Latest News

നമ്മളെ സ്നേഹിക്കുന്ന ഒരാള്‍ വീട്ടില്‍ കാത്തിരിക്കുന്നത് വളരെ മനോഹരമായ കാര്യമായിട്ടാണ് ഞാന്‍ കരുതുന്നത്: മൗനി റോയ്

Malayalilife
നമ്മളെ സ്നേഹിക്കുന്ന ഒരാള്‍ വീട്ടില്‍ കാത്തിരിക്കുന്നത് വളരെ മനോഹരമായ കാര്യമായിട്ടാണ് ഞാന്‍ കരുതുന്നത്: മൗനി റോയ്

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് മൗനി റോയ്. നിരവധി പരമ്പരകളിലൂടെ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ ബോളിവുഡ് സിനിമകളില്‍ തിരക്കുള്ള നടിയാണ് മൗനി.

താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന  ചിത്രം ബ്രഹാമസ്ത്രയാണ്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോഴിതാ , 67ാംമത് ഫിലിം ഫെയര്‍ പുരസ്കാരദാന ചടങ്ങില്‍ മൗനി പറഞ്ഞ ചില കാര്യങ്ങളാണ് വൈറലായി മാറുന്നത്. ജീവിതത്തില്‍ വിവാഹത്തിനുള്ള പ്രാധാന്യത്തെ കുറിച്ചാണ് താരം പറഞ്ഞത്. എല്ലാവരും വിവാഹം കഴിക്കണമെന്നും വിവാഹത്തിന് ശേഷം തന്റെ ജീവിതത്തില്‍ വളരെ മനോഹരമായ മാറ്റങ്ങള്‍ ഉണ്ടായെന്നുമാണ് നടി പറയുന്നത്.

'എല്ലാവരും വിവാഹം കഴിക്കണം. നിരവധി മഹത്തായ വിവാഹങ്ങള്‍ കണ്ടിട്ടുണ്ട്, എന്റെ മാതാപിതാക്കള്‍ പോലും. നമ്മളെ സ്നേഹിക്കുന്ന ഒരാള്‍ വീട്ടില്‍ കാത്തിരിക്കുന്നത് വളരെ മനോഹരമായ കാര്യമായിട്ടാണ് ഞാന്‍ കരുതുന്നത്. 2022 ജനുവരി 27നായിരുന്നു മൗനി റോയിയുടേയും മലയാളിയായ സൂരജ് നമ്ബ്യാരുടേയും വിവാഹം.  ഇരുവരും ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്.

Read more topics: # Actress mouni roy,# words about family
Actress mouni roy words about family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES