സുജോയോടും സിസ്‌റ്റേഴ്‌സിനോടുമുള്ള വൈരാഗ്യം ടാസ്‌കില്‍ വിജയിച്ച് തീര്‍ത്ത് ഫുക്രു

Malayalilife
സുജോയോടും സിസ്‌റ്റേഴ്‌സിനോടുമുള്ള വൈരാഗ്യം ടാസ്‌കില്‍ വിജയിച്ച് തീര്‍ത്ത് ഫുക്രു

ണ്ണുരോഗത്തെതുടര്‍ന്ന് പുറത്ത് പോയിട്ട് തിരികേ എത്തിയപ്പോള്‍ മുതല്‍ മികച്ച ഫോമിലാണ് സുജോ. പുറത്തെത്തിയപ്പോള്‍ രജിത്തിന്റെ പിന്തുണ മനസിലാക്കി അദ്ദേഹത്തൊടൊപ്പം ചേര്‍ന്നുള്ള കളികളാണ് സുജോ കാഴ്ചവയ്ക്കുന്നത്. വീക്ക്‌ലി ടാസ്‌കില്‍ കൈയ്യൂക്കുള്ള സുജോ കാര്യക്കാരനായി മാറുന്ന കാഴ്ചയാണ് കണ്ടത്. ഇതില്‍ കൂടുതല്‍ പോയിന്റ്‌സ് ലഭിച്ചതോടെ ക്യാപ്റ്റന്‍സി ടാസ്‌കില്‍ പങ്കെടുക്കാനും അവസരം ലഭിച്ചു. ഫുക്രു, അഭിരാമി-അമൃത എന്നിവര്‍ക്കും ക്യാപ്റ്റന്‍സി ടാസ്‌കില്‍ അവസരം ലഭിച്ചു. ഏറ്റവും വാശിയേറിയ ക്യാപ്റ്റന്‍സി മത്സരമായിരുന്നു ഇന്നലെ ബിഗ്‌ബോസില്‍ നടന്നത്.

ഇന്നലെ നടന്ന വാശിയേറിയ ക്യാപ്റ്റന്‍സി ടാസ്‌കില്‍ വിജയിച്ചത് ഫുക്രുവാണ്. സുജോയോയും അഭി-അമൃത സിസ്‌റ്റേഴ്‌സിനോടുമുള്ള വെല്ലുവിളിയായിരുന്നു ഫുക്രുവിന് ഈ ടാസ്‌ക് ജയിക്കുക എന്നത്. നേരത്തെ ജെസ്ലയോട് അഭിരാമിയും അമൃതയും ഫുക്രുവിനെ താഴ്ത്തിക്കെട്ടി സംസാരിച്ചിരുന്നു. വീട്ടില്‍ അവസാന അഞ്ചു പേരില്‍ വരാന്‍ യോഗ്യതയുള്ള മത്സരാര്‍ഥികള്‍ ആരെല്ലാമെന്ന് അമൃത ജെസ്ലയോട് ചോദിച്ചിരുന്നു. അതിലൊരാള്‍ ഫുക്രുവാണെന്നും ടാസ്‌കിലും അല്ലാത്തപ്പോഴും വളരെ ആക്ടീവായി നില്‍ക്കുന്നതു കൊണ്ടാണ് ഫുക്രുവിന്റെ പേര് പറയുന്നതെന്നുമായിരുന്നു ജസ്ലയുടെ മറുപടി. എന്നാല്‍ ഇതൊക്കെയാണോ അതിനുള്ള യോഗ്യത എന്ന ചോദ്യം അമൃതയും അഭിരാമിയും ഉന്നയിച്ചെന്ന് ജസ്ല പറഞ്ഞത് ഫുക്രുവിനെ കുറച്ചൊന്നുമല്ല ബാധിച്ചിട്ടുള്ളത്. ഇതിന്റെ പ്രകടനം കൂടിയായിരുന്നു ഫുക്രുവിന്റെ ക്യാപ്റ്റന്‍സി ടാസ്‌കിലെ പ്രകടനം.

ആക്ടിവിറ്റി ഏരിയയില്‍ ഒരു പെട്ടിയ്ക്കുള്ളില്‍ സജ്ജീകരിച്ചിരിക്കുന്ന തെര്‍മോക്കോള്‍ ബോളുകള്‍ വാരിയെടുത്ത് കുറച്ചു മാറി സ്ഥാപിച്ചിരിക്കുന്ന ഫിഷ് ബൗളുകളില്‍ നിറയ്ക്കുകയാണ് മത്സരാര്‍ഥികള്‍ ചെയ്യേണ്ടത്. ബോക്‌സിങ് ഗ്ലൗസ് ധരിച്ചു വേണം തെര്‍മോക്കോള്‍ ബോളുകള്‍ വാരാനും വേഗത്തിലെത്തി ബൗളുകളില്‍ നിറയ്ക്കാനും. ഇരട്ട മത്സരാര്‍ഥികളായ അമൃതയും അഭിരാമിയും ഓരോ കൈയ്യില്‍ വീതം ഗ്ലൗസ് ധരിച്ചിട്ടു ഒരുമിച്ചു നിന്നു വേണം മത്സരിക്കാന്‍. അമിതമായ വേഗത്തില്‍ ഓടിയാല്‍ തെര്‍മോകോള്‍ ബോളുകള്‍ പറന്നു പോകുമെന്നതും ധൃതി വെച്ചാല്‍ ബൗളില്‍ നിറയ്ക്കുന്നതിനിടെ താഴെ വീഴുമെന്നതുമായിരുന്നു പ്രതിസന്ധി. ഒരുമിച്ചു നിന്നു മത്സരിച്ച അമൃതയ്ക്കും അഭിരാമിയ്ക്കും കൈകള്‍ പരസ്പരം ഏകോപിപ്പിക്കുന്നതു വെല്ലുവിളിയായെങ്കിലും സംഭരിച്ച തെര്‍മോകോള്‍ ബോളുകള്‍ നിലത്തു വീഴാതെ ചേര്‍ന്നു നിന്നു സംരക്ഷിക്കാനായെന്ന ആനുകൂല്യം ലഭിച്ചു.

ബസര്‍ മുഴങ്ങിയതോടെ വാശിയേറിയ മത്സരമായിരുന്നു അരങ്ങേറിയത്. മൂന്നു മത്സരാര്‍ഥികളും കഴിവതും വേഗത്തില്‍ തെര്‍മോകോള്‍ ബോളുകള്‍ വാരിയെടുത്ത് ബൗളുകളില്‍ നിറയ്ക്കാന്‍ ആരംഭിച്ചു. തുടക്കത്തില്‍ പിഴവുകള്‍ വരുത്തിയെങ്കിലും മത്സരം മുന്നേറിയതോടെ മൂവരും വേഗത്തില്‍ ബോളുകള്‍ നിറയ്ക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. സുജോ അല്‍പം പിന്നിലായിരുന്നുവെങ്കിലും അമൃത  അഭിരാമിയും ഫുക്രുവും തമ്മില്‍ വാശിയേറിയ മത്സരമായിരുന്നു നടന്നത്. ബസര്‍ ശബ്ദം മുഴങ്ങിയതോടെ ഏകദേശം മുഴുവനായും നിറഞ്ഞ തങ്ങളുടെ ബൗള്‍ ഉയര്‍ത്തിക്കാട്ടി അമൃതയും അഭിരാമിയും ആഹ്‌ളാദപ്രകടനം ആരംഭിച്ചു. എന്നാല്‍ ഫുക്രുവിന്റെ ബൗളില്‍ ഇതിലും നിറഞ്ഞിട്ടുണ്ടെന്ന് കണ്ടതോടെ വിജയി ഫുക്രുവാണെന്ന് വ്യക്തമായി. ഇതോടെ ഇരുവരും നിരാശയിലായി.

ഫുക്രുവാണ് വിജയിയെന്ന് മുന്‍ ക്യാപറ്റന്‍ പാഷാണം ഷാജി പ്രഖ്യാപിച്ചതോടെ എല്ലാവരും ഫുക്രുവിനെ ആശ്ലേഷിക്കാനും അഭിനന്ദിക്കാനും ആരംഭിച്ചു. ഇതാണ് ക്വാളിറ്റിയെന്ന് തെളിയിക്കാനാണ് ഞാന്‍ ജയിച്ചതെന്നായിരുന്നു ഫുക്രുവിന്റെ പ്രതികരണം. എനിക്ക് ടോപ് ഫൈവിലെത്താനുള്ള ക്വാളിറ്റിയില്ലെന്നല്ലേ ഇവര്‍ പറഞ്ഞത്, ഇതു ഞാന്‍ പറയും എന്നു ഫുക്രു വ്യക്തമാക്കി. ഇതിനിടയില്‍ ആകെ ഡെസ്പായത് സുജോ ആയിരുന്നു. വീക്ക്‌ലി ടാസ്‌കില്‍ മികച്ച പ്രകടം പുറത്തെടുത്ത സുജോ ക്യാപ്റ്റന്‍സി ടാസ്‌ക് കഴിഞ്ഞതോടെ കാറ്റു പോയ ബലൂണായി മാറി.

Read more topics: # Fukru,# bigg boss show win the task
Fukru win the task in bigg boss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES