ഇവിടെ കൂട്ടിന് കിഷോറിന്റെ അമ്മയും അച്ഛനും വരും എന്ന്.
അതെന്തിനാണ് എന്ന് ദേവി ചോദിച്ചപ്പോള്‍, കൊച്ചച്ഛന് സുഖമില്ല, ഡോക്ടറെ കാണാന്‍ കൂടെ പോകണം എന്ന് പറഞ്ഞു. അച്ഛന് സഹോദരങ്ങളായി ഏഴ് പേരുണ്ട്. എല്ലാവരും തമ്മില്‍ നല്ല ബന്ധമാണ്. അവര്‍ക്കാര്‍ക്കെങ്കിലും ഒപ്പം പോയാല്‍ പോരെ എന്നൊക്കെ ദേവി ചിന്തിച്ചു. പക്ഷെ അച്ഛന്‍ പോയി. പ്രോഗ്രാമിന്റെ ദിവസം അമ്മ വന്നു. അത് കഴിഞ്ഞ് പിറ്റേ ദിവസം കലാഭവന്‍ പ്രസാദിന്റെ പ്രോഗ്രാമുണ്ട്. ദേവിയെ അവിടേക്കും കൊണ്ടു പോയി. കെഎസ് പ്രസാദിന്റെ പ്രോഗ്രാം എന്നൊക്കെ പറഞ്ഞാല്‍ അങ്ങ് ചിരിച്ചും ചിരിപ്പിച്ചും ചാവും വിധമായിരിയ്ക്കും. ആടി തിമര്‍ക്കുകയാണ്.
എല്ലാം കഴിഞ്ഞ് വീട്ടില്‍ വന്നപ്പോഴാണ് അറിയുന്നത് കൊച്ചച്ഛന്‍ മരിച്ചു എന്ന്. ആ മരണ വിവരം ദേവി അറിയുമ്പോഴേക്കും നാല് ദിവസമായി. അപ്പോള്‍ ദേവിയ്ക്ക് അച്ഛനോട് ദേഷ്യമാണ് വന്നത്. എന്നോട് എന്തുകൊണ്ട് ഇതൊന്നും പറഞ്ഞില്ല. ഞാന്‍ ഇത്രയും ദിവസം ചിരിച്ച് ഉല്ലസിക്കുകയായിരുന്നില്ലേ എന്നൊക്കെ ചോദിച്ച് അച്ഛനോട് പൊട്ടിത്തെറിക്കുകയായിരുന്നു. ഒരുപക്ഷെ എന്നോട് പറഞ്ഞാല്‍ ഞാന്‍ പ്രോഗ്രാം ചെയ്യാതെ ആവുമോ, അത് മൊത്തം ടീമിനെയും ബാധിയ്ക്കുമോ എന്നൊക്കെ അറിയാവുന്നത് കൊണ്ടാവാം അച്ഛന്‍ പറയാതിരുന്നത്. പക്ഷെ തനിക്ക് അപ്പോള്‍ അച്ഛനോട് ദേഷ്യമാണ് തോന്നിയത് എന്ന് ദേവി പറയുന്നു.
അങ്ങനെ പല സന്ദര്‍ഭങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. വ്യക്തിപരമായി വളരെ അധികം വേദനിച്ച് നില്‍ക്കുമ്പോഴും സ്‌ക്രീനില്‍ പൊട്ടി ചിരിച്ച് അഭിനയിക്കേണ്ടതായി വന്നിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ സ്റ്റേജില്‍ ഡാന്‍സ് ചെയ്തുകൊണ്ടിരിയ്ക്കുമ്പോഴാണ് അച്ഛനും അമ്മയും ഇപ്പോള്‍ വരാവേ എന്ന് പറഞ്ഞ് പോയത്. ആ സമയത്ത് എന്റെ അനിയന് ചെറിയൊരു അപകടം പറ്റി ഹോസ്പിറ്റലില്‍ കൊണ്ടു പോവുകയായിരുന്നു. അപ്പോഴും നോക്കി നില്‍ക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂവെന്നും ദേവി ചന്ദന പറയുന്നു.
എല്ലാവരോടും സ്‌നേഹത്തോടും അലിവോടെയും പെരുമാറുന്ന പ്രകൃതക്കാരിയാണ് ദേവി ചന്ദന. ന്റെ യൂട്യൂബ് ചാനലില്‍ ഇടുന്ന വീഡിയോകളിലെല്ലാം അതു വ്യക്തമായി കാണാന്‍ സാധിക്കും. ഭര്‍ത്താവിന്റെ വീട്ടുകാരെയും സ്വന്തം വീട്ടുകാരെയും എല്ലാം ഒരു പോലെ കാണുകയും തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിപ്പിച്ചും എല്ലാം അവര്‍ക്കൊപ്പം എന്തിനും ഏതിനും ഓടിയെത്തുന്ന ദേവി ചന്ദന എല്ലാവരെയും ഹൃദയം തുറന്നു സ്‌നേഹിക്കുന്ന പ്രകൃതക്കാരിയാണ്.