പ്രശസ്ത ഫാഷന്‍ ഡിസൈനറും സംരഭകയുമാണ് ശോഭ വിശ്വനാഥ്. വീവേഴ്സ് വില്ലേജ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ശോഭ. 2021ല്‍ ശോഭയുടെ സ്ഥാനപത്തില്‍ നിന്നും കഞ്ചാവ് പിടിച്ചതുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൃത്യമായ തെളിവുകളോടെ തന്റെ സ്ഥാപനത്തില്‍ കഞ്ചാവ് വച്ചയാളെ ശോഭ കണ്ടെത്തുകയായിരുന്നു.മുന്‍ ജീവനക്കാരും തന്നോട് പ്രൊപ്പോസല്‍ നടത്തിയ വ്യക്തിയും ചേര്‍ന്നാണ് 10,000 രൂപയ്ക്ക് വേണ്ടി തന്നെ കേസില്‍ കുടുക്കിയതെന്ന് ശോഭ വെളിപ്പെടുത്തുകയാണ് ഇപ്പോള്‍.
കഴിഞ്ഞ ദിവസം തമ്മില്‍ തമ്മില്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ലഹ?രികേസില്‍ തന്നെ ചിലര്‍ ചേര്‍ന്ന് പെടുത്തിയ ദുരനുഭവം ശോഭ പങ്കുവെച്ചു. കൈത്തറി മേഖലയിലാണ് ഞാന്‍. വീവേഴ്‌സ് വില്ലേജ് എന്ന പേരില്‍ എനിക്ക് ഒരു ബ്രാന്റുണ്ട്. പതിനഞ്ച് വര്‍ഷമായി. കൊവിഡ് കഴിഞ്ഞിട്ട് രണ്ടാമത്തെ സ്ഥാപനം റീ ഓപ്പണ്‍ ചെയ്ത സമയമായിരുന്നു.
കേരള ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് വില്ലേജിന് അകത്തായിരുന്നു ആ സ്റ്റോര്‍ ഉണ്ടായിരുന്നത്. അതിന്റെ തിരക്കിലുമായിരുന്നു ഞാന്‍. വഴുതക്കാടുള്ള സ്റ്റോറിന്റെ പുതുക്കി പണികളും നടക്കുന്നുണ്ടായിരുന്നു. പഴയ സ്റ്റോറില്‍ ഇരുപതോളം വര്‍ക്കേഴ്‌സും പുതിയ സ്റ്റോറില്‍ എന്റെ നേതൃത്വത്തില്‍ റിക്രൂട്ട്‌മെന്റും കാര്യങ്ങളും നടക്കുകയുമായിരുന്നു. 2021 ജനുവരി 12നാണ് സംഭവം നടക്കുന്നത്. ക്രാഫ്റ്റ് വില്ലേജിന് അകത്ത് മഫ്തിയില്‍ രണ്ട് പോലീസുകാര്‍ വന്നു. എന്റെ ഫോണ്‍ വാങ്ങി ഹരാസ് ചെയ്യുന്ന തരത്തില്‍ ചോദ്യങ്ങള്‍ തുടങ്ങി.
എന്ത് തരം ബിസിനസ്സാണ് ചെയ്യുന്നതെന്നും ഈ 'പരിപാടികള്‍' എന്നാണ് തുടങ്ങിയതെന്നുമായിരുന്നു അവരുടെ ചോദ്യങ്ങള്‍. സംഭവത്തിന്റെ വ്യക്തമായ വിവരങ്ങള്‍ നല്‍കാതെ തന്നെ പഴയ സ്റ്റോറിലേക്ക് കൊണ്ടുപോയെന്നും, പോലീസ് ജീപ്പില്‍ കയറാന്‍ വിസമ്മതിച്ചപ്പോള്‍ തന്റെ വാഹനം പോലീസ് ഓടിച്ചുകൊണ്ടുപോയെന്നും ശോഭ വിശദീകരിച്ചു.
പഴയ സ്റ്റോറിലെത്തിയപ്പോള്‍ മുപ്പതോളം പോലീസ് ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്നെന്നും, തന്നെ കുടുക്കുകയായിരുന്നുവെന്നും ശോഭ പറഞ്ഞു. ഈ വാര്‍ത്ത മാതാപിതാക്കള്‍ അറിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന ആശങ്ക തനിക്കുണ്ടായെന്നും, അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പോലീസുകാരെ വെറുതെ വിടില്ലെന്ന് താന്‍ പറഞ്ഞതായും ശോഭ ഓര്‍മ്മിച്ചു. തന്റെ ഡിവോഴ്‌സ് കേസ് നടക്കുന്നതിനാല്‍ മുന്‍ ഭര്‍ത്താവോ അല്ലെങ്കില്‍ താന്‍ നിരസിച്ച പ്രൊപ്പോസല്‍ നടത്തിയ വ്യക്തിയോ ആയിരിക്കാം ഇതിന് പിന്നിലെന്ന് താന്‍ പോലീസിനോട് അന്നുതന്നെ പറഞ്ഞിരുന്നതായും ശോഭ കൂട്ടിച്ചേര്‍ത്തു.
എനിക്ക് ആദ്യം അത് എന്താണെന്ന് പോലും മനസിലായില്ല. സിസിടിവി പരിശോധിക്കാനും മെഡിക്കല്‍ ടെസ്റ്റിന് കൊണ്ടുപോകാനുമെല്ലാം ഞാന്‍ പോലീസുകാരോട് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. 400 ?ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഷോപ്പിന്റെ പല സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തി എന്നാണ് പറഞ്ഞത്. എഫ്‌ഐആറിലും ഫേക്ക് റിപ്പോര്‍ട്ടായിരുന്നു. കഞ്ചാവ് കണ്ടെടുക്കുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നുവെന്നും ഞാന്‍ തന്നെയാണ് കഞ്ചാവ് പോലീസുകാര്‍ക്ക് എടുത്ത് കൊടുത്തതെന്ന് വരെയും അതില്‍ എഴുതിയിരുന്നു.
കഞ്ചാവ് എന്റെ സ്ഥാപനത്തിലുണ്ടെന്ന് വിളിച്ച് പറഞ്ഞതും മറ്റ് കാര്യങ്ങള്‍ ചെയ്തതുമെല്ലാം മൂന്ന് പേര്‍ ചേര്‍ന്നാണ്. ഒന്ന് എന്റെ സ്റ്റാഫായിരുന്നു. ആ സ്ത്രീ സ്ഥാപനത്തിന്റെ കെയര്‍ ടേക്കറായിരുന്നു. ഒരുപാട് വര്‍ഷമായി എന്റെ കൂടെയുള്ള സ്ത്രീയായിരുന്നു. ഞാന്‍ എന്റെ അമ്മയെപ്പോലെയാണ് അവരെ സ്‌നേഹിച്ചത്. പതിനായിരം രൂപയ്ക്ക് വേണ്ടിയാണ് അവര്‍ കുറ്റകൃത്യത്തിന് കൂട്ടുനിന്നത്.
മറ്റൊരാള്‍ എന്റെ എക്‌സ് എബ്ലോയിയാണ്. അവനാണ് സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവന്നത്. ഇതെല്ലാം ചെയ്യിപ്പിച്ചത് പ്രപ്പോസലുമായി വന്നപ്പോള്‍ ഞാന്‍ നോ പറഞ്ഞ വ്യക്തിയാണ്. ഹരീഷ് ഹരിദാസ് എന്നാണ് പേര്. അയാള്‍ ലോഡ്‌സ് ആശുപത്രിയുടെ എംഡിയായിരുന്നു. അയാളാണ് ഒന്നാം പ്രതി. മുപ്പത് പോലീസുകാര്‍ ഹരാസ് ചെയ്ത് ചോദ്യം ചെയ്യുകയായിരുന്നു. ഒരു വനിത എസ്‌ഐ മാത്രമാണ് എനിക്ക് സ്ത്രീയെന്ന പരിഗണന തന്നത്.
എന്റെ സ്ഥാപനത്തിന്റെ ഏരിയ തന്നെ നോ സ്‌മോക്ക് ഏരിയയാണ്. എന്റെ ചേട്ടന് അറിയാമായിരുന്നു ഞാന്‍ ചെയ്തിട്ടില്ലെന്ന്. എന്നെ അവര്‍ റിമാന്റ് ചെയ്തില്ല. പകരം ഫൈന്‍ അടക്കാന്‍ പറഞ്ഞു. എന്നെ ട്രാപ്പ് ചെയ്തയാളെ പിന്നീട് പോലീസ് പിടിച്ചു. രണ്ട് മാസം ഞാന്‍ മ്യൂസിയം പോലീസ് സ്റ്റേഷന്‍ കയറി ഇറങ്ങി. എന്റെ കാര്യം നോക്കാന്‍ ഞാന്‍ മാത്രമെയുള്ളു. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയാണ്. ഗാര്‍ഹിക പീഡനം അനുഭവിച്ച് മടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചയാളാണ് ഞാന്‍. അതില്‍ നിന്നും ദൈവം എനിക്ക് ജീവന്‍ തിരിച്ച് തന്നു
അന്ന് തീരുമാനിച്ചു ഇനി എന്ത് സംഭവിച്ചാലും ഫൈറ്റ് ചെയ്യുമെന്ന്. ആ ധൈര്യം വെച്ചാണ് കേസ് വന്നപ്പോള്‍ സത്യം തെളിയിക്കാന്‍ ഞാന്‍ പരമാവധി പരിശ്രമിച്ചത്. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. അങ്ങനെയാണ് അയാള്‍ പിടിയിലായതെന്നും അന്ന് അനുഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി ശോഭ പറഞ്ഞു.