Latest News

ആദ്യ ക്ഷണക്കത്ത് സുരേഷ് ഗോപിക്ക് കൈമാറി ശ്രീവിദ്യ മുല്ലച്ചേരിയും രാഹുലും; കല്യാണം ആഘോഷമാക്കാന്‍ ഒരുക്കങ്ങളുമായി നടി; താരത്തിന്റെ വിവാഹം സെപ്റ്റംബര്‍ 8ന്

Malayalilife
ആദ്യ ക്ഷണക്കത്ത് സുരേഷ് ഗോപിക്ക് കൈമാറി ശ്രീവിദ്യ മുല്ലച്ചേരിയും രാഹുലും; കല്യാണം ആഘോഷമാക്കാന്‍ ഒരുക്കങ്ങളുമായി നടി; താരത്തിന്റെ വിവാഹം സെപ്റ്റംബര്‍ 8ന്

സിനിമയിലൂടെയും ടെലിവിഷനിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. താരത്തിന്റെ കല്യാണ ഒരുക്കങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ച .നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിക്ക് വിവാഹക്ഷണക്കത്ത് നല്‍കിയ് ചിത്രങ്ങളടക്കമുള്ള വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.

തൃശൂരിലെ വസതിയിലെത്തിയാണ് ഇരുവരും സുരേഷ് ഗോപിയെ ക്ഷണിച്ചത്. ക്ഷണക്കത്ത് ആദ്യം സുരേഷ് ഗോപിക്കു കൊടുത്ത് അനുഗ്രഹം വാങ്ങണമെന്നത് തങ്ങളുടെ വലിയ ആഗ്രഹമായിരുന്നുവെന്ന് തന്റെ ചാനലില്‍ പങ്കുവച്ച വിഡിയോയില്‍ രാഹുലും ശ്രീവിദ്യയും പറഞ്ഞു.

കോടിയും വെറ്റിലയും പാക്കും എല്ലാം അടങ്ങിയ തട്ട് സുരേഷ് ?ഗോപിക്കു ഇരുവരും ചേര്‍ന്ന് കൈമാറിയാണ് വിവാഹത്തിന് ക്ഷണിച്ചത്. കാല്‍ തൊട്ട് അനുഗ്രഹം വാങ്ങണമെന്നായിരുന്നു ആഗ്രഹം, എന്നാല്‍ അത് കല്യാണത്തിനു മതിയെന്ന് സുരേഷ് സാര്‍ പറഞ്ഞതോടെ ഞാനും അത് അങ്ങനെ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ശ്രീവിദ്യ പറഞ്ഞു. സുരേഷ് ഗോപിക്കൊപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് ശ്രീവിദ്യയും രാഹുലും മടങ്ങിയത്.

നടിയുടെ കല്യാണത്തീയതി നിശ്ചയിച്ചത് അടുത്തിടെയായിരുന്നു. സംവിധായകനായ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ വരന്‍. വര്‍ഷങ്ങളായുള്ള പ്രണയത്തിനൊടുവിലായാണ് ഇരുവരും ഒന്നിക്കുന്നത്. പ്രണയകഥയും എന്‍ഗേജ്മെന്റ് വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കുവെച്ചിരുന്നു. കല്യാണത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്.

കുടുംബസമേതമായി ഡ്രസ് എടുക്കാന്‍ പോയ വിശേഷങ്ങള്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ശ്രീവിദ്യയുടെ വീഡിയോയുടെ താഴെയായി കമന്റുകള്‍ രേഖപ്പെടുത്തിയത്. ഒരു ക്ഷണക്കത്ത് കൊടുത്താല്‍ അത് നമ്മളുടെ മുന്നില്‍ വെച്ച് തന്നെ തുറന്ന് വായിച്ച് നോക്കും. കമന്‍സ് പറയും. മിക്കവരും അടുത്തുള്ള ആള്‍ക്ക് കൈമാറുകയാണ് ചെയ്യാറുള്ളത്. സുരേഷേട്ടന്‍ അങ്ങനെയല്ലെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. 

എന്‍ഗേജ്മെന്റ് സമയത്ത് സുരേഷ് ഗോപി വീഡിയോ കോളിലൂടെ ശ്രീവിദ്യയേയും രാഹുലിനെയും അഭിനന്ദിച്ചിരുന്നു. വിവാഹത്തിന് നേരിട്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സുരേഷ് ഗോപിയെ ഏട്ടനായി കാണുന്ന താരങ്ങളേറെയാണ്. അഭിനയത്തിനപ്പുറത്തേക്ക് സഹപ്രവര്‍ത്തകരുമായി ആത്മബന്ധം സൂക്ഷിക്കാറുണ്ട് അദ്ദേഹം. സിനിമയില്‍ നിന്നും മാറി രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും പ്രിയപ്പെട്ടവരുടെ വിശേഷങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാവാറുണ്ട്.


സെപ്റ്റംബര്‍ 8 ന് രാവിലെ 11:20 നും 11:50 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ എറണാകുളത്ത് വച്ചാണ് ശ്രീവിദ്യയുടെ വിവാഹം. ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെയാണ്. ഒരു കുട്ടനാടന് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയവയാണ് ശ്രീവിദ്യ അഭിനയിച്ച മറ്റ് സിനിമകള്‍.

സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് രാഹുല്‍. 2019ല്‍ പുറത്തിറങ്ങിയ ജീം ബൂം ബാ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. രാഹുലിന്റെ അടുത്ത സിനിമയില്‍ സുരേഷ് ഗോപിയാണ് നായകന്‍.

sreevidya mullachery rahul ramachandran wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക