Latest News

ഗര്‍ഭിണിയായതിന് ശേഷം പേളിയുടെ മെഡിറ്റേഷന്റെ മൂന്ന് ഘട്ടങ്ങള്‍; ഇങ്ങനെയാണോ മെഡിറ്റേഷൻ എന്ന് ചോദിച്ച് ആരാധകർ; താരത്തിന്റെ ചിരിപ്പിക്കുന്ന ചിത്രങ്ങൾ വൈറൽ

Malayalilife
ഗര്‍ഭിണിയായതിന് ശേഷം പേളിയുടെ മെഡിറ്റേഷന്റെ മൂന്ന് ഘട്ടങ്ങള്‍; ഇങ്ങനെയാണോ മെഡിറ്റേഷൻ എന്ന് ചോദിച്ച് ആരാധകർ; താരത്തിന്റെ ചിരിപ്പിക്കുന്ന ചിത്രങ്ങൾ വൈറൽ

വതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് പേളിയും കുടുംബവും. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ശ്രീനിഷും പേളിയും അച്ഛനും അമ്മയും അകാൻ പോകുന്നു എന്ന് അറിയിച്ചത്. ശ്രീനിഷിനും പേളികും ആശംസകളുമായി നിരവധി പേരായിരുന്നു എത്തിയിരുന്നതും. ഗർഭകാലത്തെ വിശേഷങ്ങളുമായി താരം ആരാധകർക്ക് ഇടയിൽ സജീവമാണ്. 

 അതേസമയം താരം ഇപ്പോൾ മെഡിറ്റേഷൻ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.  പേളി സമൂഹമാധ്യമങ്ങളിലൂടെ മെഡിറ്റേഷന്റെ മൂന്ന് ഘട്ടങ്ങൾ എന്ന ക്യാപ്ഷനിൽ മൂന്ന് ചിത്രങ്ങളാണ് പങ്കുവെച്ചത്. ആദ്യം കൃത്യമായി മെഡിറ്റേഷൻ ചെയ്യാൻ ശ്രമിക്കുന്ന പേളി രണ്ടാമത്തെ ചിത്രത്തിൽ പൊട്ടിച്ചിരിക്കുകയാണ്.മൂന്നാം ഘട്ടത്തിലെത്തിയപ്പോഴെക്കും എല്ലാം അവസാനിച്ച് മുഖത്ത് കൈ കൊടുത്തിരിക്കുകയാണ് ഉണ്ടായതും. മെഡിറ്റേഷൻ ഇങ്ങനെയാണോ ചെയ്യുന്നതെന്ന് ചോദിച്ചാൽ നിരവധി പേരാണ് എത്തിയിരുന്നതും. സാരി ഉടുത്തായിരുന്നു പേളി പുതിയ ചിത്രത്തിൽ  എത്തിയത്. 

മറ്റൊരു ചിത്രത്തിന് പേളി ക്യാപ്ഷനായി വെളിച്ചം നിങ്ങളുടെ മേൽ പതിക്കുന്നത് വരെ കാത്തിരിക്കരുത്. എവിടെയാണ് വെളിച്ചമുള്ളതെന്ന് നോക്കി അവിടെ പോയി തിളങ്ങി നിൽക്കുക എന്നാണ്  നൽകിയിരിക്കുന്നത്. പേളിയുടെ ചിത്രത്തിന്  കമന്റുകളുമായി നിരവധി പേരാണ്  രംഗത്ത് എത്തിയിരിക്കുന്നത്. പേളിയുടെ ഫോട്ടോകള്‍ സാധാരണ പോലെ തന്നെ കൃസൃതിയോടെയുള്ളതാണ്  എന്നാണ് ആരാധകര്‍ പറയുന്നത്. ഈ ചിത്രത്തിന് കമന്റുമായി പേളിയുടെ അടുത്ത സുഹൃത്തും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും  എത്തിയിരുന്നു.

 ഇരുവരും പരിചയപ്പെടുന്നത്  ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെയാണ്. തുടർന്നായിരുന്നു ഇരുവരും  പ്രണയത്തിലാവുന്നതും. പേളി ശ്രീനീഷ് വിവാഹം  2019 മെയ് 5ആയിരുന്നു നടക്കുന്നത്. ഇവരുടെ വിവാഹം നടന്നിരുന്നത് ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു. മെയ് 5ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു. ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് താരം എത്തുകയും ചെയ്തിരുന്നു.

pearly maaney meditation pic goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക