അലസാന്‍ഡ്രയ്ക്കും രേഷ്മയ്ക്കും ഒപ്പം വര്‍ക്കല ബീച്ചില്‍ അടിച്ച് പൊളിച്ച് ഫുക്രു; എലീനയുടെ നിശ്ചയത്തിന് എത്താത്തതിന് കാരണം തിരക്കി ആരാധകര്‍

Malayalilife
 അലസാന്‍ഡ്രയ്ക്കും രേഷ്മയ്ക്കും ഒപ്പം വര്‍ക്കല ബീച്ചില്‍ അടിച്ച് പൊളിച്ച് ഫുക്രു; എലീനയുടെ നിശ്ചയത്തിന് എത്താത്തതിന് കാരണം തിരക്കി ആരാധകര്‍

ബിഗ് ബോസിലൂടെയാണ് പേളി ശ്രീനിഷ് താരദമ്പതിമാര്‍ പ്രണയിക്കുകയും വിവാഹിതരാവുകയും ചെയ്തത്. അതുപോലെ ബിഗ് ബോസ് ഷോ നിമിത്തമായ മറ്റൊരു താരജോഡി കൂടി കേരളത്തിലുണ്ട്. അവതാരകയും നടിയുമായ എലീന പടിക്കലാണത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയപ്പോഴാണ് രോഹിത്തുമായി എലീന ഇഷ്ടത്തിലാവുന്നത്.

എന്നാല്‍ വീട്ടുകാര്‍ക്ക് സമ്മതമല്ലായിരുന്നു.ബിഗ് ബോസ് ഷോ യിലൂടെയാണ് എലീന ഇക്കാര്യം വെളിപ്പെടുത്തുന്നത്. അന്ന് മുതല്‍ രോഹിത്തിനെ കുറിച്ചറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ വീട്ടുകാരുടെ സമ്മതം കിട്ടിയെന്നും രോഹിത്തുമായുള്ള വിവാഹനിശ്ചയം ഉടനെ ഉണ്ടാവുമെന്നും എലീന വ്യക്തമാക്കി. ഒടുവില്‍ ജനുവരി 20 ന് എലീനയുടെ വിവാഹനിശ്ചയം നടത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് വച്ച് കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് ചടങ്ങ് നടത്തിയത്.

ബിഗ്ബോസ് താരങ്ങളൊക്കെ ചടങ്ങില്‍ എത്തിയിരുന്നു. അലസാന്‍ഡ്ര രേഷ്മ പ്രദീപ ചന്ദ്രന്‍ മഞ്്ജു സുനിച്ചന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചടങ്ങിന് എത്തിയത്. എന്നാല്‍ എത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ച രണ്ടുപേര്‍ ചടങ്ങില്‍ ഇല്ലായിരുന്നു. ആര്യയും ഫുക്രുവുമായിരുന്നു അത്. ഇരുവരുമായി വലിയ അടുപ്പമാണ് എലീനയ്ക്ക് അതിനാല്‍ തന്നെ അവരെ കാണാത്തതില്‍ ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയിരുന്നു. ന്നൊല്‍ ഫുക്രു ചടങ്ങില്‍ മനപ്പൂര്‍വ്വം പങ്കെടുക്കാത്തത് ആണെന്നാണ് ആരാധകര്‍ പറയുന്നത്.

നിശ്ചയത്തിന് ശേഷം അലസാന്‍ഡ്യ്ക്കും രേഷ്മയ്ക്കും ഒപ്പം വര്‍ക്കല ബീച്ചില്‍ ആഘോഷത്തിലാണ് ഫുക്രു. ചടങ്ങ് കഴിഞ്ഞ് ക്ഷീണിച്ച ഇരുവരും പിന്നീട് വെക്കേഷന്‍ ആഘോഷിക്കാന്‍ ഫുക്രുവിനൊപ്പം പോകുകയായിരുന്നു. ഇതിന്റെ വീഡിയോ ആണ് വൈറലാകുന്നത്. അടുത്ത സുഹൃത്തായിട്ടും എന്തുകൊണ്ടാണ് എലീനയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസത്തില്‍ നിന്നും ഫുക്രു മാറി നിന്നത് എന്നായിരുന്നു ആരാധകരുടെ ചോദ്യം.

Read more topics: # fukru,# in varkala beach,# with alina,# and alasandra
fukru in varkala beach with alina and alasandra

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES