Latest News

ശ്രീവിദ്യ മുല്ലച്ചേരിയ്ക്ക് വിവാഹനിശ്ചയം; സ്റ്റാര്‍ മാജിക് അവതാരിക കൂടിയായ നടിയെ വിവാഹം കഴിക്കുന്നത് സംവിധായകനായ രാഹുല്‍ രാമചന്ദ്രന്‍; വിവാഹ ടീസര്‍ പുറത്ത്

Malayalilife
 ശ്രീവിദ്യ മുല്ലച്ചേരിയ്ക്ക് വിവാഹനിശ്ചയം; സ്റ്റാര്‍ മാജിക് അവതാരിക കൂടിയായ നടിയെ വിവാഹം കഴിക്കുന്നത് സംവിധായകനായ രാഹുല്‍ രാമചന്ദ്രന്‍; വിവാഹ ടീസര്‍ പുറത്ത്

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. താരത്തിന്റെ നിഷ്‌കളങ്കമായ സംസാരത്തിനും ചിരിക്കുമെല്ലാം ആരാധകര്‍ ഏറെയാണ്. സ്റ്റാര്‍ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം കൂടിയാണ് ശ്രീവിദ്യ. ബിനു അടിമാലിയും ശ്രീവിദ്യയും ഒന്നിച്ച് സ്‌ക്രീനില്‍ എത്തിയാല്‍ ചിരി കണ്‍ട്രോള്‍ ചെയ്യാന്‍ പ്രേക്ഷകര്‍ക്കും പ്രയാസമായിരിക്കും. ഇരുവരും സഹോദര തുല്യമായ സ്‌നേഹം കാത്തുസൂക്ഷിക്കുന്ന സുഹൃത്തുക്കളാണെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. ഇപ്പോഴിതാ, ഏറെ നാളുകളായുള്ള പ്രണയവും കാത്തിരിപ്പും അവസാനിപ്പിച്ച് നടി വിവാഹിതയാകുവാന്‍ പോവുകയാണ്. അതിനായുള്ള ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി വിവാഹനിശ്ചയ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് നടി.

സ്വന്തം യുട്യൂബ് ചാനലിലൂടെയും സജീവമായ ശ്രീവിദ്യ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം അതിവേഗം വൈറലായി മാറാറുണ്ട്. സ്വന്തം യൂ ട്യൂബ് ചാനലിലൂടെ പുറത്തുവിട്ട നിവാഹ നിശ്ചയ ടീസര്‍ മൂന്നു ലക്ഷത്തോളം പേരാണ് ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. അടുത്തിടെയാണ് ശ്രീവിദ്യയുടെ സഹോദരന്‍ വിവാഹിതനായത്. അതിന് ശേഷമാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ശ്രീവിദ്യയെ തേടി നിരവധിയായി എത്താന്‍ തുടങ്ങിയത്. കല്യാണം എന്നാണെന്ന നിരവധി ചോദ്യങ്ങള്‍ വന്നിട്ടുണ്ടെന്നും അതിന്റെ വിശേഷങ്ങള്‍ പങ്കുവെക്കണോയെന്നും ഭാവിവരനോട് ഫോണ്‍ കോളിലൂടെ ശ്രീവിദ്യ ചോദിക്കുന്നതുമായ വീഡിയോ ആഴ്ചകള്‍ക്കു മുന്നേ നടി പങ്കുവച്ചിരുന്നു. സംവിധായകനായ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭാവി വരന്‍.

രാഹുലുമൊത്തുള്ള ചിത്രങ്ങള്‍ മുമ്പ് പലപ്പോഴായി ശ്രീവിദ്യ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നടന്‍ സുരേഷ് ഗോപിയുടെ 251-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ രാമചന്ദ്രനാണ്. ഇതുവരെ ടൈറ്റില്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത സിനിമയുടെ ഫസ്റ്റ്ലുക്ക് വൈറലായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ കാംപസ് ഡയറി എന്ന സിനിമയിലൂടെയാണ് ശ്രീവിദ്യ മുല്ലച്ചേരി അഭിനയത്തിലേക്ക് എത്തിയത്.

പിന്നീട് ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. ഒരു പഴയ ബോംബ് കഥ, മാഫിഡോണ, നൈറ്റ് ഡ്രൈവ്, എസ്‌കേപ്പ്, സത്യം മാത്രമെ ബോധിപ്പിക്കൂ എന്നിവയാണ് ശ്രീവിദ്യ അഭിനനയിച്ച് തിയേറ്ററുകളിലെത്തിയ മറ്റ് സിനിമകള്‍. കാസര്‍ഗോഡുകാരിയായ ശ്രീവിദ്യ ബിഹൈന്‍വുഡ്സിന്റെ ജസ്റ്റ് മാരീഡ് തിങ്സെന്ന വെബ്സീരിസില്‍ നായിക വേഷവും ചെയ്തിരുന്നു. സ്‌കൂളിലും കോളജിലും മോണോ ആക്ട്, കഥാപ്രസംഗം, നാടകം തുടങ്ങിയ പരിപാടികളിലെല്ലാം സജീവമായിരുന്നു ശ്രീവിദ്യ.

നാട്ടില്‍ കേരളോത്സവത്തിന് യൂത്ത് ക്ലബ് പെരുമ്പളയെ പ്രതിനിധീകരിച്ചും വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സ്റ്റാര്‍ മാജിക്ക് കണ്ട് പലരും എന്നോട് പറയുന്ന കാര്യമാണ് പഴയ ശ്രീവിദ്യയെ ഷോയില്‍ മിസ് ചെയ്യുന്നുവെന്നത്. സ്റ്റാര്‍ മാജിക്കിലെ എന്റെ പെരുമാറ്റങ്ങളില്‍ വ്യത്യാസം വന്നതായും പലരും പറഞ്ഞ് ഞാന്‍ കേട്ടു. ഒരുപാട് പേര്‍ ഇതേ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഒതുങ്ങിയിരുന്നിട്ടില്ല. സ്റ്റാര്‍ മാജിക്കില്‍ യാതൊരു വിധ പ്രശ്നങ്ങളുമില്ല. പഴയ ശ്രീവിദ്യയാകാന്‍ പരമാവധി ശ്രമിക്കാം. പക്ഷെ ആളുകള്‍ എന്താണ് അങ്ങനെ ചോദിക്കുന്നതെന്ന് എനിക്കറിയില്ല.

എന്റെ ചേട്ടന്‍ എനിക്ക് അച്ഛനെപ്പോലെയാണ്. എല്ലാ കാര്യങ്ങളിലും സപ്പോര്‍ട്ടാണ്. ഞാന്‍ വീട്ടിലില്ലെങ്കിലും അമ്മയ്ക്ക് എന്നെ മിസ് ചെയ്യില്ല കാരണം എന്റെ വേറൊരു വേര്‍ഷനാണ് എന്റെ ഏട്ടത്തിയമ്മ. ജസ്റ്റ് മാരീഡ് തിങ്സിന്റെ പുതിയ സീസണ്‍ ഉടനെ വരും. ഡേറ്റ് പ്രശ്നം കാരണം ഷൂട്ട് വൈകിയതാണ്. എന്റെ ഭാവി വരനെ കുറിച്ചുള്ള എല്ലാ വിശേഷങ്ങളും നിങ്ങളോട് പങ്കുവെക്കണമെന്നുണ്ട്. അദ്ദേഹം കാമറയ്ക്ക് മുന്നില്‍ വരാന്‍ വളരെ അധികം മടിയുള്ള ഒരാളാണ്.

പക്ഷെ ഞാന്‍ വൈകാതെ അദ്ദേഹത്തേയും ഉള്‍പ്പെടുത്തി വീഡിയോ ചെയ്യും. അന്ന് കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നതായിരിക്കും എന്ന് ശ്രീവിദ്യ വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് വിവാഹ നിശ്ച ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.

sreevidya Mullacheri Pre Engagement Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക