കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താൻ പോവുകയാണ്; സന്തോഷ വാർത്ത പങ്കുവച്ച് നടി ഡിംപിള്‍ റോസ്

Malayalilife
topbanner
കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താൻ പോവുകയാണ്; സന്തോഷ വാർത്ത പങ്കുവച്ച് നടി ഡിംപിള്‍ റോസ്

ബാലതാരമായി സ്‌ക്രീനിലേക്കെത്തി മിനിസക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍  ഇടം നേടിയ താരമാണ് ഡിംപിള്‍ റോസ്. സ്‌ക്രീനില്‍ സജീവമല്ലെങ്കിലും ഇപ്പോഴും താരത്തിന്റെ കുട്ടിത്തം നിറഞ്ഞ മുഖം മലയാളിപ്രേക്ഷകരുടെ മനസ്സിലുണ്ട്. 2017ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷംഅഭിനയത്തില്‍ നിന്നും വിട്ടു നിന്ന ഡിംപിള്‍ കുടുംബ ജീവിതവുമായി തിരക്കിലാവുകയായിരുന്നു. എന്നാൽ ഇപ്പോൾ  പുതിയ വിശേഷം പങ്കുെവച്ചിരിക്കുകയാണ് താരം.

 കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താൻ പോവുകയാണ്. നാളുകളായി എല്ലാവരും ഇതേക്കുറിച്ച് ചോദിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരോടുമായി ഇതേക്കുറിച്ച് പറയാനൊരു സമയമുണ്ടല്ലോ, അത് വരെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴാണ് ശരിയായ സമയം വന്നത്. ഇത് അനൗൺസ് ചെയ്യാൻ ഞങ്ങളും പ്രിപ്പയേർഡ് ആവണമായിരുന്നു. അതാണ് ഇത്രയും സമയമെടുത്തത്. നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി തരാതിരുന്നത് അതുകൊണ്ടാണ്. എന്നെ കണ്ടാൽ തന്നെ അറിയാം സന്തോഷവും എകസ്‌റ്റൈഡാണെന്നും. ആഗ്രഹിച്ച സമയത്ത് തന്നെയാണ് ദൈവം അനുഗ്രഹിച്ചത്.

അങ്ങനെ പ്രഗ്നൻസി ജേണി സ്റ്റാർട്ട് ചെയ്തു. ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്. കുറേ മാസങ്ങൾ സേഫായി മുന്നോട്ട് പോവാനുണ്ട്. നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവുമൊക്കെ എപ്പോഴും കൂടെ വേണം. നമ്മുടെ കൈയ്യിലിരിക്കുന്ന കാര്യമാണ്. ദൈവത്തിന്റെ വലിയൊരു അനുഗ്രഹമാണ്. ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്‌സറി വരാൻ പോകുവാണ്. പരസ്പരം കൊടുക്കാനുള്ള ആനിവേഴ്‌സറി ഗിഫ്റ്റാണ് ദൈവം തന്നിട്ടുള്ളത്.

Actress dimple rose share the happiness of pregnancy

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES