Latest News

തെലുങ്ക് സൂപ്പര്‍താരം രാം ചരണിന് ഇരട്ട കുട്ടികള്‍;ഹൃദയസ്പര്‍ശിയായ വാര്‍ത്ത പങ്ക് വച്ച് ചിരഞ്ജീവി; ഇനി 'മെഗാ' കുടുംബമെന്ന് ആരാധകര്‍

Malayalilife
 തെലുങ്ക് സൂപ്പര്‍താരം രാം ചരണിന് ഇരട്ട കുട്ടികള്‍;ഹൃദയസ്പര്‍ശിയായ വാര്‍ത്ത പങ്ക് വച്ച് ചിരഞ്ജീവി; ഇനി 'മെഗാ' കുടുംബമെന്ന് ആരാധകര്‍

തെന്നിന്ത്യന്‍ നടന്‍ രാം ചരണിനും ഉപാസന കൊണിഡേലയ്ക്കും ഇരട്ടകുട്ടികള്‍ ജനിച്ചു. രാം ചരണിന്റെ പിതാവ് മെഗ സ്റ്റാര്‍ ചിരഞ്ജീവിയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ഒരു പെണ്‍കുഞ്ഞും ഒരു ആണ്‍കുഞ്ഞുമാണ് കുടുംബത്തിലേക്ക് പുതിയതായി എത്തിയിരിക്കുന്ന അതിഥികള്‍ എന്ന് ചിരഞ്ജീവി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 

''രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികള്‍, ഒരു ആണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞും ജനിച്ച വിവരം ഞങ്ങള്‍ സന്തോഷത്തോടെ പങ്കുവെക്കുന്നു. ഏറെ നന്ദി നിറഞ്ഞ ഹൃദയത്തോട് കൂടിയാണ് ഈ വിവരം നിങ്ങളുമായി പങ്കുവയ്ക്കുന്നത്.കുഞ്ഞുങ്ങളും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നു. ഈ കുരുന്നുകളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നത് മുത്തശ്ശി എന്ന നിലയിലും മുത്തച്ഛന്‍ എന്ന നിലയിലും ഞങ്ങള്‍ക്ക് കളങ്കമില്ലാത്ത സന്തോഷത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും നിമിഷമാണ്. 

എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും ആശംസകള്‍ക്കും ഞങ്ങള്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു'' ചിരഞ്ജീവി കുറിച്ചു.

2023ല്‍ ആണ് രാം ചരണിന്റേയും ഉപാസനയുടേയും ആദ്യ കുഞ്ഞ് ജനിച്ചത്. ക്ലിന്‍ കാര കൊണിഡേല എന്നാണ് ഇവരുടെ ആദ്യ മകളുടെ പേര്. 2025 ഒക്ടോബറിലായിരുന്നു രണ്ടാമതും മാതാപിതാക്കളാകാന്‍ പോകുന്നു എന്ന വിവരം രാം ചരണും ഉപാസനയും പ്രഖ്യാപിച്ചത്. 'ഈ ദീപാവലി ആഘോഷങ്ങള്‍ ഇരട്ടിയാണ്, സ്‌നേഹവും അനുഗ്രഹങ്ങളും ഇരട്ടിയാണ് എന്നാണ് കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട മനോഹരമായ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ഉപാസന അന്ന് എക്സില്‍ കുറിച്ചത്.

ram charan upasana welcome twins

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES