Latest News

നിറവയറുമായി അനുഷ്‌കയുടെ ശീര്‍ഷാസനം; ഭാര്യയ്ക്ക് കരുതലുമായി വിരാട് കോഹ്ലിയും

Malayalilife
നിറവയറുമായി അനുഷ്‌കയുടെ ശീര്‍ഷാസനം; ഭാര്യയ്ക്ക് കരുതലുമായി വിരാട് കോഹ്ലിയും

ങ്ങളുടെ ഇഷ്ട താരങ്ങളായ അനുഷ്‌ക,വിരാട് എന്നിവരുടെ വിശേഷങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുന്ന ആരാധകര്‍ക്കു വേണ്ടി തങ്ങളുടെ സന്തോഷ നിമിഷങ്ങള്‍ പങ്കുവയ്ക്കാന്‍ വിരുഷ്‌കയും മറക്കാറില്ല. ഇപ്പോള്‍ ഒരു കുഞ്ഞതിഥിക്കായുളള കാത്തിരിപ്പിലാണ് ഇരുവരും.
ഇപ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയാണ് അനുഷ്‌ക. ജനുവരിയില്‍ കുഞ്ഞ് ജനിക്കുന്നതും കാത്തിരിക്കുകയാണ് അനുഷ്‌കയും ഭര്‍ത്താവ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. കുഞ്ഞിന്റെ ജനന സമയത്ത് അനുഷ്‌കയ്ക്ക് ഒപ്പമുണ്ടാകാന്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പോലും കോഹ്ലി മാറ്റിവെച്ചിട്ടുണ്ട്.'

ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നവരാണ്. പലരും അതിനായി തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗം യോഗയാണ്. ഇപ്പോള്‍ ശീര്‍ഷാസസനം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.  ഗര്‍ഭിണിയായി ആദ്യ മാസങ്ങളില്‍ യോഗ ചെയ്തതിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. യോഗ എന്റെ ജീവിതത്തിന്റെ തന്നെ വലിയൊരു  ഭാഗമാണ്. ഗര്‍ഭിണിയാകുന്നതിന് മുന്‍പ് ചെയ്തിരുന്ന എല്ലാ യോഗ ആസനങ്ങളും ആരുടെയെങ്കിലും സഹായത്തോടെ ചെയ്യാമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഞങ്ങള്‍ വര്‍ഷങ്ങളായി ചെയ്യുന്ന ശീര്‍ഷാസനത്തിനായി ഞാന്‍ ചുവരും പിന്നെ എന്റെ ഭര്‍ത്താവുമാണ് സപ്പോര്‍ട്ടിന് ഉണ്ടായിരുന്നത്. കൂടുതല്‍ സുരക്ഷിതയായിരുന്നു ഞാന്‍. യോഗ ചെയ്യുമ്പോള്‍ വീഡിയോകോളിലൂടെ എന്റെ യോഗ ഗുരുവും ഒപ്പമുണ്ടായിരുന്നു.  ഗര്‍ഭിണയായ അവസ്ഥയിലും പ്രാക്ടീസ് തുടരാന്‍ സാധിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ഗര്‍ഭിണിയാണെങ്കിലും വെറുതെയിരിക്കാന്‍ തയ്യാറല്ല അനുഷ്‌ക. കുഞ്ഞ് ജനിച്ചതിന് പിന്നാലെ സിനിമയില്‍ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി. ഷൂട്ടിങ്ങിനെത്തിയ താരത്തിന്റെ ചിത്രങ്ങളൊക്കെ വൈറലായി മാറിയിരുന്നു. സിനിമയാണ് തനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം. ജീവിതത്തില്‍ പറ്റാവുന്ന കാലത്തോളം അഭിനയിക്കാനാണ് ആഗ്രഹം. പ്രസവശേഷം കുഞ്ഞിന്റെ കാര്യങ്ങളും സിനിമാ ജീവിതവും ഒന്നിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും അനുഷ്‌ക പറഞ്ഞിരുന്നു.

Read more topics: # anushka trying,# yoga during,# pregnancy
anushka trying yoga during pregnancy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES