Latest News

കാവ്യയുടെ പുറകില്‍ നിന്ന് മാറാതെ മഹാലക്ഷമി; ദുബൈയില്‍ അനുസിത്താരയുടെ നൃത്തവിദ്യാലയം സന്ദര്‍ശിക്കാനെത്തി കാവ്യയും അമ്മയും;ഒരു സഹോദരിയുടെ ആലിംഗനം പോലെ തോന്നിയ സാന്നിധ്യമെന്ന് കുറിച്ച് അനു

Malayalilife
കാവ്യയുടെ പുറകില്‍ നിന്ന് മാറാതെ മഹാലക്ഷമി; ദുബൈയില്‍ അനുസിത്താരയുടെ നൃത്തവിദ്യാലയം സന്ദര്‍ശിക്കാനെത്തി കാവ്യയും അമ്മയും;ഒരു സഹോദരിയുടെ ആലിംഗനം പോലെ തോന്നിയ സാന്നിധ്യമെന്ന് കുറിച്ച് അനു

ലാക്ഷേത്രയുടെ പരിപാടിയ്ക്കായി കാവ്യ മാധവന്‍ ദുബായില്‍ എത്തിയ വിശേഷം കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ അറിയുന്നതാണ്. നീല സാരിയില്‍ അതീവ സുന്ദരിയായ കാവ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നുഇപ്പോഴിതാ മകള്‍ മഹാലക്ഷ്മിയ്‌ക്കൊപ്പം തന്റെ നൃത്തവിദ്യാലയത്തിലെത്തിയ കാവ്യയുടെ ചിത്രങ്ങളും വീഡിയോയും പങ്കിടുകയാണ് അനു സിതാര.  

കാവ്യയുടെ അത്രയുമില്ലെങ്കില്‍ അതേ തരത്തില്‍ മലയാളികള്‍ സ്‌നേഹിക്കുന്ന നടിയും നര്‍ത്തകിയുമാണ് അനു സിതാര. നാടന്‍ സൗന്ദര്യം തുളുമ്പുന്ന അനു സിതാരയെ പലപ്പോഴും കാവ്യ മാധവനുമായി താരതമ്യം ചെയ്ത് പ്രേക്ഷകര്‍ സംസാരിക്കാറുണ്ട്. തനിക്ക് കാവ്യ സ്വന്തം ചേച്ചിയെപ്പോലെയാണെന്ന് അനു സിതാരയും പറഞ്ഞിട്ടുണ്ട്.

 തന്റെ സ്ഥാപനത്തില്‍ പ്രിയപ്പെട്ട കാവ്യ ചേച്ചി എത്തിയ സന്തോഷം സോഷ്യല്‍ മീഡിയയിലൂ?ടെ അനു സിതാര തന്നെ പങ്കുവച്ചിട്ടുണ്ട്. 
''ആ സാന്നിധ്യം ഒരു സഹോദരിയുടെ സ്‌നേഹം നിറഞ്ഞ ആലിംഗനം പോലെ തോന്നി....പ്രിയപ്പെട്ട കാവ്യ ചേച്ചിക്കൊപ്പം കമലദളത്തില്‍...'' എന്ന് കുറിച്ചാണ് അനു സിതാര വീഡിയോ പങ്കിട്ടിരിക്കുന്നത്. കാവ്യയുടെ അമ്മയെയും അനു സിത്താരയുടെ സഹോദരിയെയും വിഡിയോയില്‍ കാണാം. 

അമ്മയുടെ കൈകളില്‍ പിടിച്ചും ചേര്‍ന്നു നിന്നുമുള്ള മഹാലക്ഷ്മിയാണ് വിഡിയോയിലെ പ്രധാന ആകര്‍ഷണം. ചുരിദാര്‍ അണിഞ്ഞുള്ള കാവ്യയുടെ സിംപിള്‍ ലുക്കും ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്. പ്രിയപ്പെട്ട മാമാട്ടിയെ കാവ്യയ്‌ക്കൊപ്പം കണ്ട സന്തോഷവും ആരാധകര്‍ കമന്റുകളില്‍ കുറിക്കുന്നുണ്ട്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anu Sithara (@anu_sithara)

kavya madhavan visits at anu sithara dance school

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES