Latest News

12 റോള്‍സ് റോയ്സുകള്‍, കോടികളുടെ സാമ്രാജ്യം; സാധാരണക്കാരനില്‍ നിന്ന് ആഡംബരത്തിന്റെ രാജകുമാരനായി; സ്റ്റാര്‍ സിംഗര്‍, ബിഗ്ബോസ് ഷോ വിജയികള്‍ക്ക് സൗജന്യ ഫ്‌ളാറ്റ് നല്കി കൈയ്യടി നേടി; ആത്മവിശ്വാസം കൈവിട്ടതോടെ സ്വന്തം ജീവിതം 58-ല്‍ നിര്‍ത്തി; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ ജീവിതവും ദാരുണമായ അന്ത്യവും

Malayalilife
12 റോള്‍സ് റോയ്സുകള്‍, കോടികളുടെ സാമ്രാജ്യം; സാധാരണക്കാരനില്‍ നിന്ന് ആഡംബരത്തിന്റെ രാജകുമാരനായി; സ്റ്റാര്‍ സിംഗര്‍, ബിഗ്ബോസ് ഷോ വിജയികള്‍ക്ക് സൗജന്യ ഫ്‌ളാറ്റ് നല്കി കൈയ്യടി നേടി; ആത്മവിശ്വാസം കൈവിട്ടതോടെ സ്വന്തം ജീവിതം 58-ല്‍ നിര്‍ത്തി; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ ജീവിതവും ദാരുണമായ അന്ത്യവും

ഐഡിയാ സ്റ്റാര്‍ സിംഗര്‍ വിജയിക്ക് ഫ്ളാറ്റ് കൊടുക്കുന്ന ബില്‍ഡേഴ്സായാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്ന പേര് ബഹുഭൂരിപക്ഷം മലയാളികള്‍ക്കും പരിചിതനായത്. ഐഡിയാ സ്റ്റാര്‍ സിംഗര്‍ വിജയിക്ക് 50 ലക്ഷത്തിന്റെ ഫ്ളാറ്റ് സമ്മാനമായി നല്‍കുന്ന ബില്‍ഡേഴ്സിന്റെ ഉടമയായി സിജെ റോയ് എന്ന പേരും മുഖവും മലയാളി മനസുകളിലേക്ക് എത്തുകയും ചെയ്തു. ഇന്നും ബിഗ്ബോസ് അടക്കമുള്ള റിയാലിറ്റി ഷോ വിജയികള്‍ക്ക് ഫ്ളാറ്റ് നല്‍കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പാണ്. അത്തരത്തില്‍ മലയാളികള്‍ക്ക് പരിചിതനായ ബാംഗ്ലൂരിലും മുംബൈയിലും ഗള്‍ഫ് രാജ്യങ്ങളിലും എല്ലാം ബിസിനസ് ശൃംഖലകളുള്ള കോടീശ്വരനായ സിജെ റോയ് എന്ന ബിസിനസ് ഉടമയുടെ ഞെട്ടിക്കുന്ന ആത്മഹത്യാ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ബംഗളൂരു റിച്ച്മണ്ട് സര്‍ക്കിളിന് സമീപമുള്ള ഓഫിസില്‍ ഇന്നു വൈകിട്ടോടെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹം സ്വയം നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കൊച്ചിക്കാരായ മലയാളി മാതാപിതാക്കള്‍ക്ക് ജനിച്ച അദ്ദേഹം ബാംഗ്ലൂരിലാണ് വളര്‍ന്നതെല്ലാം. പഠിച്ചതെല്ലാം വിദേശത്തും. മറൈന്‍ എഞ്ചിനീയറിംഗ് അടക്കം പാസായ അദ്ദേഹത്തിന് ബിസിനസ് ലോകത്തേക്കായിരുന്നു നോട്ടം മുഴുവന്‍. അമ്മയുടെ ബിസിനസ് ഐഡിയകളായിരുന്നു അദ്ദേഹത്തിന് പ്രചോദനമായത്. അങ്ങനെ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും സാന്നിധ്യമുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായി കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ മാറ്റിയെടുക്കുകയായിരുന്നു അദ്ദേഹം. ഈ വ്യവസായ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഡോ. റോയ് സി.ജെ. കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്. സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് പരിചിതനായത്.

റിയാലിറ്റി ഷോകളുടെ തലതൊട്ടപ്പനായി അറിയപ്പെട്ടിരുന്ന സ്റ്റാര്‍ സിംഗറിന്റെ വിജയിക്ക് കോണ്‍ഫിഡറ്റ് ഗ്രൂപ്പ് നല്‍കുന്ന 50 ലക്ഷത്തിന്റെ ഫ്ളാറ്റ് എന്ന പരസ്യ വാചകം ഇന്നും മലയാളി മനസുകളില്‍ തട്ടിനില്‍ക്കുന്നതാണ്. മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മുഖ്യസ്‌പോണ്‍സറായിരുന്നതും റോയിയായിരുന്നു. മോഹന്‍ലാല്‍ ചിത്രം കാസനോവ അടക്കമുള്ള സിനിമകളുടെ നിര്‍മാതാവാണ്. സമുദ്ര സംബന്ധിയായ ജോലികള്‍ക്ക് ശേഷമാണ് അദ്ദേഹം റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് റോയി കടന്നുവന്നത്. വിദ്യാഭ്യാസം, ഹൃദയശസ്ത്രക്രിയ, ഡയാലിസിസ് ക്യാമ്പുകള്‍, വീട് നിര്‍മ്മാണം എന്നിവയ്ക്ക് കോണ്‍ഫിഡന്‍സ് ഫൗണ്ടേഷന്‍ വഴി വലിയ സഹായങ്ങള്‍ നല്‍കി വന്നിരുന്നു.

ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കുറച്ചു കാലമായി തന്നെ റോയിക്കെതിരെ അന്വേഷണം നടന്നു വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടരാന്‍ അടുത്തിടെ കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തില്‍ നിന്നും ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി ബംഗളുരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ എത്തിയത്. ബെംഗളൂരുവിലെ ലാംഫോര്‍ഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിലാണ് രാവിലെ പത്ത് മണിക്ക് ശേഷം ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്. ഇന്ന് എത്തിയ ഉദ്യോഗസ്ഥര്‍ റോയിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. ചില രേഖകള്‍ എടുത്തു നല്‍കാമെന്ന് പറഞ്ഞ് അദ്ദേഹം ഓഫീസിലേക്ക് പോയി. ഇവിടെ വെച്ചാണ് വെടിയുതിര്‍ത്തത്. സ്വന്തം തോക്ക് ഉപയോഗിച്ചു വെടിയുതിര്‍ക്കുകയായിരുന്നു. ഓഫിസ് മുറിക്കുള്ളില്‍ വെടിയൊച്ച കേട്ടെത്തിയ ജീവനക്കാരാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ റോയിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളില്‍ കുറച്ചുദിവസങ്ങളായി പരിശോധനകള്‍ നടന്നുവരികയായിരുന്നു. ഇതില്‍ അദ്ദേഹം മാനസിക സമ്മര്‍ദത്തിലായിരുന്നു എന്ന് അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ പറയുന്നു. പോലീസ് ജീവനക്കാരെ ചോദ്യംചെയ്ത് വരികയാണ്.

ആയിരക്കണക്കിന് കോടികളുടെ ബിസിനസ് സാമ്രാജ്യം, ആഡംബര കാറുകളുടെ വന്‍ശേഖരം, റിയല്‍ എസ്റ്റേറ്റ് രംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍

 ബെംഗളൂരുവിലെ ആകാശഗോപുരങ്ങള്‍ പടുത്തുയര്‍ത്തിയ ഡോ. സി.ജെ. റോയിയുടെ ജീവിതം ഒരു സിനിമാക്കഥയെക്കാള്‍ വിസ്മയിപ്പിക്കുന്നതായിരുന്നു. എന്നാല്‍, ആ ജീവിതത്തിന് ഇത്തരമൊരു അന്ത്യമുണ്ടാകുമെന്ന് ബിസിനസ് ലോകം സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

ബെംഗളൂരുവില്‍ വേരുകളുള്ള ഒരു മലയാളി കുടുംബത്തിലാണ് സി.ജെ. റോയിയുടെ ജനനം. ബിപിഎല്‍ (BPL), ടിവിഎസ് (TVS), എച്ച്പി (HP) തുടങ്ങിയ വമ്പന്‍ കമ്പനികളിലെ സുരക്ഷിതമായ ഉദ്യോഗം ഉപേക്ഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈമുതല്‍ 'കോണ്‍ഫിഡന്‍സ്' (ആത്മവിശ്വാസം) മാത്രമായിരുന്നു. 2005-ല്‍ സ്ഥാപിതമായ 'കോണ്‍ഫിഡന്റ് ഗ്രൂപ്പ്' ചുരുങ്ങിയ കാലം കൊണ്ട് ദക്ഷിണേന്ത്യയിലെയും ദുബായിലെയും ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ബ്രാന്‍ഡുകളില്‍ ഒന്നായി മാറി.

ബെംഗളൂരുവില്‍ ജനിച്ച് വളര്‍ന്ന തന്റെ കുട്ടിക്കാലത്തെക്കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തില്‍ ഓര്‍മ്മിക്കുന്നുണ്ട്. സെന്റ് ജോണ്‍സ് ഹോസ്പിറ്റലിന് ചുറ്റുമുള്ള വിജനമായ പ്രദേശങ്ങളും അന്നത്തെ തണുപ്പും മഞ്ഞും നിറഞ്ഞ ബെംഗളൂരുവും അദ്ദേഹം 'ഓള്‍റൗണ്ടര്‍ ഷോ' (The Allrounder Show) എന്ന പോഡ്കാസ്റ്റില്‍ വിവരിച്ചിരുന്നു. വൈകുന്നേരം 6:30 കഴിഞ്ഞാല്‍ നഗരം ഉറങ്ങുമായിരുന്നുവെന്നും ഇന്നത്തെപ്പോലെ തിരക്കേറിയ നഗരമായിരുന്നില്ല അന്നെന്നും അദ്ദേഹം പറയുന്നുണ്ട്. 1990 മുതല്‍ 1997 വരെ ഹ്യൂലറ്റ് പക്കാര്‍ഡില്‍ അദ്ദേഹം ജോലി ചെയ്തു. വൈറ്റ് കോളര്‍ ജോലിയുടെയും മള്‍ട്ടിനാഷണല്‍ കള്‍ച്ചറിന്റെയും സുഖസൗകര്യങ്ങള്‍ അനുഭവിച്ചിരുന്ന സമയമായിരുന്നു അത്

ഈ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് സംരംഭകനാകാന്‍ തീരുമാനിച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നുവെങ്കിലും തന്റെ ഭാര്യ ഉറച്ച പിന്തുണ നല്‍കിയെന്ന് അദ്ദേഹം സ്മരിക്കുന്നു. സാങ്കേതികവിദ്യ പെട്ടെന്ന് മാറിക്കൊണ്ടിരിക്കുമ്പോള്‍, 100 വര്‍ഷത്തിലേറെ നിലനില്‍ക്കുന്ന ഒന്ന് നിര്‍മ്മിക്കണമെന്ന ആഗ്രഹമാണ് അദ്ദേഹത്തെ റിയല്‍ എസ്റ്റേറ്റിലേക്ക് എത്തിച്ചത്. 'ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം (Roti, Kapra, Makan) എന്നിവയ്ക്ക് എന്നും ലോകത്ത് പ്രസക്തിയുണ്ടാകും' എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. കൂടുതല്‍ കണ്ടെത്തുക സഹോദരന്മാര്‍ പകം ബ്രദേഴ്‌സ് 'സീറോ ഡെറ്റ്' ബിസിനസ് മോഡല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകള്‍ കടക്കെണിയില്‍ വീഴുമ്പോള്‍, ബാങ്ക് വായ്പകളില്ലാതെ (Zero Debt) ബിസിനസ് വളര്‍ത്താം എന്ന് അദ്ദേഹം തെളിയിച്ചു.

'ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയ്ക്ക് എന്നും ആവശ്യക്കാരുണ്ടാകും' എന്നതായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന പ്രമാണം. ഇന്ന് 165-ലധികം വന്‍കിട പദ്ധതികളും പതിനയ്യായിരത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കരുത്തായി നിലകൊള്ളുന്നു. റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, വ്യോമയാനം, അന്താരാഷ്ട്ര വ്യാപാരം എന്നിങ്ങനെ പടര്‍ന്നുപന്തലിച്ച ഒരു ബിസിനസ് സാമ്രാജ്യമാണ് അദ്ദേഹം കെട്ടിപ്പടുത്തത്. 

പേരിന് പിന്നിലെ രഹസ്യം 'റോയ് ഗ്രൂപ്പ്' എന്നോ മറ്റോ ഉള്ള കുടുംബപ്പേരുകള്‍ക്ക് പകരം 'കോണ്‍ഫിഡന്റ് ഗ്രൂപ്പ്' എന്ന പേര് തിരഞ്ഞെടുത്തത് ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയാണ്. വിദേശരാജ്യങ്ങളില്‍ ബിസിനസ്സ് ചെയ്യുമ്പോള്‍ ഉച്ചരിക്കാന്‍ എളുപ്പമുള്ളതും കമ്പനിയുടെ മൂല്യം വ്യക്തമാക്കുന്നതുമായ ഒരു പേര് വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. 2005-ല്‍ ബാത്ത്റൂമില്‍ ഇരിക്കുമ്പോഴാണ് ഈ പേര് അദ്ദേഹത്തിന്റെ മനസ്സില്‍ ഉദിച്ചത് കൂടുതല്‍ കണ്ടെത്തുക സഹോദരന്മാര്‍ പകം ബ്രദേഴ്‌സ് ആഡംബരത്തോടുള്ള പ്രണയം: റോള്‍സ് റോയ്സുകളുടെ തോഴന്‍ കാറുകളെ സ്നേഹിച്ച റോയിയുടെ ശേഖരത്തില്‍ 12 റോള്‍സ് റോയ്സ് (Rolls-Royce) കാറുകള്‍ വരെ ഉണ്ടായിരുന്നു. 10 കോടി രൂപ വിലയുള്ള 'ഫാന്റം-8' കാറിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍. ആഡംബരം വെറുമൊരു പ്രദര്‍ശനമല്ല, മറിച്ച് കഠിനാധ്വാനത്തിന് താന്‍ നല്‍കുന്ന സമ്മാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ബിഗ് ബോസ് പോലുള്ള വന്‍കിട ഷോകളുടെ സ്പോണ്‍സര്‍ എന്ന നിലയില്‍ മലയാളികള്‍ക്കും അദ്ദേഹം സുപരിചിതനായിരുന്നു. 

വാഹനങ്ങളോടുള്ള തന്റെ കമ്പത്തെക്കുറിച്ച് അദ്ദേഹം വാചാലനാകാറുണ്ട്. 10,000 രൂപയ്ക്ക് വാങ്ങിയ ഒരു മാരുതി 800 ആയിരുന്നു ആദ്യ വാഹനം. പില്‍ക്കാലത്തും ആ വൈകാരിക ബന്ധം അദ്ദേഹം നിലനിര്‍ത്തിയിരുന്നു. ദുബായില്‍ നിന്ന് തന്റെ മകന് വേണ്ടി ഫെരാരിയുടെയും റോള്‍സ് റോയ്‌സിന്റെയും ടോയ് കാറുകള്‍ വാങ്ങിയതില്‍ നിന്നാണ് യഥാര്‍ത്ഥ കാറുകള്‍ വാങ്ങാനുള്ള ആഗ്രഹം തുടങ്ങുന്നത്. രു ഘട്ടത്തില്‍ 12 റോള്‍സ് റോയ്‌സ് കാറുകള്‍ വരെ അദ്ദേഹത്തിനുണ്ടായിരുന്നു. 

സിനിമയോടും കമ്പം ബിസിനസ്സുകാരന്‍ എന്നതിലുപരി മികച്ചൊരു മജീഷ്യനും സിനിമാ നിര്‍മ്മാതാവുമായിരുന്നു ഡോ. റോയി. 12-ഓളം സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചു. കലയോടും സംഗീതത്തോടും എന്നും ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അദ്ദേഹം, തന്റെ ബിസിനസ്സ് പോലെ തന്നെ കലയെയും ഗൗരവത്തോടെ കണ്ടു. താന്‍ ഒരു പരിശീലനം ലഭിച്ച മജീഷ്യനാണെന്നും കോളേജ് കാലത്ത് ഷോകള്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിഗ് ബോസ് പോലുള്ള റിയാലിറ്റി ഷോകള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് ഒരു മാര്‍ക്കറ്റിംഗ് തന്ത്രം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 

ആഡംബര ജീവിതം നയിക്കുമ്പോഴും പാവപ്പെട്ടവരെ സഹായിക്കാന്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. അടുത്തിടെ 201 വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു. കൂടാതെ, ബിഗ് ബോസ് വിജയികള്‍ക്ക് നല്‍കുന്ന 50 ലക്ഷം രൂപയുടെ സ്പോണ്‍സര്‍ഷിപ്പും കോണ്‍ഫിഡന്റ് ഗ്രൂപ്പാണ് നല്‍കിയിരുന്നത്. 

പ്രവചനങ്ങളെ സത്യമാക്കിയ വികസന നായകന്‍ ബെംഗളൂരുവിലെ സര്‍ജാപൂര്‍ ഇന്നത്തെ ഐടി ഹബ്ബാകുമെന്ന് 15 വര്‍ഷം മുന്‍പേ തിരിച്ചറിഞ്ഞ ദീര്‍ഘവീക്ഷണമായിരുന്നു അദ്ദേഹത്തിന്റേത്. അവിടെ വന്‍തോതില്‍ ഭൂമി ഏറ്റെടുത്ത് വികസനത്തിന്റെ കേന്ദ്രബിന്ദുവാക്കി അദ്ദേഹം മാറ്റി. ദുബായ് വിപണിയില്‍ വായ്പകള്‍ക്കും ഡൗണ്‍ പേയ്‌മെന്റുകള്‍ക്കും പുതിയ മാതൃകകള്‍ അവതരിപ്പിച്ച് റെക്കോര്‍ഡ് വില്‍പ്പന നടത്തിയതും 300 ഏക്കറോളം വരുന്ന ഗോള്‍ഫ് റിസോര്‍ട്ടും അദ്ദേഹത്തിന്റെ ബിസിനസ് മികവിന്റെ തിളക്കമാര്‍ന്ന ഉദാഹരണങ്ങളാണ്. 

കുടുംബവും മൂല്യങ്ങളും

തന്റെ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ ഭാര്യ ലിനി റോയിയുടെയും മക്കളായ രോഹിത്, റിയ എന്നിവരുടെയും നിരുപാധികമായ പിന്തുണയുണ്ടെന്ന് അദ്ദേഹം എന്നും വിശ്വസിച്ചിരുന്നു. ഓരോ ആഡംബര കാറിനെയും വെറുമൊരു വാഹനമായല്ല, മറിച്ച് തന്ത്രപരമായ ഒരു നിക്ഷേപമായാണ് അദ്ദേഹം കണ്ടിരുന്നത്. 'സ്വഭാവവും മനോഭാവവുമാണ് ഒരു വ്യക്തിയുടെ മൂല്യം നിര്‍ണ്ണയിക്കുന്നത്' എന്നതായിരുന്നു മക്കള്‍ക്ക് അദ്ദേഹം നല്‍കിയ ഏറ്റവും വലിയ പാഠം. പരാജയങ്ങളെ തളര്‍ച്ചയല്ല, മറിച്ച് ആഘോഷമാക്കണമെന്നും അതില്‍ നിന്ന് പഠിച്ച് കൂടുതല്‍ കരുത്തോടെ മുന്നേറണമെന്നും അദ്ദേഹം ലോകത്തെ പഠിപ്പിച്ചു. 

വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ആദായനികുതി വകുപ്പിന്റെ (IT) നിരന്തരമായ പരിശോധനകള്‍ അദ്ദേഹത്തെ വേട്ടയാടിയിരുന്നു. കുടുംബത്തിന് നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയതായാണ് സൂചന. ഒടുവില്‍, 2026 ജനുവരി 30-ന് സ്വന്തം ഓഫീസില്‍ വെടിയുതിര്‍ത്ത് അദ്ദേഹം ജീവിതം അവസാനിപ്പിക്കുമ്പോള്‍, അത് ഇന്ത്യന്‍ ബിസിനസ്സ് ചരിത്രത്തിലെ ദാരുണമായ ഒരു അധ്യായമായി മാറുന്നു.

Read more topics: # സി.ജെ. റോയി
cj roys life and tragedy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES