അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്ത അമ്മയും മകളും എന്ന റിയാലിറ്റി ഷോയുടെ ഫൈനലുമായി ബന്ധപ്പെട്ട ഉണ്ടായ വിവാദങ്ങളോട് പ്രതികരിച്ച് നടിയും ആ ഷോയുടെ അവതാരകയുമായ സ്വാസിക. ഫൈനലില്‍ അഞ്ചാം സ്ഥാനം കിട്ടിയ ശൈത്യ സന്തോഷും അമ്മ ഷീന സന്തോഷും സമ്മാനം നിരസിച്ച് ഇറങ്ങിപ്പോവുകയും തങ്ങളെ കോമാളികളാക്കി എന്നും അവര്‍ ആരോപിക്കുകയും ചെയ്തിരുന്നു. ഈ വിവാദത്തെക്കുറിച്ചാണ് സ്വാസിക പ്രതികരിച്ചത്.
ശൈത്യയ്ക്കും അമ്മയ്ക്കും ഫസ്റ്റ് കിട്ടുമെന്ന് ക്രൂ മെമ്പേഴ്‌സ് പറഞ്ഞിരുന്നു. ഞാന്‍ അടക്കമുള്ള ആളുകള്‍ ഇവരെ സ്റ്റേജില്‍ ഭയങ്കരമായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റുള്ള മത്സരാര്‍ത്ഥികളോട് ഇവരെ കണ്ടുപഠിക്കണമെന്ന് ഞാനും ശ്വേതാജിയും പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും ഒരു നടനെ അല്ലല്ലോ ഇഷ്ടം! ചില ക്രൂ മെമ്പേഴ്‌സ് പറഞ്ഞിട്ടുണ്ടാവും നിങ്ങള്‍ക്ക് കിട്ടും. അതിന്റെ പ്രതീക്ഷ അവര്‍ വച്ചിട്ടുണ്ടാവാം.
നമ്മളും യൂത്ത് ഫെസ്റ്റിവലിനൊക്കെ പങ്കെടുത്തതാണ്. അങ്ങോട്ട് കുറേ പൈസയൊക്കെ പോകും. സബ് ജില്ലയിലും റെവന്യൂവിലും നന്നായി കളിച്ചാലും സ്റ്റേറ്റ്‌സില്‍ കളിക്കുമ്പോള്‍ കിട്ടില്ല. എന്ന് വെച്ചിട്ട് കിട്ടുന്ന സെക്കന്റ് പ്രൈസ് വേണ്ടെന്ന് വെച്ച് ഫസ്റ്റ് കിട്ടയവരെ കുറ്റം പറയുന്നതുമല്ല ശരി. ഇവര്‍ക്കെന്താണ് മനസിലാകാത്തത് എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല'.
ഏതൊരു റിയാലിറ്റി ഷോയിലും ഫിനാലെയില്‍ എങ്ങനെ പെര്‍ഫോം ചെയ്യുന്നു എന്ന് നോക്കിയാണ് ഫസ്റ്റ് പ്രൈസ് കൊടുക്കുന്നത്. ഫിനാലെ റൗണ്ടില്‍ അവര്‍ക്ക് ലഭിച്ച മാര്‍ക്ക് കുറവാണ്. ഞാനടക്കമുള്ളവര്‍ അവരെ വലിയ രീതിയില്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരെ കണ്ട് പഠിക്കണമെന്ന് മറ്റുള്ളവരോട് പറഞ്ഞിട്ടുണ്ട്. എന്ത് ടാസ്‌ക് കൊടുത്താലും ചെയ്യും. ഇവര്‍ ജയിക്കുമെന്ന് എനിക്കും പ്രതീക്ഷയുണ്ടായിരുന്നു. ഫൈനലില്‍ അവരെ സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കാത്തിന് കാരണമുണ്ടെന്നും സ്വാസിക പറയുന്നു.
ഒരുവര്‍ഷം ആ സ്റ്റേജ് തൊട്ട് തൊഴുത് ഡാന്‍സ് ചെയ്തു.
ആ അമ്മയുടെ അരങ്ങേറ്റം ആ സ്റ്റേജിലാണ് നടന്നത്. ഒരുപാട് നല്ല മു?ഹൂര്‍ത്തങ്ങള്‍ ആ സ്റ്റേജിലുണ്ടായി. അവരുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഒത്തിരി നല്ല ഓര്‍മകള്‍ സമ്മാനിച്ച സ്റ്റേജാണെന്ന് അഞ്ച് മിനുട്ട് മുമ്പ് പറഞ്ഞതാണ്. അഞ്ചാമത്തെ സ്ഥാനം കിട്ടിയപ്പോള്‍ ഇതേ ആള്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി. ഒരു കലാകാരനും കലാകാരിയും അത് ചെയ്യാന്‍ പാടില്ലാത്തതാണ്'- സ്വാസിക പറയുന്നു.